• Logo

Allied Publications

Middle East & Gulf
ഒ എൻ സി പി കുവൈറ്റിന്‍റെ റജിസ്ട്രേഷൻ പുനഃസ്ഥാപിച്ചു
Share
കുവൈറ്റ് സിറ്റി: ഒഎൻസിപി കുവൈറ്റിന് ഇന്ത്യൻ എംബസി റജിസ്ട്രേഷൻ പുനസ്ഥാപിച്ച് നൽകിയ നടപടി സ്വാഗതം ചെയ്യുന്നതായി ഒഎൻസിപി കുവൈറ്റ് ഭാരവാഹികള്‍ വാർത്താകുറിപ്പിൽ അറിയിച്ചു.

കുവൈറ്റിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ രജിസ്ട്രേഷൻ 2018 ൽ റദ്ദാക്കപ്പെട്ട വിഷയത്തിൽ ഒ എൻ സി പി ഉൾപ്പടെയുള്ള സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് (ഫിറ) കുവൈറ്റ് , ഇന്ത്യൻ പ്രസിഡന്‍റ്, പ്രധാന മന്ത്രി ,വിദേശകാര്യ മന്ത്രി, എംപിമാർ , എന്നിവർക്ക് നിവേദനങ്ങൾ നൽകുകയും,വിദേശകാര്യ മന്ത്രാലയവുമായി ചർച്ചകൾ നടത്തുകയും ചെയ്തിട്ടും നടപടി വൈകിയ ഘട്ടത്തിൽ ഒ എൻ സിപി കുവൈറ്റ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് കേസുമായി മുന്നോട്ടു പോകുകയായിരുന്നു.

സിബി ജോർജ് സ്ഥാന പതിയായി ചുമതലയേറ്റ ശേഷം ഫിറ കൺവീനർ ബാബു ഫ്രാൻസീസിന്‍റെ നേതൃത്വത്തിലുള്ള നാൽപതോളം വരുന്ന വിവിധ സംഘടനയുടെ പ്രതിനിധികൾ 2020 ഒക്ടോബറിൽ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതിനെതുടർന്നു സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിയുടെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം ഭാരവാഹികള്‍ക്ക് ഉറപ്പു നൽകിയിരുന്നു.

കോവിഡ് സാഹചര്യങ്ങൾ മാറിയതിനെ തുടർന്നു വീണ്ടും ഡൽഹി ഹൈകോടതി നടപടികൾ ആരംഭിച്ചപ്പോൾ, ബന്ധപ്പെട്ട വിഷയത്തിലെ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ അഡ്വ: ജോസ് അബ്രഹാം വിവരാവകാശ നിയമപ്രകാരം എംബസിക്ക് അയച്ച കത്തിന് മറുപടിയായിട്ടാണ് ഒ എൻ സി പി കുവൈറ്റിന് ഇന്ത്യൻ എംബസി രജിസ്ട്രേഷൻ പുനസ്ഥാപിച്ചു നൽകിയതായി ഔദ്യോഗികമായി അറിയച്ചത്.

ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കുന്നതായും എംബസിയുമായി പൂർണമായി സഹകരിച്ചു മുന്നോട്ടു പോകുമെന്നും പ്രവാസി ക്ഷേമം മുൻനിറുത്തി ഇന്ത്യൻ എംബസി നടപ്പിലാക്കുന്ന എല്ലാ നടപടികളെയും ഒ എൻ സി പി കുവൈറ്റ് ഭാരവാഹികള്‍ അഭിനന്ദിച്ചു.

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.
ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക