• Logo

Allied Publications

Americas
കേരള അസോസിയേഷൻ ഓഫ് ഡാളസും ഐസിഇസിയും സംയുക്തമായി നേഴ്സസ് ഡേയും മദേഴ്സ്ഡേയും ആഘോഷിച്ചു
Share
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസും ഐ സി ഇ സി യും ചേർന്നു നേഴ്സസ് ഡേയും മദേഴ്സ് ഡേയും സംഘടിപ്പിച്ചു. ബ്രോഡ് വേയിലുള്ള ഐസിഇസി ഹാളിൽ വെച്ചായിരുന്നു പരിപാടി. റിന ജോൺ (IANANT പ്രസിഡന്‍റ്) മുഖ്യതിഥിയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ആൻസി ജോസഫ് മദേഴ്സ് ഡേ സന്ദേശം നൽകി. എല്ലാ അമ്മമാരെയും റോസാ പൂക്കൾ നൽകി ആദരിച്ചു.

ഐ സി ഇ സി പ്രസിഡന്‍റ് ജോർജ് വിലങ്ങോലിൽ നന്ദി പറഞ്ഞു. ഈ വർഷത്തെ മികച്ച നഴ്സിനുള്ള അവാർഡ് മോളി ഐയ്പിന് അസോസിയേഷൻ പ്രസിഡന്‍റ് ഹരിദാസ്‌ തങ്കപ്പനും ഐനന്‍റ് പ്രസിഡന്‍റ് റിന ജോണും, ഐ സി ഇ സി പ്രസിഡന്‍റ് ജോർജ് വിലങ്ങോലിലും ചേർന്ന് നൽകി. ജൂലിറ്റ് മുളങ്ങൻ പ്രസ്തുത പരിപാടിയുടെ എം സി ആയി പ്രവർത്തിച്ചു.



തുടർന്ന് നടന്ന കലാ പരിപാടിക്കനുബന്ധിച്ചു മറിയൻ ചെണ്ട മേള സംഘം നടത്തിയ കൂട്ടപ്പൊരിച്ചൽ തീർത്ത അലയാഴി ആസ്വാദകർക്ക് ആവേശമായി മാറി.

ടോം ജോർജ്,ദീപാ ജെയ്സൺ, സോണിയ സാബു,ഹരിദാസ്‌ തങ്കപ്പൻ, അൽസ്റ്റാർ മാമ്പിള്ളി എന്നിവർ ഹിന്ദി, തമിഴ്, മലയാളം ഭാഷയിലുള്ള സിനിമ ഗാനങ്ങൾ ആലപിച്ചു.

ഐ. വർഗീസ്, ബാബു മാത്യു, പിറ്റർ നെറ്റോ, വി സ് ജോസഫ്പി റ്റി സെബാസ്റ്റ്യൻ, സിജു കൈനിക്കര എന്നിവരും പങ്കെടുക്കുകയുണ്ടായി. ഡാളസിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ നൂതന മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ക്യാപിറ്റലിസ്‌ വേണ്ച്ചർസ് ഈ പരിപാടിയുടെ സ്പോൺസറായി പ്രവർത്തിച്ചത്.

പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ