• Logo

Allied Publications

Americas
ഒഐസിസി യുഎസ്എ പ്രവർത്തനോദ്ഘാടനം മേയ് 21 ന്
Share
ഹൂസ്റ്റൺ :വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി കോൺഗ്രസ് പ്രസ്ഥാനത്തിനു ശക്തി പകരുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിലെ നോർത്തേൺ, സതേൺ,വെസ്റ്റേൺ, റീജണുകളിൽ ശക്തമായ പ്രവർത്തനം നടത്തിവരുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എയുടെ പ്രവർത്തനോദ്ഘാടനവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പു സമ്മേളനവും മേയ് 21 നു (ശനി) രാവിലെ 11.30 ന് (ന്യൂയോർക്ക് സമയം) (ഇന്ത്യൻ സമയം ശനി രാത്രി 9 നു) സൂം പ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിക്കുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ തിരക്കിനിടയിലും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസും സമ്മേളനത്തിൽ പങ്കെടുക്കുന്നുവെന്നത് ഇതിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നു .

സൂം ഐഡി : 889 9810 8930
പാസ്സ്‌കോഡ് : 1234

അമേരിക്കയിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന ഒഐസിസി യു എസ്എ നാഷണൽ കമ്മിറ്റിയാണ് സമ്മേളനത്തിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നത്. സമ്മേളത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക് : ജെയിംസ് കൂടൽ (ചെയർമാൻ) 346 456 2225, ബേബി മണക്കുന്നേൽ (പ്രസിഡന്‍റ്) 713 291 9721, ജീമോൻ റാന്നി (ജനറൽ സെക്രട്ടറി) 407 718 4805, സന്തോഷ് എബ്രഹാം (ട്രഷറർ) 215 605 6914.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.