• Logo

Allied Publications

Europe
ഓഐസിസി(യുകെ) പ്രഥമ ടി.ഹരിദാസ് മെമ്മോറിയൽ അവാർഡ് റോയി സ്റ്റീഫന്
Share
ലണ്ടൻ: ഒഐസിസി (യുകെ) കൺവീനറും, പ്രമുഖ സാമൂഹ്യ പ്രവർത്തകനും, ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഉദ്യോഗസ്ഥനും ആയിരുന്ന തെക്കേമുറി ഹരിദാസിന്‍റെ അനുസ്മരണാർത്ഥം ഒഐസിസി (യുകെ) പ്രഖ്യാപിച്ച മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡിന് റോയി സ്റ്റീഫൻ കുന്നേൽ അർഹനായി. ക്രോയിഡോണിൽ നടന്ന ചടങ്ങിൽ യു കെ യിലെ പാർലിമെന്‍ററി രംഗത്തെ പ്രഗത്ഭനും, പ്രവാസി ഇന്ത്യക്കാരുടെ അഭിമാനവുമായ ഈലിംഗ്, സൗത്താളിനെ പ്രതിനിധീകരിക്കുന്ന വിരേന്ദ്രശർമ എംപി മുഖ്യാതിഥിയായിരുന്നു.

ഒഐസിസി പദ്ധതിയിട്ട മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡിലേക്കു ജഡ്ജിങ് പാനൽ തയ്യാറാക്കിയ ഫൈനൽ ലിസ്റ്റിൽ യു കെ യിലെ സാമൂഹ്യ പ്രവർത്തകരിൽ ശ്രദ്ധേയരായ ടോണി ചെറിയാൻ, ജയന്തി ആൻറണി, മംഗളവദനൻ വിദ്യാസാഗർ, കാർമൽ മിരാൻഡാ, റോയി സ്റ്റീഫൻ എന്നിവരാണ് ഇടം നേടിയത്.

യു കെയിൽ സ്വിണ്ടനിൽ താമസിക്കുന്ന റോയി 2015 ൽ പ്രൈഡ് ഓഫ് സ്വിൻഡൻ, എലിസബത് രാജ്ഞിയിൽ നിന്നും 2017 ൽ ബ്രിട്ടനിലെ ഉന്നത അംഗീകാരമായ ബ്രിട്ടീഷ് എമ്പയർ മെഡൽ ലഭിച്ചതിനു പുറമെ, അദ്ദേഹം എഴുതിയ ''അപൂർവ്വ പാതകൾ' എന്ന നോവലിന് ദർശനാ പ്രവാസി സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നല്ലൊരു എഴുത്തുകാരനും, സംഘാടകനും, ഇംഗ്ലീഷ്മലയാളി സമൂഹങ്ങളിൽ സജീവമായ സാമൂഹ്യ പ്രവർത്തകനും കൂടിയാണ് റോയി.

ആയിരം പൗണ്ടും, പ്രശസ്തിപത്രവും,എവർറോളിങ് ട്രോഫിയും അടങ്ങുന്ന ടി ഹരിദാസ് സ്മാരക അവാർഡ്, ഒഐസിസി പ്രവർത്തകരും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ചേർന്ന ചടങ്ങിൽ വെച്ച്, വീരേന്ദ്ര ശർമ്മ എംപി വിതരണം ചെയ്തു.സാമൂഹ്യ പ്രവർത്തന മികവിന്റെ അംഗീകാരത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അവസാന ലാപ്പിൽ ഇടം പിടിച്ച ടോണി ചെറിയാൻ, ജയന്തി ആന്‍റണി, മംഗളവദനൻ വിദ്യാസാഗർ, കാർമൽ മിരാൻഡാ എന്നിവരെ തഥവസരത്തിൽ മെമൻറ്റോ നൽകി ആദരിക്കുകയും ചെയ്തു.

ഒഐസിസിയുടെ ഏറ്റവും അഭിമാനാർഹമായ ചടങ്ങിൽ കൗൺസിലർമാരായ മഞ്ജു ഷാഹിദ് ഹമീദ്, ഫിലിഫ് എബ്രാഹം, ടോം ആദിത്യ തുടങ്ങി പ്രമുഖരായ വ്യക്തികൾ സംസാരിച്ചു. സംഗീതകോമഡിമിമിക്രിനൃത്തനൃത്യങ്ങൾ കോർത്തിണക്കിയ കലാസന്ധ്യ അവാർഡ് ദാന ചടങ്ങിനെ ഏറെ ആകർഷകമാറ്റി.

ഒഐസിസി സംഘാടക സമിതിയുടെ ആസൂത്രണ മികവുകൊണ്ടും, വിശിഷ്‌ടാതിഥികളുടെ സാന്നിദ്ധ്യം കൊണ്ടും, ബഹുജന പങ്കാളിത്തം കൊണ്ടും, കലാവിഭവങ്ങൾക്കൊണ്ടും ഒഐസിസി സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങ് പ്രൗഢ ഗംഭീരവും, ആകർഷകവുമായി.

ഒഐസിസി അവാർഡ് ദാന പൊതുയോഗത്തിൽ ഡോ ജോഷി ജോസ് ഏവർക്കും സ്വാഗതം ആശംസിച്ചു. അഥിതികളെ കൂടാതെ കെ.കെ മോഹൻദാസ്, വിനോദ് നായർ, സുജു ഡാനിയൽ, ബേബിക്കുട്ടി ജോർജ്ജ്, ഷൈനു മാത്യൂസ്, ബിജു വർഗീസ് തുടങ്ങിയവർ ടി.ഹരിദാസിനെ അനുസ്മരിക്കുകയും സാമൂഹ്യ പ്രവർത്തകർക്ക് അനുമോദനങ്ങൾ നേർന്നു സംസാരിക്കുകയും ചെയ്തു.

ഒഐസിസി സംഘടിപ്പിച്ച അവാർഡുദാനകലാസന്ധ്യയ്ക്കു ഡോ.ജോഷി ജോസ്, ബേബിക്കുട്ടി ജോർജ്ജ്, സുജു ഡാനിയൽ, ഷൈനു മാത്യൂസ് ,സന്തോഷ് ബഞ്ചമിൻ , ബിജു വർഗീസ് എന്നിവർ നേതൃത്വം നൽകി. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

കൊളോണില്‍ മാതാവിന്‍റെ തിരുനാളിന് കൊടിയേറി.
കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പതാമത്തെ തിരുനാളിനും, ഭാരത അപ്പസ്‌തോലന്‍ മാര്‍ത്തോമാ ശ്‌ളീഹായു
വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ മീറ്റിന് വർണാഭമായ തുടക്കം.
ആഗോളതലത്തില്‍ പടര്‍ന്നു പന്തലിച്ചു ലോക മലയാളികളുടെ ഹൃദയസ്പന്ദനമായി മാറിയ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിമൂന്നാമത് ഗ്ളോബല്‍ ദൈ്വവാര്‍ഷിക കോണ്‍ഫറന്
യുക്മ കേരള പൂരം വള്ളംകളി 2022: റജിസ്ട്രേഷനുള്ള അവസാന തീയതി ജൂൺ 30.
ലണ്ടൻ: യുക്മ (യൂണിയന്‍ ഓഫ്‌ യുകെ മലയാളി അസോസിയേഷന്‍സ്‌) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന "കേരളാ പൂരം 2022'നോട്‌ അനുബന്ധിച്ചു നട‌ത്തുന്ന വള്ളം
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബവർഷസമാപനം ജൂൺ 26 ന്.
മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഫാമിലി അപ്പോസ്തലേറ്റ് കമ്മീഷന്‍റെ നേതൃത്വത്തിൽ നടന്നുവന്ന കുടുംബവർഷത്തിന്‍റെ സമാപനം 'ആമോറീസ് ലെത്ത
പിഎംഎഫ് യൂറോപ്പ് കുടുംബ സംഗമം വിജയകരം.
സിസിലി (ഇറ്റലി): പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കുടുംബ സംഗമം ജൂൺ 19 നു ഇറ്റലിയിലെ സിസിലിയ പാത്തിയിൽ സംഘടിപ്പിച്ചു.