• Logo

Allied Publications

Middle East & Gulf
റിയാദ് വില്ലാസ് കേളി വടംവലി മത്സരം: കനിവ് എ ടീം ജേതാക്കൾ
Share
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി വടംവലി മത്സരം സംഘടിപ്പിച്ചു. അന്യം നിന്നു പോകുന്ന നാടൻ കളികളും കലകളും കോർത്തിണക്കി "വസന്തം 2022' എന്ന ശീർഷകത്തിൽ കേളി നടത്തിയ മുഴുദിന പരിപാടിയുടെ ഭാഗമായാണ് വടംവലി മത്സരം സംഘടിപ്പിച്ചത്.

റിയാദ് വില്ലാസ് സ്പോണ്സർ ചെയ്ത പ്രഥമ അബ്ദുൽ അസീസ് മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിക്കും ബരീക് അൽ ഖിമാം ടെലി കമ്മ്യൂണിക്കേഷൻ സ്പോണ്സർ ചെയ്ത സി.കെ. രാജു മെമ്മോറിയൽ റണ്ണേഴ് ട്രോഫിക്കും വേണ്ടിയുള്ള മത്സരം അൽ ഹയറിലെ പ്രത്യേകം സജ്ജമാക്കിയ അൽ ഒവൈധ ഗ്രൗണ്ടിൽ നടന്നു.

കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, ബരീക്ക് അല്‍ ഖിമാം സെക്യൂരിറ്റി സിസ്റ്റം പ്രതിനിധി ലത്തീഫ് കുളിമാട്, കേളി ആക്ടിംഗ് സെക്രട്ടറി ടി. ആർ സുബ്രഹ്മണ്യൻ, പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത്, കേളി ജോയിന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ജോഷി പെരിഞ്ഞനം എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.

ലോക വടംവലി നിയമപ്രകാരം നടന്ന മത്സരത്തിൽ പന്ത്രണ്ട് ടീമുകൾ മാറ്റുരച്ചു. കനിവ് എ, കനിവ് ബി ടീമുകൾ തമ്മിൽ മത്സരിച്ച വാശിയേറിയ ഫൈനൽ മത്സരത്തിൽ കനിവ് എ ടീം ജേതാക്കളായി. കനിവ് ബി, ടൈഗര്‍ റിയാദ് എ എന്നീ ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നൗഷാദ്, ഷൈജു പാച്ച, ഹബീബ്, ജോർജ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

2020 റോദയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തെ തുടർന്നു മരണമടഞ്ഞ കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും റോദ ഏരിയ സെക്രട്ടറിയുമായിരുന്ന അബ്ദുൽ അസീസിന്‍റെ ഓർമയ്ക്കായി റോദ ഏരിയ കമ്മിറ്റി ഏർപ്പെടുത്തിയ വിന്നേഴ്‌സ് ട്രോഫി വിജയികളായ കനിവ് എ ടീമിനും 2021ൽ ഹൃദയാഘാതംമൂലം മരണമടഞ്ഞ അൽഖർജ് ഏരിയയിലെ കേളി രക്ഷാധികാരി സമിതി അംഗം സി.കെ രാജുവിന്‍റെ ഓർമ്മക്കായി അൽഖർജ് ഏരിയ കമ്മിറ്റി ഏർപ്പെടുത്തിയ റണ്ണേഴ്‌സ് ട്രോഫി കനിവ് ബി ടീമിനും സമ്മാനിച്ചു.

റിയാദ് വില്ലാസ് സ്പോൺസർ ചെയ്ത വിന്നേഴ്‌സ് പ്രൈസ് മണിയും ഭരീക് അൽ ഖിമാം ടെലി കമ്മ്യൂണിക്കേഷൻ സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് പ്രൈസ് മണിയും കേളി ഏർപ്പെടുത്തിയ മൂന്നാം സ്ഥാനക്കാർക്കുള്ള പ്രൈസ് മണിയും, കേളി ബദിയ ഏരിയ കമ്മിറ്റി നൽകിയ മൂന്നു മുട്ടനാടുകളേയും സമ്മാനമായി നൽകി. വടം വലി മത്സരത്തിന് റിയാദിൽ ഏർപ്പെടുത്തിയ ഏറ്റവും ഉയർന്ന സമ്മാനങ്ങളാണ് മത്സരത്തിൽ വിതരണം ചെയ്തത്.

സമാപന ചടങ്ങിൽ കേളി സെക്രട്ടറിയേറ്റ് അംഗം ഷമീര്‍ കുന്നുമ്മല്‍ ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡന്‍റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സുരേഷ് കണ്ണപുരം സ്വാഗതവും ബരീക്ക് അല്‍ ഖിമാം സെകുരിറ്റി സിസ്റ്റം പ്രതിനിധി ലത്തീഫ് കൂളിമാട് ഉദ്ഘാടനവും നിര്‍വഹിച്ചു. കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം.സാദിഖ്, കേളി ആക്ടിംഗ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, റിയാദ് വടംവലി അസോസിയേഷന്‍ സെക്രട്ടറി ഫൈസല്‍ ബാബു, പ്രസിഡന്‍റ് ഷമീര്‍ ആലുവ, എന്നിവര്‍ ആശംസകള്‍ നേർന്നു സംസാരിച്ചു. കേളി ട്രഷറർ സെബിൻ ഇഖ്ബാൽ നന്ദി പറഞ്ഞു.

ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു. അംബാസിഡർ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായ
തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.
റിയാദ്: ബദിയയിൽ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തിൽ ബിന്ദുകുമാറിന്‍റെ (53) മൃതദേഹം നാട്ടിൽ എത്തിച്ചു.
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ഏനാമാവ് പണിക്കവീട്ടില്‍ അബ്ദുല്‍ കലാമാണ് മരിച്ചത്. 61 വയസായിരുന്നു.
മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ.
അബുദാബി: മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വിപിഎസ് എൽഎൽഎച്ച് ആശുപത്രി പ്രിവിലേജ് കാർഡ് പുറത