• Logo

Allied Publications

Americas
ഒഐസിസി യുഎസ്എ പ്രവർത്തനോദ്ഘാടനം മേയ് 21 നു
Share
ഹൂസ്റ്റൺ :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എയുടെ പ്രവർത്തനോദ്ഘാടനവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമ്മേളനവും വൻ വിജയമാകുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായി മേയ് 19 നുകൂടിയ സൂം അവലോകന യോഗത്തിൽ സംഘാടകർ അറിയിച്ചു.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി കോൺഗ്രസ് പ്രസ്ഥാനത്തിനു ശക്തി പകരുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിൽ അടുത്തയിടെ രൂപീകരിച്ച ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എയുടെ പ്രവർത്തനോദ്ഘാടനവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമ്മേളനവും മേയ് 21 നു (ശനി) രാവിലെ 11.30 ന് (ന്യൂയോർക്ക് സമയം)
(ഇന്ത്യൻ സമയം ശനി രാത്രി 9 ന്) സൂം പ്ലാറ്റ് ഫോമിലൂടെയാണ് നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, തൃക്കാക്കര യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് തുടങ്ങി നിരവധി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളത്തോടനുമ്പന്ധിച്ച് അന്തരിച്ച മുൻ കോൺഗ്രസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ 31 ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു അനുസ്മരണവും ഉണ്ടായിരിക്കും.

പ്രസിഡന്‍റ് ബേബി മണക്കുന്നേലിന്‍റെ അധ്യക്ഷതയിൽ കൂടിയ സൂം അവലോകന യോഗത്തിൽ ഒഐസിസി യുഎസ്എ യുടെ വിവിധ നേതാക്കൾ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ചെയർമാൻ ജെയിംസ് കൂടൽ, ട്രഷറർ സന്തോഷ് എബ്രഹാം മറ്റു നേതാക്കളായ ഡോ. ചെക്കോട്ടു രാധാകൃഷ്ണൻ, ജോബി ജോർജ്, ഡോ.മാമ്മൻ.സി. ജേക്കബ്,ഡോ. സാൽബി ചേന്നോത്ത്, സജി എബ്രഹാം, ജോസഫ് ഔസോ, ഇ.സാം ഉമ്മൻ, ഷീല ചെറു, കെ.എസ്‌.എബ്രഹാം, ജീ മുണ്ടയ്ക്കൽ, പ്രദീപ് നാഗനൂലിൽ, അലൻ ജോൺ ചെന്നിത്തല, ടോം തരകൻ, ബിനു. പി സാം, വാവച്ചൻ മത്തായി, ജോജി മാത്യു, സജി ജോർജ്, ബോബൻ കൊടുവത്ത്, ലാജി തോമസ്, ബോബി വർഗീസ്, ഫിലിപ്പ് എബ്രഹാം, ഷിബു പുല്ലമ്പള്ളിൽ, ബിനു ശാമുവേൽ, സഖറിയ കോശി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. സെക്രട്ടറി രാജേഷ് മാത്യു നന്ദി പറഞ്ഞു .

സമ്മേളനത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും
പങ്കെടുത്ത് വൻ വിജയമാക്കണമെന്നു സംഘാടകർ അഭ്യർഥിച്ചു.

സൂം മീറ്റിംഗ് ഐഡി : 889 9810 8930
പാസ് കോഡ് : 1234

ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.