• Logo

Allied Publications

Americas
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഫാമിലി നൈറ്റ് വര്‍ണാഭമായി
Share
ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഫാമിലി നൈറ്റ് മേയ് 15ന് വൈറ്റ് പ്ലെയിന്‍സിലുള്ള റോയല്‍ പാലസ് റസ്റ്റോറന്‍റില്‍ വച്ച് വിവിധ കലാപരിപാടികളോടെ നടന്നു. പ്രസിഡന്‍റ് ഡോ. ഫിലിപ്പ് ജോര്‍ജ് സ്വാഗതം പറഞ്ഞു. കോവിഡാനന്തരം വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ആദ്യ പരിപാടി ആയിരുന്നതുകൊണ്ട് വലിയ ജനസാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധിക്കപ്പെട്ടു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് ജനങ്ങള്‍ നല്‍കി വരുന്ന സഹായ സഹകരണങ്ങള്‍ക്ക് തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും കൂടുതല്‍ നല്ല പരിപാടികള്‍ ഈ വര്‍ഷം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ഓണഘോഷം മികച്ച രീതിയില്‍ സെപ്റ്റംബര്‍ പത്തിനു നടത്തുമെന്നും ഡോ. ഫിലിപ്പ് ജോര്‍ജ് പറഞ്ഞു.



വൈസ് പ്രസിഡന്‍റ് തോമസ് കോശി, സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷറര്‍ ഇട്ടൂപ്പ് കണ്ടംകുളം, ഫൊക്കാനാ ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്‍റണി, ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ജോ. സെക്രട്ടറി കെ. ജി. ജനാര്‍ദനന്‍ നായര്‍ ചടങ്ങിന് നന്ദി പറഞ്ഞു.

നാട്യമുദ്രാ ഡാന്‍സ് സ്‌കൂള്‍, സ്വാത്വികാ ഡാന്‍സ് അക്കാഡമി എന്നീ കലാ വിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളും രാഹുല്‍ പുത്തുരാന്‍, ഫെബി വര്‍ഗീസ്, തോമസ് ഉമ്മന്‍, വിപിന്‍ കുമാര്‍, ഷാജി, കെന്നിറ്റാ കുമ്പിളുവേലി, ജാനിയ പീറ്റര്‍ എന്നിവരുടെ ഗാനങ്ങളും ചടങ്ങിന്റെ മോടി കൂട്ടി.

നിരീഷ് ഉമ്മന്‍ പരിപാടികളുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. വര്‍ഗീസ് എം. കുര്യന്‍, ചാക്കോ പി. ജോര്‍ജ്, എ. വി. വര്‍ഗീസ്, കുര്യാക്കോസ് വര്‍ഗീസ്, ജോ ദാനിയേല്‍, തോമസ് ഉമ്മന്‍, കെ. കെ. ജോണ്‍സന്‍, ഷാജന്‍ ജോര്‍ജ്, കെ. ജെ. ഗ്രിഗറി, ജോണ്‍ കുഴിഞ്ഞാല്‍, എം. ഐ. കുര്യന്‍, അലക്‌സാണ്ടര്‍ വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​