ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജിസിസി കോണ്‍ഫറൻസും, ഗ്ലോബൽ ഫെസ്റ്റ്2022 ഉം ഖത്തറിലെ ഐഡിയൽ സ്കൂളിൽ വച്ചു നടത്തപ്പെട്ടു. പിഎംഎഫ് ഗ്ലോബൽ പ്രസിഡന്റ് എം.പി. സലീമിന്റെ അധ്യക്ഷതയിൽ ഖത്തർ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി സോമ സുമൻ പി എംഎഫ് ജിസിസി കോണ്‍ഫറൻസ് ഉദ്ഘടനം ചെയ്തു.
ഇവന്റ്ഡയറക്ടർ ആഷിക് മാഹി സ്വാഗത പ്രസംഗം നടത്തിയ പരിപാടിയിൽ ഖത്തറിലെ ക്രൊയേഷ്യൻ അംബാസിഡർ ഡ്രാഗോ ലോവറിക് മുഖ്യാഥിതിയായിരുന്നു. ഐസിസി മുൻ പ്രസിഡന്റ് മിലൻ അരുണ്‍, 98.6 എഫ്എം റേഡിയോ മാർക്കറ്റിംഗ് മാനേജർ നൗഫൽ, മാജിക് ടൂർസ് മാനേജിംഗ് ഡയറക്ടർ അജികുര്യാക്കോസ്, പ്രവാസി ലീഗൽ സെൽ ഡയറക്ടർ അബ്ദുറഉൗഫ് കൊണ്ടോട്ടി എന്നിവർ ആശംസ പ്രസംഗംനടത്തി.
ബിനി വിനോദിന്റെ നന്ദി പ്രകടനത്തിനുശേഷം പിഎംഎഫ് നടത്തിയ വിവിധ ചാരിറ്റിപ്രവർത്തനങ്ങളെ കോർത്തിണക്കിയ ഷോർട്ഫിലിം പ്രദർശിപ്പിച്ചത് അദിഥികളിലും കാണികളിലും നല്ല മതിപ്പാണ് സംഘടനക്ക് ലഭിച്ചത്.
എല്ലാ സംഘടനകളും പാവപെട്ട 10 ലേബർ തൊഴിലാളികളെ വീതം ഇൻഷുർ ചെയ്യിക്കുവാൻ മുന്നോട്ട് വരണമെന്നും ഇന്ത്യൻ എംബസിയുടെ എല്ലാ സഹകരണവും ലഭിക്കുമെന്നും ഇന്ത്യൻ എംബസി സെക്കന്റ്സെക്രട്ടറി സോനാ സുമൻ തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു തുടർന്ന് ഗ്ലോബൽ ഫെസ്റ്റുമായി ബന്ധപ്പെട്ട നൃത്ത, സംഗീത, കലാ പരിപാടികൾ ഐഡിയൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ വെൽക്കം ഡാൻസോട് കൂടി അരങ്ങേറി.
പ്രസ്തുത പരിപാടിയിൽ പിഎംഎഫ് ഗ്ലോബൽ യൂത്ത് ഫെസ്റ്റിവലിൽ മത്സരിച്ച വിദ്യാർഥികൾക്കുള്ള അവാർഡ്ദാനവും, കോവിഡ്, ഫ്ലൈറ്റ് ചാർട്, ഉക്രൈൻ വിദ്യാർഥികളെ ഒഴിപ്പിക്കാൻ സഹായിച്ച വോളന്റിയസിനെയും ക്രൊയേഷ്യൻ അംബാസിഡർ ഡ്രാഗോ ലോവറിക്, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി സോനാസുമൻ, ഗ്ലോബൽ പ്രസിഡന്റ്, ഇവന്റ് ഡയറക്ടർ എന്നിവർ അവാർഡുകൾ വിതരണം നടത്തി.
എലൊകുഷനിൽ ഖത്തറിലെ എംഇഎസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥി ശബ റബ്ബിൻ ഒന്നാംസ്ഥാനവും ഡൽഹിയിലെ സെന്റ് സേവ്യർ സ്കൂൾ വിദ്യാർത്ഥി മാർഷ്യ മരിയടോംസ് രണ്ടാംസ്ഥാനവും ഖത്തറിലെ ഐഡിയൽ സ്കൂൾ, എംഇഎസ് സ്കൂൾ വിദ്യാർഥികൾ ഫാത്തിമഷിഫയും, ഡോണ ബെന്നിയും മൂന്നാം സ്ഥാനങ്ങൾക്ക് അർഹരായി. പ്രബന്ധ മത്സരസത്തിന് സൗദിഅറബിയയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥി ഡാൻ മാത്യു മനോജ് ഒന്നാം സ്ഥാനവും ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ നിഖില സാറ തോമസ്, നാസ്മിൻ അൻവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി . തുടർന്ന് പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം നടത്തി. അതോടൊപ്പം ഖത്തറിലെ കേരള വിമൻസ് ഇനിഷിയേറ്റീവ് ഖത്തർ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും പ്ലേബാക്ക്സിംഗർ അജ്മൽ മുഹമ്മദ്, ശിവപ്രിയ സുരേഷ്, റീലോവ് രാമചന്ദ്രൻ എന്നിവരുടെ ഗാനമേളയും ഉണ്ടായിരുന്നു. ചടങ്ങിൽ ക്വിക് പ്രസിഡന്റ് സറീന അഹദ്, 98.6 റേഡിയോ മലയാളം മാനേജർ നൗഫൽ, മാജിക്ടൂർസ് ഡയറക്ടർ അജി കുരിയാക്കോസ്, പിന്നണി ഗായകൻ അജ്മൽ മുഹമ്മദ്, ഗായിക ശിവപ്രിയസുരേഷ്, ഗായകൻ റിലോവ്, ആഷിക് മാഹി, സീഷൻ സലീം എന്നിവരെ ആദരിച്ചു.
പരിപാടിയുമായി പല വിധത്തിലും സഹകരിച്ച ഫാമിലി ഫൂഡ് സെന്റർ, 98.6 റേഡിയോ, മലയാളം, സായ്തൂണ്, ദാന എക്സ്പ്രസ്, അൽസുവയെദ് ഗ്രൂപ്പ്, മജ്ലിസ് ഗ്രൂപ്പ്, ക്വിക് സംഘടന, ഹാറൂണ്‍ പാലങ്ങാട്, സകീർ സരിഗ എന്നിവർക്കെല്ലാം ഗ്ലോബൽ കമ്മിറ്റിയുടെ പേരിൽ ഗ്ലോബൽ പ്രസിഡന്റ്, ഇവന്റ് ഡയറക്ടർ എന്നിവർ നന്ദി രേഖപ്പെടുത്തി.
|