• Logo

Allied Publications

Europe
ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസാ ഓണ്‍ലൈന്‍ സംവിധാനം
Share
ബ്രസ്സല്‍സ്: ഷെങ്കന്‍ വിസയ് ഓണ്‍ലൈന്‍ അപേക്ഷിക്കാന്‍ അവസരമൊരുങ്ങുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് 2026 മുതലാണ് ഷെങ്കന്‍ വിസയ്ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അനുവാദം ലഭിക്കുന്നത്.

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുളള്ളവര്‍ക്ക് വിസ ഫീസ് ഓണ്‍ലൈനായി അടക്കാനും, രേഖകള്‍ സമര്‍പ്പിക്കാനുമായി പ്രത്യേക പ്ളാറ്റ്ഫോം സജ്ജീകരിക്കുമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി.

27 ഇയു അംഗരാജ്യങ്ങളില്‍ പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലാണ് വിസാ വിഭാവനം ചെയ്യുന്നത്. നിലവില്‍ ഷെങ്കന്‍ വിസാ നേരിട്ടുതന്നെ സമര്‍പ്പിയ്ക്കേണ്ട സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ യൂറോപ്പില്‍ ഷെങ്കന്‍ വിസയ്ക്കാ അപേക്ഷ സമര്‍പ്പിച്ചാല്‍ അതു കിട്ടണമെന്ന് 100 ശതമാനം ഉറപ്പിച്ച്. അപേക്ഷകരില്‍ ചെറിയ പിഴവുണ്ടായാലും അപേക്ഷ തള്ളിപ്പോകും. നിലവില്‍ വിസാ അപേക്ഷ നടപടികള്‍ ശക്തവും കര്‍ശനവും ആക്കിയിരിയ്ക്കയാണ്.

കൂടുതലാളുകളും അപേക്ഷ നല്‍കാനായി ദീര്‍ഘദുരം യാത്ര ചെയ്യേണ്ട അവസ്ഥയുമുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനം നിലവിലായാല്‍ വളരെ വേഗത്തിലും സുരക്ഷിതവുമായ മാര്‍ഗ്ഗത്തിലൂടെ വിസ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് യൂറോപ്യന്‍ കമ്മീഷണര്‍ ഇവാ ജോണ്‍സണ്‍ അറിയിച്ചു.

ഷെങ്കന്‍ വിസാ അപേക്ഷകരുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ഇന്‍ഡ്യയുടെ സ്ഥാനം മൂന്നാമതാണ്. ഇയുവിന്റെ ഷെങ്കന്‍ ബ്ളോക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019 ല്‍ മാത്രം 11,41,705 ഷെങ്കന്‍ വിസാ അപേക്ഷകളാണ് ഇന്ത്യയില്‍ നിന്നും നല്‍കിയത്. അതേ വര്‍ഷം ആകെ ലഭ്യമായ അപേക്ഷകളുടെ 6.7 ശതമാനത്തോളം ഇന്ത്യയില്‍ നിന്നാണ് ലഭിച്ചത്.

അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ഷെങ്കന്‍ വിസാ ഓണ്‍ലൈനിനില്‍ തുടങ്ങിയാല്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നതും ഇന്ത്യാക്കാര്‍ക്കാണ്. അതേ സമയം,കഴിഞ്ഞ വര്‍ഷങ്ങളില്‍ റഷ്യ (4,133,100), ചൈന (2,971,032) എന്നി രാജ്യക്കാരാണ് അപേക്ഷകരില്‍ തൊട്ടുപിന്നിലുള്ളത്. ഏറ്റവും കൂടുതല്‍ ഷെങ്കന്‍ വിസ അപേക്ഷകള്‍ ഫയല്‍ ചെയ്ത മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

ഷെങ്കന്‍ വിസായുടെ കാലാവധി 3 മാസമാണ്. ഇതില്‍ സിംഗിള്‍ എന്‍ട്രിയും മള്‍ട്ടിപ്പിള്‍ എന്‍ട്രിയും ഉണ്ടാവും. അതു തെരഞ്ഞെടുക്കുന്ന മുറയ്ക്ക് സിംഗിള്‍ ആയോ മള്‍ട്ടിപ്പിള്‍ എന്ന ചോയ്സോ കൊടുത്താലേ വിസാ ലഭിക്കുകയുള്ള. സിംഗിള്‍ ആണങ്കില്‍ ഒരു രാജ്യവും മള്‍ട്ടിപ്പിള്‍ ആണങ്കില്‍ എല്ലാ രാജ്യങ്ങളും സന്ദര്‍ശിയ്ക്കാം എന്ന കാര്യവും മറക്കാതിരിക്കുക.

ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചാല്‍ പാസ്പോര്‍ട്ട്, അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ കോപ്പി സ്കാന്‍ ചെയ്ത് സമര്‍പ്പിക്കാം. തുടര്‍ന്ന് ഫിങ്കര്‍പ്രിന്‍റ്, ഫോട്ടോ, ബയോമെട്രിക് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രം എംബസി സന്ദര്‍ശിച്ചാല്‍ മതിയാവും. 59 മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇതിനായി അതാതു രാജ്യങ്ങളുടെ എംബസി സന്ദര്‍ശിക്കേണ്ടത്.

പുതിയ സംവിധാനം നിലവില്‍ വന്നാല്‍ ഇപ്പോള്‍ നിലവിലുള്ള വിസ സ്റ്റിക്കര്‍ സംവിധാനത്തിന് പകരം 2~ഡി ബാര്‍കോഡുകളാവും ലഭിക്കുക. അതുകൊണ്ടുതന്നെ വ്യാജ വിസാക്കാര്‍ക്ക് പണി ഉണ്ടായിരിയ്ക്കില്ല എന്നര്‍ത്ഥം.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ