• Logo

Allied Publications

Americas
ഐഎപിസി കേന്ദ്ര ഭാരവാഹികളുടെ സ്ഥാനാരോഹണവും അവാർഡ് ദാന ചടങ്ങും നടത്തി
Share
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലുടനീളം പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരായ പത്രപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും ഏറ്റവും വലിയ സംഘടനയായ ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ്, 20222024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും സ്ഥാനാരോഹണവും മെയ് 21 ശനിയാഴ്ച ഗംഭീരമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ചു.

ഐഎപിസിയുടെ പ്രധാന അഭ്യുദയകാംക്ഷിയായ എറിക് കുമാർ, മേയർ ബിൽ ഡിബ്ലാസിയോയെ സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന്, ഐഎപിസി മുൻ പ്രസിഡന്റ് പർവീൺ ചോപ്ര വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ഐഎപിസി ഭാരവാഹികളും വിശിഷ്ടാതിഥികളും ചേർന്ന് നിലവിളക്ക് കൊളുത്തി, ചടങ്ങു് ഉത്‌ഘാടനം ചെയ്തു.

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ അംബാസഡർ രൺധീർ ജയ്‌സ്വാൾ, ഐഎപിസി ഡയറക്ടർ ബോർഡ് ചെയർമാനായ കമലേഷ് സി മേത്തയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു, ഐഎപിസിയുടെ സ്ഥാപക ചെയർമാൻ ജിൻസ് മോൻ സക്കറിയ ഐഎപിസിയുടെ പുതിയ പ്രസിഡന്റ് ആഷ്മീത യോഗിരാജിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസ്തുത ചടങ്ങിൽ വിശിഷ്‌ടരും പ്രഗത്ഭരുമായ നാല് കമ്മ്യൂണിറ്റി നേതാക്കൾ/പ്രൊഫഷണലുകൾക്ക് അവരുടെ നേട്ടങ്ങൾക്കും സമൂഹത്തിനുള്ള സംഭാവനകൾക്കും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡുകൾ നൽകി ആദരിച്ചു.

കോൺസൽ ജനറൽ അംബാസഡർ രൺധീർ ജയ്‌സ്വാൾ മുഖ്യാതിഥിയായിരുന്നു, ചടങ്ങിൽ ന്യൂയോർക്ക് മേയർ ഡി ബ്ലാസിയോ വിശിഷ്ടാതിഥിയായിരുന്നു. മേയർ ഡി ബ്ലാസിയോ, പമേല ക്വാത്രയ്ക്ക് അവാർഡ് നല്കി ആദരിച്ചു. പ്രശസ്തമായ എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ നേടിയ ഏക ഇന്ത്യൻ വംശജയായ പമേല ഖാത്രേ സാമൂഹികവും തൊഴിൽപരവുമായ നേട്ടങ്ങളുടെയും അംഗീകാരത്തിന്റെയും അഭിമാനകരമായ റെക്കോർഡുകളുടെ ജേതാവാണ്.

അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. അനുപമ ഗോതിമുകുളയ്ക്ക്‌, എഎപിഐ അംഗങ്ങൾക്കും ഇന്ത്യയിലെയും അമേരിക്കയിലെയും വലിയ സമൂഹങ്ങൾക്കും പ്രയോജനം ചെയ്യുന്ന ദീർഘവീക്ഷണത്തോടെയുള്ള അവരുടെ നേതൃത്വത്തെ ആദരിച്ചു അവാർഡ് നല്കി.


കൊളംബിയ സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥിയായി ന്യൂയോർക്കിലേക്ക് മാറിയതിന് ശേഷം കഴിഞ്ഞ 49 വർഷമായി എൻആർഐ/പിഐഒ കമ്മ്യൂണിറ്റികൾക്കുള്ള സേവനങ്ങൾക്ക് അന്തർ രാഷ്ട്രീയ സഹയോഗ് പരിഷത്തിന്റെ ഭാരത് വംശി ഗൗരവ് അവാർഡും, പ്രവാസി ഭാരതീയ സമ്മാനും നൽകി ആദരിച്ച ഡോ. തോമസ് എബ്രഹാം, ഐഎപിസി ഇന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നല്കി ആദരിച്ച മറ്റൊരു വിശിഷ്ടാതിഥി ആയിരുന്നു.

ഐഎപിസി അംഗീകരിച്ചാദരിച്ച സുധീർ എം. പരീഖ്, എം.ഡി., പ്രൊഫഷനൽ ഫിസിഷ്യനും നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ ഇന്ത്യൻഅമേരിക്കൻ പബ്ലിഷിംഗ് ഗ്രൂപ്പായ പരീഖ് വേൾഡ് വൈഡ് മീഡിയ ഇങ്കിന്റെ ചെയർമാനും പ്രസാധകനും, ഐടിവി ഗോൾഡിന്റെ ചെയർമാനുമാണ്. 24x7 ടിവി ന്യൂസ് ചാനൽ, പത്മശ്രീ, പ്രവാസി ഭാരതീയ സമ്മാൻ, എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ എന്നിവ ലഭിച്ച ഏറ്റവും ആദരണീയനായ വ്യക്തിത്വത്തിന്‍റെ ഉടമയാണ്.

ലാസ് വെഗാസിൽ നിന്നുള്ള ഐഎപിസി ഡയറക്ടർ ബോർഡ് അംഗം ഡോ. ​​മാത്യു ജോയ്‌സും ടെക്‌സാസിൽ നിന്നുള്ള ഷാൻ ജസ്റ്റസും ചേർന്ന്, 2013ൽ ഐഎപിസിയുടെ തുടക്കം മുതലുള്ള വളർച്ചയുടെ ഒമ്പത് വർഷത്തെ ചരിത്രത്തിന്റെ ദൃശ്യാവതരണം നൽകിയത് ആകര്ഷകമായിരുന്നു. കൂടാതെ പർവീൺ ചോപ്രയും ഡോ. ​​മാത്യു ജോയ്‌സും ചേർന്ന് എഡിറ്റ് ചെയ്‌ത ഐഎപിവിയുടെ ചരിത്രവും ലക്ഷ്യങ്ങളും വിവരിക്കുന്ന വർണ്ണാഭമായ സുവനീർ ഇതോടൊപ്പം പ്രകാശനം ചെയ്തു.

സമാപനച്ചടങ്ങിൽ ആര്യാ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച പരമ്പരാഗത നാടോടി നൃത്തങ്ങളും ചടുല വേഗമാർന്ന ബോളിവുഡ് നൃത്തങ്ങളും ഉൾപ്പെട്ടിരുന്നു, തുടർന്ന് വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു. ഹൈബ്രിഡ് ഇവന്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഒരേസമയം സ്ട്രീം ചെയ്തുകൊണ്ടിരുന്നതിനാൽ വിവിധ സ്ഥലങ്ങളിൽനിന്നും നിരവധി മാധ്യമസുഹൃത്തുക്കൾക്കും, പങ്കു ചേരാനും അനുമോദന ആശംസ്സകൾ നേരാനും സാധിച്ചുവെന്നതും ഈ ചടങ്ങിന് ചാരുതയേകി.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.