• Logo

Allied Publications

Americas
കേരള ഡിബേറ്റ് ഫോറം യുഎസ്എ ഒരുക്കുന്ന സംവാദം മേയ് 22 ന്
Share
ഹൂസ്റ്റൺ: ആസന്നമായ തൃക്കാക്കര അസംബ്ലി നിയോജകമണ്ഡലത്തിൽ വിവിധ അവകാശവാദങ്ങളുമായി, വിവിധ രാഷ്ട്രീയ മുന്നണികൾ കൊമ്പുകോർക്കുകയാണ്.

ഭരണകക്ഷിക്കാരും എതിർകക്ഷികാരും പതിവ് മാതിരി മോഹനസുന്ദര വാഗ്ദാനങ്ങൾ വാരിവിതറി അവിടത്തെ വോട്ടർമാരെ സ്വാധീനിക്കാൻ, ചാക്കിലാക്കാൻ നെട്ടോട്ടമോടുന്ന ഈ സന്ദർഭത്തിൽ അമേരിക്കൻ പ്രവാസിക്കും പറയാനുണ്ട് ശബ്ദിക്കാനുണ്ട്, അവർക്കും അഭിപ്രായങ്ങൾ ഉണ്ട്.

അവിടെ വോട്ട് ഉണ്ടായാലും ഇല്ലെങ്കിലും, നാടുമായി പൊക്കിൾകൊടി ബന്ധമുള്ള ഇവിടത്തെ പ്രവാസിക്കും അഭിപ്രായങ്ങളുണ്ട്. അവർ ഏത് രാഷ്ട്രീയ പാർട്ടികൾക്ക്, ഏതു സ്ഥാനാർഥിക്ക് ഒപ്പമാണ്, അതു എന്തുകൊണ്ടാണ്? ആരാണ് അവിടെ ജയിക്കേണ്ടത്? ഈ കെ.റെയിൽ പദ്ധതി ശരിക്കും വികസനം ആണോ അത് കേരളത്തിൽ നടക്കുമോ? അതിന്‍റെ വരുംവരായ്കകൾ എന്തൊക്കെയാണ്? സ്വന്തം കീശയുടെ വികസനം മാത്രമാണോ ഇതിന്‍റെ ലക്ഷ്യം?

മേയ് 22 നു (ഞായർ) രാത്രി എട്ടിനു ന്യൂയോർക്ക് സമയം ആണ് ഈ സും ഡിബേറ്റ് ആരംഭിക്കുക.

ഡിബേറ്റ് ഓപ്പൺ ഫോറം യോഗ പരിപാടികൾ തൽസമയം ഫെയ്സ്ബുക്ക്, യൂട്യൂബ് മീഡിയകളിൽ ലൈവായി ദർശിക്കാവുന്നതാണ്. മറ്റു ഏതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവൻ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കും.

വിഷയത്തിൽ അവരവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ തുല്യ അവകാശവും തുല്യ നീതിയും കൊടുക്കാൻ സംഘാടകർ പരമാവധി ശ്രമിക്കുന്നതായിരിക്കും. ഇതൊരു ജനകീയ "സും' ഡിബേറ്റ് ആയതിനാൽ നിങ്ങളുടെ ഫോൺ അല്ലെങ്കിൽ കംപ്യൂട്ടർ ഡിവൈസിലൂടെ നിങ്ങളുടെ വീഡിയോയും ഓഡിയോയും പേരും വ്യക്തമായി ഡിസ്പ്ലേ ചെയ്യുന്നവരെ അഥവാ പ്രദർശിപ്പിക്കുന്നവരെ മാത്രമാണ് ഡിബേറ്റ് ഓപ്പൺ ഫോറത്തിൽ സംസാരിക്കുവാൻ ആവശ്യപ്പെടുകയുള്ളൂ. ഓഡിയോ മാത്രമായി വരുന്നവർക്ക് മിക്കവാറും സംസാരിക്കാൻ അവസരം കിട്ടി എന്നു വരില്ല. എന്നാൽ ഏതൊരാൾക്കും ഫേസ്ബുക്ക് ലൈവിൽ പോയി കാണുകയും കേൾക്കുകയും ചെയ്യാവുന്നതാണ്.

ഫേസ്ബുക്കിൽ Kerala Debate Forum USA അല്ലെങ്കിൽ Kerala Literary Forum USA സൈറ്റിൽ കയറി ഡിബേറ്റ്, ഓപ്പൺ ഫോറം ദർശിക്കാവുന്നതാണ്. ഏവരെയും ഈ വെർച്വൽ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകർ അറിയിച്ചിട്ടുണ്ട്.

ഈ (സും) മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി, തുടർന്ന് പാസ്‌വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക്, ഈസ്റ്റേൺ സമയം എട്ട് എന്നത് അവരവരുടെ സ്റ്റേറ്റിലെ, രാജ്യത്തെ സമയം കണക്കാക്കി വെർച്വൽ മീറ്റിംഗിൽ പ്രവേശിക്കുക.

Date: May 22, 2022 Sunday Time: 8 PM (Eastern Time) New York Time
Join Zoom Meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

വിവരങ്ങൾക്ക് : എ.സി.ജോർജ്: 281 741 9465, 832 703 5700 (whatsapp), സണ്ണി വള്ളികളം: 847 722 7598, തോമസ് ഒലിയാൻകുന്നേൽ: 713 679 9950, സജി കരിമ്പന്നൂർ: 813 401 4178, തോമസ് കൂവള്ളൂർ 914 409 5772, ജോർജ് പാടിയേടം: 914 419 2395, കുഞ്ഞമ്മ മാത്യു 281 741 8522.

Information Youtube Video Link below: https://youtu.be/rUVp9YDvqnw

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.