• Logo

Allied Publications

Americas
സ്‌കൂള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു
Share
ടെക്സസ്: ടെക്സസ് സ്കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ടു അധ്യാപകരില്‍ ഒരാളായ ഇര്‍മാ ഗാര്‍സിയായുടെ ഭര്‍ത്താവ് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തവെ മെയ് 26 വ്യാഴാഴ്ച കുഴഞ്ഞുവീണു മരിച്ചു.

റോസ് എലിമെന്‍ററി സ്‌കൂളിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ട അധ്യാപികയായിരുന്നു ഇര്‍മാഗാര്‍സിയ. കഴിഞ്ഞ 24 വര്‍ഷമായി സന്തോഷകരമായ കുടുംബ ജീവിതം നയിച്ചുവരികയായിരുന്നു.

ഇര്‍മാ ഗാര്‍സിയായുടെ സഹപ്രവര്‍ത്തക ഇവാ മിലെസാണ് മരിച്ച രണ്ടാമത്തെ അദ്ധ്യാപിക. ക്ലാസിലെ വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിന് ശ്രമിക്കുന്നതിനിടയിലാണ് ഇര്‍മക്ക് വെടിയേറ്റതെന്ന് മകന്‍ ക്രിസ്റ്റിന്‍ ഗാര്‍സിയ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

ഇര്‍മയുടെ സംസ്‌കാരത്തിന് ആവശ്യമായ പൂക്കള്‍ വാങ്ങുന്നതിനിടയിലാണ് ഗാര്‍സിയ കുഴഞ്ഞുവീണത്. കുടുംബാംഗങ്ങള്‍ സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേ സമയം സ്‌കൂള്‍ വെടിവയ്പ്പിന് മുമ്പ് വീട്ടില്‍ വച്ചു വെടിയേറ്റ അമ്മൂമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കൊച്ചുമകന്‍ ചെയ്തതിന് 'സോറി' എന്ന വാക്ക് ആവര്‍ത്തിച്ചു വിതുമ്പി കരയുകയാണ് അപ്പൂപ്പനായ റൊണാള്‍ഡൊ റെയിസ്. കൊച്ചുമകന്‍ തോക്കു വാങ്ങിയ വിവരം അറിഞ്ഞിരുന്നില്ലെന്നും റൊണാള്‍ഡൊ പറഞ്ഞു.

സ്‌കൂള്‍ പഠനം ഈ വര്‍ഷം അവസാനിപ്പിച്ച കൊച്ചുമകന്‍ തന്നോടൊപ്പം ചില സമയങ്ങള്‍ ജോലിക്ക് വന്നിരുന്നതായും, പ്രതിയുടെ മാതാവുമായി ചില പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തന്നോടൊപ്പമാണ് താമസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, വെടിയേറ്റ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.