• Logo

Allied Publications

Europe
യുക്മ ദേശീയ തെരഞ്ഞെടുപ്പ് ജൂൺ 18 ന് ബെർമിംഗ്ഹാമിൽ
Share
ലണ്ടൻ: യുക്മയുടെ എട്ടാമത് ദേശീയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുയോഗം ജൂൺ 18 നു (ശനി) ബെർമിംഗ്ഹാമിൽ നടക്കും. യുക്മയുടെ 202223 വർഷത്തെ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് യുക്മ പ്രതിനിധികൾക്ക് ലഭിക്കുന്നത്.

യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും സമയപരിധിക്കുള്ളിൽ ലഭിച്ച യുക്മ പ്രതിനിധികളുടെ അന്തിമ പട്ടിക യുക്മ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ യുക്മയിൽ അംഗമായിരിക്കുന്ന അസോസിയേഷനുകളിൽ നിന്നുമുള്ള മൂന്നു വീതം പ്രതിനിധികൾക്കായിരിക്കും ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്.

ബെർമിംഗ്ഹാം വാൽസാളിലെ റോയൽ ഹോട്ടലിൽ രാവിലെ ഒന്പതിനു നിലവിലുള്ള ഭരണസമിതിയുടെ അവസാന ദേശീയ നിർവാഹകസമിതി യോഗം പ്രസിഡന്‍റ് മനോജ് കുമാർ പിള്ളയുടെ അധ്യക്ഷതയിൽ ചേരും.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും യുക്മ പ്രതിനിധികൾ ബെർമിംഗ്ഹാമിലേക്ക് എത്തിച്ചേരുന്നതോടെ കൃത്യം 11നു പൊതുയോഗം ആരംഭിക്കും. ഭരണഘടനാ പ്രകാരമുള്ള നടപടികൾ പൊതുയോഗത്തിൽ പൂർത്തിയാക്കി തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള യുക്മ ദേശീയ സാരഥികളുടെ തെരഞ്ഞെടുപ്പ് നടക്കും.

യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ കോവിഡാനന്തര കാലഘട്ടത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നനിലയിൽ 2022 ലെ ദേശീയ തെരഞ്ഞെടുപ്പ് തീർച്ചയായും ശ്രദ്ധേയമാകുന്നു. രാജ്യത്തിന്‍റെ പത്ത് മേഖലകളിൽനിന്നായി മുന്നൂറിൽപ്പരം പ്രതിനിധികൾ തങ്ങളുടെ ദേശീയ സാരഥികളെ തെരഞ്ഞെടുക്കാൻ എത്തിച്ചേരുമെന്ന് കരുതപ്പെടുന്നു.

പൊതുയോഗ ഹാളിലേക്ക് പ്രവേശിക്കുവാൻ ഫോട്ടോ പതിച്ച ഏതെങ്കിലും തരത്തിലുള്ള യു കെ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയിലും, ചോദിക്കുന്ന പക്ഷം തിരിച്ചറിയൽ കാർഡ് സമർപ്പിക്കുവാൻ പ്രതിനിധികൾ ബാധ്യസ്ഥരാണ്. നീതിപൂർവവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിലൂടെ അടുത്ത രണ്ടു വർഷക്കാലത്തേക്ക് യുക്മയെ നയിക്കുവാൻ കഴിവുറ്റ നേതൃനിരയെ തെരഞ്ഞെടുക്കുവാൻ യുക്മ ജനറൽ കൗൺസിൽ അംഗങ്ങളോട് യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ അലക്സ് വർഗീസ്, വർഗീസ് ജോൺ, ബൈജു തോമസ് എന്നിവർ അഭ്യർത്ഥിച്ചു.

പൊതുയോഗം നടക്കുന്ന വേദിയുടെ വിലാസം:
Royal Hotel, Ablewell Street,Walsall, WS1 2EL.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.