• Logo

Allied Publications

Americas
തൊഴിൽ വിപണി ആകർഷണീയമാക്കാൻ പരിശീലനം
Share
ന്യൂയോർക്ക്: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (ഐനാനി) സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ തൊഴിലുടമ സ്ഥാപനമായ നോർത്ത് വെൽ ഹെൽത്തുമായി ചേർന്ന് സാങ്കേതിക വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുന്നു.

തൊഴിൽ വിപണിയിൽ ലിങ്ക്ഡ്ഇൻ ഓൺലൈൻ സർവീസ് ഉപയോഗിച്ചു സ്വയം ആകർഷണീയമാക്കുന്നതെങ്ങനെ എന്നതാണ് വിഷയം.

"ഡെവലപ്പിംഗ്‌ യുവർ പേഴ്സണൽ ബ്രാൻഡ്: ദി പവർ ഓഫ് ലിങ്ക്ഡ്ഇൻ' എന്ന തീമിൽ
നോർത്ത് വെൽ ഹെൽത്ത് കോർപറേറ്റ് ഹ്യൂമൻ റിസോഴ്സസിലെ സീനിയർ
അക്വിസിഷൻ സ്പെഷലിസ്റ്റ് ബ്രിജിറ്റ് ഹാൻലി ജൂൺ ഏഴിനു (ചൊവ്വ) വൈകുന്നേരം ഏഴു മുതൽ രാത്രി എട്ടു വരെ സൂം വഴി ക്ലാസ് എടുക്കും.

ജോലിക്കാർക്കും ജോലിയിൽ ഉയർച്ചയ്ക്ക് ശ്രമിക്കുന്നവർക്കും സ്വന്തം വളർച്ചയിൽ താൽപ്പര്യം ഉള്ളവർക്കും തങ്ങൾ നേടിയ വിദ്യാഭാസത്തേയും അറിവിനെയും ജോലി പരിചയത്തെയും മറ്റു
കഴിവുകളെയും ലിങ്ക്ഡ്ഇൻ വഴി ഏതുവിധേയത്തിൽ ആകര്ഷണീയമാക്കാനാവും എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

നഴ്സുമാർ ഉൾപ്പെടെയുള്ള എല്ലാവർക്കും ക്ലാസിൽ പങ്കെടുക്കാം. ഐനാനിയുടെയും നോർത്തവെല്ലിന്‍റേയും സൗജന്യസേവനത്തിന്‍റെ ഭാഗമാണ് ഈ ക്ലാസ്. താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്ത് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഐനാനി എഡ്യൂക്കേഷൻ ചെയർ ഡോ. ഷൈല റോഷിൻ പറഞ്ഞു.

വിവരങ്ങൾക്ക് : ഡോ. അന്നാ ജോർജ് 6467326143, ജെസി ജെയിംസ് 5166032024, ലൈസി അലക്സ് 8453006339, ഡോ. ഷൈല റോഷിൻ 6462628105.

റജിസ്ട്രേഷന് https://www.inany.org/eventdetails/developingyour
personalbrandthepoweroflinkedin എന്ന ലിങ്ക് ഉപയോഗിക്കണം.

യു​വാ​വ​ക്ക​ളെ പ്ര​ണ​യി​ച്ച​തി​ന് പെ​ണ്‍​മ​ക്ക​ളെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് കു​റ്റ​ക്കാ​ര​നെ​ന്നു ജൂ​റി.
ഡാ​ള​സ്: അ​ന്യ​മ​ത​സ്ഥ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ൽ ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ കാ​റി​ന​ക​ത്തു​വ​ച്ച് വെ​ടി​വ​ച്ചു കൊ​ല​പ്പെ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഗാ തി​രു​വാ​തി​ര സെ​പ്റ്റം​ബ​ർ 10ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ​സ​ദ്യ​യോ​ടെ ഓ​ണാ​ഘേ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രാ​യി തോ​മ​സ് മാ​ത്യു​വി​നെ​യും ഷൈ​നി തോ​മ​സി​നെ​യും പ്ര​സി​ഡ​ന്‍റ്
ഒ​ഐ​സി​സി യു​എ​സ്എ "ആ​സാ​ദി കി ​ഗൗ​ര​വ്' ഓ​ഗ​സ്റ്റ് 15ന്.
ഹൂ​സ്റ്റ​ണ്‍: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി യൂ​എ​സ്എ) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്
മാ​ന​സി​കാ​രോ​ഗ്യം എ​ങ്ങ​നെ നി​ല​നി​ർ​ത്താം​' ഫൊ​ക്കാ​ന സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ വ​ൻ​വി​ജ​യ​മാ​യി.
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ബി ​പോ​സി​റ്റീ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ ജൂലൈ 24 സം​ഘ​ടി​പ്പി​ച