• Logo

Allied Publications

Europe
മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ
Share
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച റോയ്സ്റ്റൺ ടൗൺ കൗൺസിലിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ടൗൺ പാർട്ടി കൗൺലിർ കൂടിയായ മേരി ആന്‍റണി റോയ്സ്റ്റൺ ടൗണിന്‍റെ ചരിത്രത്തിൽ ആദ്യ‌ത്തെ ഏഷ്യൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

നിലവിലുള്ള എല്ലാ കൗൺസിൽ അംഗങ്ങളിൽ നിന്നും എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഏകകണ്ഠമായിരുന്നു വോട്ടെടുപ്പ്.

"റോയിസ്റ്റൺ ടൗൺ പാർട്ടിയും മറ്റു കൗൺസിലർമാരും എന്നെ മേയറായി നാമനിർദ്ദേശം ചെയ്തതിനാൽ എനിക്ക് ബഹുമാനവും അംഗീകാരവും തോന്നുന്നു. റോയ്‌സ്റ്റണിലെ ജനങ്ങളെ അവരുടെ മേയറായി സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരുമിച്ച് പ്രവർത്തിക്കാനുള്ള സഹകരണവും സന്നദ്ധതയും എനിക്ക് ആത്മവിശ്വാസം നൽകുന്നു' മേരി ആന്‍റണി പറഞ്ഞു.

"ഗതാഗതം എല്ലാവർക്കും പ്രാപ്യമാക്കുന്നതും മെഡിക്കൽ സേവനം മെച്ചപ്പെടുത്തുന്നതും എനിക്ക് മുൻഗണന നൽകും. മേയർ എന്ന നിലയിൽ RTP ന് അനുസൃതമായി ഞാൻ ടൂറിസം പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുകയും ചെയ്യും.' മേരി ആന്‍റണി കൂട്ടിചേർത്തു.

കൊച്ചി പെരുന്പടം സ്വദേശിയായ മേരി ആന്‍റ‌ണി വളർന്നതെല്ലാം മുംബൈയിലാ‌യിരുന്നു. യുകെയിലേക്ക് കുടിയേറുന്നതിനു മുന്പ് മുംബൈയിലും ബറോഡയിലും ടീച്ചറായും. രണ്ടു വർഷം കേരളത്തിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലായും ജോലി ചെയ്തിട്ടുണ്ട്.

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.