• Logo

Allied Publications

Americas
കഞ്ചാവ് കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കണമെന്ന്
Share
ടെക്സസ്: ടെക്സസിലെ ബഹുഭൂരിക്ഷം ജനങ്ങളും കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണമെന്ന് അഭിപ്രായപെട്ടപ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട്.

ടെക്സസ് യൂണിവേഴ്സിറ്റി നടത്തിയ അഭിപ്രായസർവേയിൽ പങ്കെടുത്ത 91 ശതമാനം ഡമോക്രാറ്റുകളും 85 ശതമാനം സ്വതന്ത്രരും 74 ശതമാനം റിപ്പബ്ലിക്കൻമാരും കഞ്ചാവ് മെഡിക്കൽ, റിക്രിയേഷനൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനാവശ്യമായ നിയമ നിർമാണം വേണമെന്നും സർവേ ചൂണ്ടികാട്ടി.

കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കുവാൻ തയാറല്ല എന്നാണ് ടെക്സസ് ഗവർണറുടെ നിലപാട്. ടെക്സസിന്‍റെ അടുത്ത സംസ്ഥാനമായ ന്യൂമെക്സിക്കോ ഉൾപ്പെടെ 18 സംസ്ഥാനങ്ങളിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാണെന്നിരിക്കെ നവംബറിൽ ടെക്സസിൽ നടക്കുന്ന ഗവർണർ തെരഞ്ഞെടുപ്പിൽ ഗ്രോഗ് ഏബട്ടിനെതിരെ മത്സരിക്കുന്ന ഡമേക്രാറ്റിക് സ്ഥാനാർഥി ബെറ്റൊ ഒ. റൂർക്കെ കഞ്ചാവിന്‍റെ ഉപയോഗം നിയമവിധേയമാക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.