• Logo

Allied Publications

Europe
സാലിസ്ബറിയിൽ പരിശുദ്ധ ദൈവമാതാവിന്‍റെ തിരുനാൾ ആചരിച്ചു
Share
സാലിസ്ബറി (യുകെ) : പരിശുദ്ധ ദൈവമാതാവിന്‍റെ തിരുനാൾ ഭക്തിപൂർവം ആചരിച്ചു . മേയ് 15 നു സാലിസ്ബറിയിലെ ഹോളി റെഡിമിർ കാത്തോലിക് പള്ളിയിൽ നടന്ന തിരുക്കർമങ്ങളിൽ സാലിസ്ബറിയിലും പരിസരപ്രദേശങ്ങളുമുള്ള നാനാ ജാതി മതസ്ഥർ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു .

ജപമാല പ്രാർഥനയോടെ തിരുക്കർമങ്ങൾ ആരംഭിച്ചു. ആഘോഷമായ വിശുദ്ധ കുർബാനക്ക് വികാരി റ്റോമി ചിറയ്ക്കൽ മണവാളൻ മുഖ്യകാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നൽകി. തുടർന്നു ദൈവമാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടു ഭക്തിസാന്ദ്രമായി പ്രദക്ഷിണവും നടന്നു. സ്‌നേഹവിരുന്നോടുകൂടി തിരുനാൾ സമാപിച്ച .

രാജേഷ്‌ ടോംസിന്‍റെയും ജ്യോതി മെൽവിന്‍റേയും നേതൃത്വത്തിൽ ക്വയർ തിരുക്കർമങ്ങളെ ഭക്തിസാന്ദ്രമാക്കി. ആഘോഷങ്ങൾക്ക് ജെയ്സൺ ജോണിന്‍റെ നേതൃത്തിലുള്ള പള്ളി കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

പുതിയ 200 ൽ പരം കുടുംബങ്ങൾകൂടി സലിസ്ബറിയിൽ എത്തിച്ചേർന്നതോടെ നാട്ടിലെ ഇടവക തിരുനാളിന്‍റെ അനുഭവമായിരുന്നുവെന്ന് കൈക്കാരൻ ജയ്സൺ ജോണും പ്രസുദേന്തി കുര്യാച്ചൻ സെബാസ്റ്റിനും പറഞ്ഞു.


ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം