• Logo

Allied Publications

Middle East & Gulf
കെഫാക് ഏഷ്യൻ ഓപ്പൺ സെവൻ എ സൈഡ് ഫുട്ബാൾ ടൂർണമെന്‍റ്; ഫഹാഹീൽ ബ്രദേഴ്‌സ് ജേതാക്കള്‍.
Share
കുവൈറ്റ് സിറ്റി : കെഫാക് ഏഷ്യൻ ഓപ്പൺ സെവൻ എ സൈഡ് ഫുട്ബാൾ ടൂർണ്ണമെന്‍റിൽ ഫഹാഹീൽ ബ്രദേഴ്‌സ് ജേതാക്കളായി. ഫൈനലിൽ യങ് ഷൂട്ടേർസ് അബ്ബാസിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫഹാഹീൽ കിരീടം ചൂടിയത്.

വിജയികള്‍ക്ക് വേണ്ടി ഷാനവാസ് രണ്ടു ഗോളുകൾ നേടിയപ്പോൾ സഫാഫ് ഒരു ഗോൾ നേടി. സുറ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ വൈകിട്ട് നാല് മണിക്ക് ആരംഭിച്ച ടൂർണ്ണമെന്റിൽ പതിനെട്ട് ടീമുകൾ അണിനിരന്നത്.

കടുത്ത ചൂടിനെയും പൊടിക്കാറ്റിനെയും വകവെക്കാതെ നൂറുക്കണക്കിന് പ്രവാസി ഫുട്ബാള്‍ പ്രേമികള്‍ കളികാണാന്‍ എത്തിയിരുന്നു. ബെസ്റ്റ് പ്ലെയറായി സുഹൂദ് (യങ് ഷൂട്ടേഴ്സ് അബ്ബാസിയ),ഗോൾ കീപ്പർ അഭിലാഷ് (യങ് ഷൂട്ടർസ് അബ്ബാസിയ), ഡിഫൻഡർ സഫാഫ് (ഫഹാഹീൽ ബ്രദേഴ്‌സ്),ടോപ് സ്‌കോറർ ഷാനവാസ് (ഫഹാഹീൽ ബ്രദേഴ്‌സ്) എന്നിവരെ തിരഞ്ഞെടുത്തു .

വിജയികൾക്ക് കെഫാക് പ്രസിഡന്‍റ് ബിജു ജോണി , ജനറൽ സെക്രട്ടറി വീ എസ് നജീബ് , ട്രഷറർ തോമസ് , സ്പോർട്സ് സെക്രട്ടറി അബ്ദുൽ റഹിമാൻ , പി ആർ ഒ റോബർട്ട് ബർണാഡ് , മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങളായ ഷാജഹാൻ , ജെസ്‌വിൻ , പ്രദീപ്കുമാർ , സഹീർ , സുമേഷ് , നാസർ , നൗഷാദ് , ഫൈസൽ , അബ്ബാസ് , നൗഫൽ , ഹനീഫ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. അടുത്ത വെള്ളിയാഴ്ച പ്രമുഖ ഫുട്ബാൾ ക്ലബ്ബായ ആക്മി തൃക്കരിപ്പൂരിന്‍റെ അൻപതാം വാർഷികം പ്രമാണിച്ചു കേഫാകിന്‍റെ സഹകരണത്തോടെ ഓൾ കേരള സെവൻസ് ഫൂട്ട്ബോൾ ടൂർണ്ണമെന്റ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി