• Logo

Allied Publications

Americas
ഫൊക്കാന കൺവൻഷനോടനുബന്ധിച്ച് ഏകദിന ക്രൂയിസ് യാത്രാ
Share
ഫ്‌ളോറിഡ: ഫൊക്കാന ഒർലാണ്ടോ കൺവൻഷന്‍റെ അവസാന ദിനമായ ജൂലൈ 10 നു കൺവൻഷൻ പ്രതിനിധികൾക്കായി ഏകദിന കപ്പൽ വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നതായി ഫൊക്കാന ഭാരവാഹികൾ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് കൺവൻഷനോടനുബന്ധിച്ച് പ്രതിനിധികൾക്കായി ക്രൂസ് യാത്ര സംഘടിപ്പിക്കുന്നത്.

കാസിനോ സിക്രൂയിസ് ആയതിനാൽ ഗെയിം നിയമപ്രകാരം 18 വയസിനു മുകളിലുള്ളവർക്ക് മാത്രമായിരിക്കും ഈ യാത്രയിൽ പങ്കെടുക്കാൻ അനുമതി ഉള്ളൂ. യാത്രയ്ക്കായി ഒർലാണ്ടോയിൽ നിന്ന് സീപോർട്ടിലേക്കുള്ള ബസ് യാത്രയ്ക്കായി 50 ഡോളറാണ് ഒരാളിൽ നിന്നും ഈടാക്കുക. താമസം ആവശ്യമുള്ളവർക്ക് ഹോട്ടൽ നിരക്കടക്കം നൽകേണ്ടിവരും. ഹോട്ടലിൽ ബുക്ക് ചെയ്യണമെങ്കിൽ 140 ഡോളറാണ് നിരക്ക്. ഒരാൾക്ക് 20 ഡോളർ വീതമാണ് ക്രൂയിസ് യാത്രയ്ക്കു നൽകേണ്ട ടിക്കറ്റ് നിരക്ക്. മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യുന്നവർക്കായിരിക്കും വൺഡേ ക്രൂസ് യാത്രയിൽ പങ്കെടുക്കാനർഹത. കപ്പൽ യാത്രയും അനുബന്ധ ചെലവുകൾക്കുമുള്ള തുക zelle ആയും ഫൊക്കാന അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്. Fokana Orlando Convention@gmail.com എന്ന ഇമെയിൽ വിലാസത്തിൽ zelle വഴി പണമയയ്ക്കാവുന്നതാണ്.

ഒർലാണ്ടോയിലെ കൺവൻഷന്‍റെ അവസാന ദിനമായ ജൂലൈ 10 നു രാവിലെ ക്രൂയിസിൽ പങ്കെടുക്കാൻ ബുക്ക് ചെയ്തിട്ടുള്ള പ്രതിനിധികൾക്കുള്ള ബസ് കൺവൻഷൻ വേദിയായ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നിന്നു പുറപ്പെടും. ഉച്ചയ്ക്ക് 12 നാണ് കപ്പൽ പുറപ്പെടുക.

ഫ്‌ളോറിഡ ഒരു വിനോദ സഞ്ചാര മേഖലയായതിനാൽ കൺവൻഷൻ പ്രതിനിധികൾക്ക് ആകർഷകമായ പാക്കേജാണ് ഫൊക്കാന അവതരിപ്പിക്കുന്നതെന്ന്‌ ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്‍റണി,ട്രഷറർ സണ്ണി മറ്റമന, കൺവൻഷൻ കമ്മിറ്റി ചെയർമാൻ ചാക്കോ കുര്യൻ തുടങ്ങിയവർ അറിയിച്ചു.

വിവിരങ്ങൾക്ക് : ലിൻഡോ ജോളി 386 3071060, അരുൺ ചാക്കോ 813 7281686.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.