• Logo

Allied Publications

Americas
മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു
Share
ന്യൂയോർക്ക്: സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫൊക്കാന മുൻ പ്രസിഡന്‍റ് മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദേശീയ സമിതി അനുശോചിച്ചു. ഇന്ത്യ പ്രസ് ക്ലബിന്‍റെ പ്രവർത്തനങ്ങൾക്ക് ആരംഭകാലം മുതൽ പരിപൂർണ പിന്തുണ നൽകിയിരുന്ന മറിയാമ്മ പിള്ളയുടെ വേർപാട് അമേരിക്കൻ മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്ന് ദേശീയ സമിതി യോഗം അഭിപ്രായപ്പെട്ടു.

നാഷണൽ പ്രസിഡന്‍റ് സുനിൽ തൈമറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി
രാജു പള്ളത്ത് അനുശോചന സന്ദേശം അവതരിപ്പിച്ചു. നിയുക്ത പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാർ , ട്രഷറർ ഷിജോ പൗലോസ് , വൈസ് പ്രസിഡന്‍റ് ബിജു സക്കറിയ, ജോയിൻറ് സെക്രട്ടറി സുധ പ്ലക്കാട്ട് ജോയിൻറ് ട്രഷറർ ജോയ് തുമ്പമൺ , ഓഡിറ്റർ ജോർജ് ചെറായിൽ എന്നിവർ സംസാരിച്ചു.

മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റും അനുശോചനം അറിയിച്ചു.

എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍.
ഫ്‌ളോറിഡ : തോക്കെടുത്തു കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം.
ട്രക്കില്‍ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു.
സാന്‍ അന്റോണിയോ (ടെക്സസ്): സാന്‍ അന്റോണിയോ ട്രക്കില്‍ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം 51 ആയെന്ന് ബെക്സര്‍ കൗണ്ടി കമ്മീഷണര്‍ റെബേക്ക ക്ലെ ചൊവ്വാഴ്
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു.
ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ജൂൺ 26 ഞായറാഴ്ച രാവിലെ പത്തിന്‍റെ വിശുദ്ധ കുർബാനയ്ക്
സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാളിന് കൊടിയേറി.
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ
സിപിഎം സംഘപരിവാർ ശക്തികളുടെ ഗാന്ധിനിന്ദക്കെതിരെ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി.
ഡാളസ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന സിപിഎം, സംഘപരിവാർ ശക്തികളുടെ നടപടിയിൽ ഒഐസിസിസി യുഎസ്എ നാഷണൽ കമ്മിറ്റി പ്രതിഷേധിച്ചു.