• Logo

Allied Publications

Americas
ഡബ്ല്യുഎംസി ബൈനിയൽ റീജണല്‍ കോണ്‍ഫറന്‍സ് മേയ് 21 ന്
Share
ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി ) അമേരിക്ക റീജണിന്‍റെ 13ാ മത് ബൈനിയൽ (ദൈവാർഷിക) കോണ്‍ഫറന്‍സ് മേയ് 21നു (ശനി) ന്യൂജേഴ്‌സിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കും.

ഡബ്ല്യുഎംസി അമേരിക്ക റീജൺ പ്രസിഡന്‍റ് സുധീർ നന്പ്യാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലെറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസുലാർ വി. വിജയ കുമാർ, ന്യൂജേഴ്‌സി സ്റ്റേറ്റ് 18 ാത് ലെജിസ്ലേറ്റിവ് അസംബ്ലി മാൻ സ്റ്റെർലി എസ് സ്റ്റാൻലി
എന്നിവർ മുഖ്യാതിഥികളായിരിക്കും.

ഗ്ലോബൽ പ്രസിഡന്‍റ് ഗോപലപിള്ള, ഗ്ലോബൽ ആക്ടിംഗ് ചെയർ പേഴ്സൺ ഡോ. വിജയ ലക്ഷ്മി, ഗ്ലോബൽ അഡ്മിൻ വൈസ് പ്രസിഡന്‍റ് ജോൺ മത്തായി, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ഓർഗനൈസഷൻ ഡെവലപ്മെന്‍റ് പി.സി. മാത്യു, ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി, ഗ്ലോബൽ ട്രഷറർ തോമസ് അറമ്പൻകുടി, അസോസിയേറ്റ് ജനറൽ സെക്രട്ടറി റോണാ തോമസ്, ഗ്ലോബൽ കോൺഫറൻസ് ബഹറിൻ പ്രൊവിൻസ് കമ്മിറ്റിക്കുവേണ്ടി രാധാ കൃഷ്ണൻ തിരുവത്ത്, ജനറൽ കൺവീനർ എബ്രഹാം സാമുവേൽ തുടങ്ങിയവർ ബൈനിയൽ (ദൈവാർഷിക) കോൺഫറൻസിന് ആശംസകൾ നേർന്നു സംസാരിക്കും.

മിസ് ഡബ്ല്യുഎംസി അമേരിക്ക ബുട്ടി പേജന്‍റ് (സൗന്ദര്യ മത്സരം) ആണ് ഇത്തവണത്തെ ദൈവാർഷികാഘോഷ പരിപാടിയുടെ പ്രധാന ആകര്‍ഷണം. 14 മുതല്‍ 25 വയസുവരെ പ്രായമുള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കുക. തുടര്‍ന്ന് മ്യൂസിക്, ഡാന്‍സ് പ്രോഗ്രാമുകളും യൂത്ത് ഡിബേറ്റും നടക്കും. അമേരിക്കയിലും കാനഡയില്‍ നിന്നുമുള്ളവര്‍ മത്സരങ്ങളില്‍ പങ്കെടുക്കും. അഡ്രസ്: Sheraton Hotel, 125 Raritan, Center Pkwy, Edison, NJ 08837

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ ലൈഫെടൈം അച്ചീവ്മെന്‍റ് പുരസ്കാരത്തിന് റവ. ഡോ. അലക്‌സാണ്ടർ കുര്യനെയും ഡബ്ല്യുഎംസി പല്ലാട്ടുമഠം ഭാഷാ മിത്ര അവാർഡിന് പ്രഫ. ജോയിയും ഋഷി ഇവാനി, അദേവ് ബിനോയി പ്രസിഡൻഷ്യൽ (പിവിഎസ്എ) അവാർഡിനും തിരഞ്ഞെടുത്തു.

റീജൺ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്‍റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്‍റോ കണ്ണമ്പള്ളി, അഡ്മിൻ വൈസ് പ്രസിഡന്‍റ് എൽദോ പീറ്റർ, മറ്റു വൈസ് പ്രസിഡന്‍റുമാരായ ജോൺസൻ തലച്ചെല്ലൂർ, സന്തോഷ് പുനലൂർ, മാത്യൂസ് എബ്രഹാം, സെസിൽ ചെറിയാൻ, ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ള തുടങ്ങിയവരാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. സാമൂഹ്യ, സന്നദ്ധ പ്രവർത്തന രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച ശാന്ത പിള്ളയെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് നൽകി ആദരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

മേയ് 20 നു എഡിസണിലെ ഷെറാട്ടൺ ഹോട്ടലിൽ ആരംഭിക്കുന്ന പതിമൂന്നാമത് ദൈവാർഷിക ബൈനിയാൽ കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ അനീഷ് ജെയിംസ് (സൗത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്‍റ്) , കോ കൺവീനർ മാലിനി നായർ (ഓൾ വിമൻസ് പ്രൊവിൻസറി പ്രസിഡന്‍റ്) കോ കൺവീനർ ജിനു തര്യൻ (നോർത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്‍റ്) എന്നിവർ അറിയിച്ചു.

മേയ് 21 നു വൈകുന്നേരമാണ് പ്രധാന പരിപാടികൾ. പ്രവേശന ഫീസ് ഒരാള്‍ക്ക് 35 ഡോളറാണ് ടിക്കറ്റ് നിരക്ക്. നാലു പേരടങ്ങുന്ന കുടുംബത്തിന് പ്രവേശന ഫീസ് നൂറു ഡോളറായിരിക്കും. സിംഗിള്‍, ഗ്രൂപ്പ് ഇനങ്ങളില്‍ ഡാന്‍സ് മത്സരങ്ങളും ഇന്ത്യൻ വെസ്റ്റേണ് ലൈറ്റ് മ്യൂസികും മിഡിൽ സ്‌കൂള്‍ഹൈസ്‌കൂള്‍ ലെവല്‍ ഡിബേറ്റും നടക്കും. മ്യൂസിക് ഷോയില്‍ ഗായകന്‍ സിജി ആനന്ദും പിന്നണി ഗായിക രഞ്ജിനി ജോസും പങ്കെടുക്കും.

ആഗോള മലയാളികളുടെ ഒരു ശൃംഖല വളര്‍ത്തിയെടുക്കുക, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക, അര്‍ഹരായവരെ ശാക്തീകരിക്കുക, സാമൂഹിക പ്രവര്‍ത്തനം, മികവു തെളിയിച്ച മലയാളി പ്രവാസികളുടെ ബിസിനസും ബ്രാന്‍ഡും അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് ബൈനിയൽ കോണ്‍ഫറന്‍സിന്‍റെ പ്രധാന ലക്ഷ്യം.

വിവരങ്ങള്‍ക്ക് : ബിനാലെ കോണ്‍ഫറന്‍സ് കണ്‍വീനര്‍ അനീഷ് ജെയിംസ് 856 3181005, കോ. കണ്‍വീനര്‍ മാലിനി നായര്‍, ജിനു തര്യന്‍ 201 757 3390, ചെയര്‍മാന്‍ ഫിലിപ്പ് തോമസ് 972 522 9646, പ്രസിഡന്‍റ് സുധീര്‍ നമ്പ്യാര്‍ 732 822 9374, ജനറല്‍ സെക്രട്ടറി പിന്‍റോ കണ്ണമ്പള്ളി 973 3377238, ട്രഷറര്‍ സെസില്‍ ചെറിയാന്‍ 214 235 1624.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.