• Logo

Allied Publications

Americas
ഏമി പെരുമണിശേരി ആർട്ട് ആൻഡ് ലിറ്റററി ചെയർ
Share
ന്യൂയോർക്ക്: കെസിസിഎൻഎ കണ്‍വൻഷനോടനുബന്ധിച്ച് ഇൻഡ്യാന പോലിസിലെ ക്നായി തോമാ നഗറിൽ ജൂലൈ 21 മുതൽ 24 വരെ നടക്കുന്ന കലാമത്സരങ്ങളുടെ പ്രോഗ്രാം ചെയറായി ന്യൂയോർക്കിൽനിന്നുള്ള ഏമി പെരുമണിശേരിലിനെ നിയമിച്ചു.

കെസിസിഎൻഎ കണ്‍വൻഷനോടനുബന്ധിച്ച് എല്ലാ പ്രായത്തിലുമുള്ളവർക്കായി നിരവധി കലാമത്സരങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആർട്ട് ആൻഡ് ലിറ്റററി പ്രോഗ്രാമിന്‍റെ കെസിസിഎൻഎ ലെയ്സണായി പ്രവർത്തിക്കുന്ന ജോമോൻ കുടിയിരിപ്പിൽ അറിയിച്ചു.

മത്സരങ്ങളുടെ കോചെയറായി ഷീബ ചെറുശേരിൽ, ബിസ്മി കുശക്കുഴിയിൽ, സുപ്രിയ ഇടുക്കുതറയിൽ, ജോബിൻ ചിറയിൽ എന്നിവരെ തെരഞ്ഞെടുത്തതായി കെസിസിഎൻഎ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റി അംഗങ്ങളുമായോ അതാത് യൂണിറ്റ് ഭാരവാഹികളുമായോ ഉടൻതന്നെ ബന്ധപ്പെടണമെന്ന് ഏമി പെരുമണിശേരിയിൽ അറിയിച്ചു.

നഴ്സറി സ്കൂളിലെ കുട്ടികൾ, ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ, 5ാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ , 9ാം ക്ലാസ് മുതൽ 21 വയസുവരെ പ്രായമുള്ളവർ, 22 വയസിനു മുകളിലുള്ളവർ എന്നീ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്.

മത്സരവിജയികൾക്ക് വ്യക്തിഗത മെഡലുകളും കാഷ് പ്രൈസും കലാതിലകം, കലാപ്രതിഭ, യൂണിറ്റുകൾക്കായുള്ള സമ്മാനങ്ങളും എന്നിവയും ഉണ്ടായിരിക്കുെന്ന് കെസിസിഎൻഎ എക്സിക്യൂട്ടീവ് അഭ്യർഥിച്ചു.

വിവരങ്ങൾക്ക് ഏമി പെരുമണിശേരിയിൽ 516 633 3993, ഷീബ ചെറുശ്ശേരിൽ 952 212 3536, ബിസ്മി കുശക്കുഴിയിൽ 630 506 0208, സുപ്രിയ ഇടുക്കുതറയിൽ 630 674 6208, ജോബിൻ ചിറയിൽ 469 432 0365 എന്നിവരുമായോ ബന്ധപ്പെടണമെന്ന് കെസിസിഎൻഎ എക്സിക്യൂട്ടീവിനുവേണ്ടി സെക്രട്ടറി ലിജോ മച്ചാനിക്കൽ അറിയിച്ചു.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.