• Logo

Allied Publications

Delhi
ഡിഎംഎ സെമിനാർ ശനിയാഴ്ച്ച
Share
ന്യൂഡൽഹി: കൊമേഴ്‌സ് ബിരുദധാരികളായ യുവജനങ്ങളുടെ ജോലി സംബന്ധമായ കാര്യങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് 'കൊമേഴ്‌സ് ബിരുദ ധാരികളെ കേന്ദ്രീകരിച്ച് അവരുടെ പ്രൊഫഷണൽ ലോകത്തേക്കൊരു സഞ്ചാരം' എന്ന വിഷയത്തിൽ ഡൽഹി മലയാളി അസോസിയേഷൻ സെമിനാർ സംഘടിപ്പിക്കുന്നു. ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ മെയ് 28 ശനിയാഴ്ച്ച വൈകുന്നേരം ആറിനാണ് പരിപാടി.

പ്രസിഡന്‍റ് കെ രഘുനാഥിന്‍റെ അധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ സാമ്പത്തിക ഉപദേഷ്‌ടാവും പ്രാസംഗികനുമായ സിഎ ആനന്ദ് കുമാർ മുഖ്യാതിഥിയായി ക്ലാസുകൾ നയിക്കും. റിസൾട്ട്സ് ഓറിയന്റഡ് പ്രൊഫഷണൽ ഫിലിപ്പ് ലുക്ക് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.

ഫിനാൻസ് അക്കൗണ്ടിംഗ് മേഖലയെക്കുറിച്ച്‌ കൂടുതൽ മനസിലാക്കാനും അവിടെ ജോലി ലഭിക്കാനുള്ള നൈപുണ്യത്തെയും പരിശീലനത്തെയും പ്രായോഗിക വൈദഗ്ധ്യങ്ങളെക്കുറിച്ചുമൊക്കെ ചർച്ചാ വിഷയമാകുന്ന പരിപാടി യുവജനങ്ങൾക്ക്‌ ഗുണകരമാകുമെന്ന് കൺവീനറും ജോയിന്റ് ഇന്റെർണൽ ഓഡിറ്ററുമായ ലീനാ രമണൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കെ.ജെ.യുമായി 7838891770, 828724795 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല 28 മു​ത​ൽ.
ന്യൂ​ഡ​ൽ​ഹി: 21ാമ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഈ ​മാ​സം 28,29 തീ‌​യ​തി​ക​ളി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​എ1 പാ​ർ​ക്കി​ൽ അ​ര​ങ്ങേ​റും.
ഡ​ല്‍​ഹി​യി​ല്‍ വ​നി​താ ഡോ​ക്‌ടര്‍​ക്ക് നേ​രെ ക​ത്തി​യാ​ക്ര​മ​ണം.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ വ​നി​താ ഡോ​ക്‌ടര്‍​ക്ക് നേ​രെ ക​ത്തി​യാ​ക്ര​മ​ണം.
ശു​ചീ​ക​ര​ണ ദിനം സംഘടിപ്പിക്കുന്നു.
ന്യൂഡൽഹി: ഡി​എം​എ ആ​ശ്രം ശ്രീ​നി​വാ​സ്പു​രി ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നം ശു​ചീ​ക​ര​ണ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ഗാ​സി​പു​ർ ഏ​രി​യ​യു​ടെ ഉ​ത്സ​വരാ​വ് ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ഗാ​സി​പു​ർ ഏ​രി​യ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്
മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​കന്‍റെ മരണം: കൊ​ല​പാ​ത​ക​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.
ന്യൂ​ഡ​ല്‍​ഹി: ദ്വാ​ര​ക മേ​ഖ​ല​യി​ലെ പാ​ര്‍​ക്കി​ല്‍ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പ