• Logo

Allied Publications

Americas
സ​ഞ്ചാ​ര സാ​ഹി​ത്യ​കാ​ര​ൻ എം.​സി. ചാ​ക്കോ മ​ണ്ണാ​ർ​കാ​ട്ടി​ലി​നു അ​ശ്രു​പൂ​ജ
Share
നീ​ണ്ടു​ർ: പ്ര​ശ​സ്ത സ​ഞ്ചാ​ര സാ​ഹി​ത്യ​കാ​ര​ൻ എം.​സി. ചാ​ക്കോ മ​ണ്ണാ​ർ​കാ​ട്ടി​ൽ (85) അ​ന്ത​രി​ച്ചു. നീ​ണ്ടു​ർ മ​ണ്ണാ​ർ​കാ​ട്ടി​ൽ പോ​ത്ത​ൻ ചാ​ക്കോ​യു​ടെ​യും മ​റി​യാ​മ്മ​യു​ടെ​യും അ​ഞ്ചു മ​ക്ക​ളി​ൽ നാ​ലാ​മ​നാ​യി​രു​ന്നു.

വി​ദ്യാ​ഭ്യാ​സാ​ന​ന്ത​രം മ​രാ​മ​ത്ത് വ​കു​പ്പി​ൽ വ​ർ​ക്ക് സു​പ്ര​ണ്ട് ആ​യി​രി​ക്കെ റെ​യി​ൽ​വേ മെ​യി​ൽ സ​ർ​വീ​സി​ൽ (ആ​ർ​എം​എ​സ്) ഉ​ദ്യോ​ഗ​സ്ഥ​നാ​യി. 30 വ​ർ​ഷം അ​വി​ടെ സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം 1989ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി. തു​ട​ർ​ന്ന് 10 വ​ർ​ഷം ഇ​വി​ടെ ജോ​ലി ചെ​യ്ത ശേ​ഷം റി​ട്ട​യ​ർ ചെ​യ്തു.

അ​മേ​രി​ക്ക​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് എ​ഴു​ത്തി​ൽ സ​ജീ​വ​മാ​യ​ത്. അ​ദ്ദേ​ഹം സ​ഞ്ച​രി​ക്കാ​ത്ത രാ​ജ്യ​ങ്ങ​ൾ കു​റ​വാ​ണ്. അ​വി​ടെ നി​ന്നു​ള്ള അ​നു​ഭ​വ​ങ്ങ​ൾ പു​സ്ത​ക​ങ്ങ​ളാ​യി മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ ല​ബ്ധ​പ്ര​തി​ഷ്ഠ നേ​ടി.

അ​മേ​രി​ക്ക: സ്വാ​ത​ന്ത്യ​ത്തി​ന്‍റെ നാ​ട്, കാ​ന​ഡ: ഭു​മി​യു​ടെ ധാ​ന്യ​പ്പു​ര, മെ​ക്സി​ക്കോ ച​രി​ത്രം ഉ​റ​ങ്ങു​ന്ന ഭു​മി, ഇ​സ്ര​യേ​ൽ യാ​ത്ര, ക്യു​ബ​യും അ​യ​ൽ രാ​ജ്യ​ങ്ങ​ളും, ഹാ​വാ​യ്: അ​ഗ്നി​പ​ർ​വ​ത​ങ്ങ​ളു​ടെ നാ​ട്, ഇ​റാ​ക്കി​ന്‍റെ വ​ർ​ത്ത​മാ​നം, പാ​ക്കി​സ്ഥ​ൻ വി​ശേ​ഷ​ങ്ങ​ൾ; പാ​ന​മ​പെ​റു​മാ​ച്ചു​പി​ച്ചു യാ​ത്ര, യു.​എ.​ഇ.​ല​ബ​ന​ൻ​തു​ർ​ക്കി യാ​ത്ര, ഭാ​ര​ത യാ​ത്ര എ​ന്നീ പ​തി​നൊ​ന്നു യാ​ത്രാ​വി​വ​ര​ണ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

2011ൽ ​ലാ​ന​യു​ടെ വി​ശി​ഷ്ടാം​ഗീ​കാ​രം നേ​ടി​യ എം​സി. ചാ​ക്കോ മ​ണ്ണാ​ർ​കാ​ട്ടി​ൽ മ​ല​യാ​ള സ​ഞ്ചാ​ര സാ​ഹി​ത്യ​ത്തി​ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​യാ​ണ്. ന്യൂ​യോ​ർ​ക്കി​ലെ ജീ​വി​ത​ത്തി​നി​ട​യി​ലും റി​ട്ട​യ​ർ​മെ​ന്‍റി​നു​ശേ​ഷ​വും ലോ​ക​മെ​ന്പാ​ടും സ​ഞ്ച​രി​ച്ചു​കൊ​ണ്ട് കാ​ഴ്ച​യു​ടെ വ​ർ​ണ​ങ്ങ​ളും വൈ​വി​ധ്യ​വും വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​ച്ചു​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ദ​ശ​ക​ങ്ങ​ളോ​ളം നീ​ണ്ട യാ​ത്രാ​നു​ഭ​വ​ങ്ങ​ൾ പു​സ്ത​ക​ങ്ങ​ളി​ലേ​ക്ക് പ​ക​ർ​ത്തി​യ​പ്പോ​ൾ ഭാ​ഷ​യ്ക്ക് ല​ഭി​ച്ച​ത് പ​ന്ത്ര​ണ്ടോ​ളം മി​ക​വു​റ്റ യാ​ത്രാ​ഗ്ര​ന്ഥ​ങ്ങ​ളാ​യി​രു​ന്നു. റി​ട്ട​യ​ർ​മെ​ന്‍റി​നു​ശേ​ഷം നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യെ​ങ്കി​ലും ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ തേ​ടി​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു.

ആ​ദ്യ​ത്തെ ആ​റു പു​സ്ത​ക​ങ്ങ​ൾ ഫൊ​ക്കാ​ന പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി. 2011ൽ ​ലാ​ന അ​വാ​ർ​ഡ് നേ​ടി. ബാ​ല​ജ​ന സ​ഖ്യം അ​വാ​ർ​ഡ്, നെ​ടു​ഞ്ചി​റ സാ​ഹി​ത്യ അ​വാ​ർ​ഡ് എ​ന്നി​വ​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ അ​ന്ന​മ്മ ടീ​ച്ച​ർ (ഹി​ന്ദി അ​ന്ന​മ്മ) നീ​ണ്ടൂ​ർ അ​ത്തി​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം.
മ​ക്ക​ൾ: ബീ​ന ജോ​സ​ഫ് & ടോ​മി പീ​ടി​ക​യി​ൽ, ന്യു​ജേ​ഴ്സി; ബി​നോ​യി & ബീ​ന പ​ട​വ​ത്തി​യി​ൽ, ഓ​സ്റ്റി​ൽ, ടെ​ക്സ​സ്; ബി​ന്ദു ജോ​യി & സ​ജു ജോ​യി, പി​റ്റ​സ്ബ​ർ​ഗ്, പെ​ൻ​സി​ൽ​വേ​നി​യ; ബി​നു & സ​ണ്ണി (ഷി​ക്കാ​ഗോ).

സം​സ്കാ​രം മെ​യ് 29 ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം നീ​ണ്ടൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ ന​ട​ത്തും.

ഗര്‍ഭഛിദ്ര നിയമം റദ്ദാക്കിയതിനെതിരെ യുഎസില്‍ പ്രതിഷേധം.
ഡാളസ് : അരനൂറ്റാണ്ടായി അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിരുന്ന സുപ്രിം കോടതി വിധി റദ്ദാക്കിയതിനെതിരെ വന്‍ പ്രതിഷേധം.
രമേശ് ചെന്നിത്തലയ്ക്ക് ഡാളസിൽ ഹൃദ്യമായ വരവേൽപ്പ്.
ഡാളസ്: മൂന്ന് ദിവസത്തെ ഹൃസ്വസന്ദർശനത്തിന് ഡാളസിൽ എത്തിച്ചേർന്ന ഹരിപ്പാട് എം.എൽ.
രമേശ് ചെന്നിത്തലയും സണ്ണി പാമ്പാടിയും ജൂണ്‍ 26 ന് ഡാളസിൽ.
ഗാര്‍ലന്‍റ് (ഡാളസ്): കെപിസിസി മുന്‍ പ്രസിഡന്‍റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കും, കോട്ടയം ജില്ലാ പഞ്ചായത്ത് മുൻപ് സിഡന്‍റ് സണ
ജൂലൈ 3 ഇന്ത്യൻ ക്രിസ്ത്യൻ ദിനമായി ന്യൂയോർക്കിൽ ആഘോഷിക്കുന്നു.
ന്യൂയോർക്ക്: ഇന്ത്യയിലെ ക്രിസ്തീയ സഭാ സ്ഥാപകനായ വിശുദ്ധ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷം പിന്നിടുന്ന ഈ വർഷം സെൻറ് തോമസ് ദിനമായ ജൂലൈ 3
ഫൊക്കാന ഡിസ്‌നി വേൾഡ് കൺവെൻഷനോടനുബന്ധിച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു.
ന്യൂജഴ്‌സി: ജൂലൈ 7 മുതൽ 10 വരെ ഒർലാന്‍റോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഡിസ്‌നി ഫാമിലി ഇന്റർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് ഫൊക്കാന ഹെൽത്ത് സെമിനാർ