• Logo

Allied Publications

Americas
ഹൂസ്റ്റൺ റാന്നി അസോസിയേഷനു നവ നേതൃത്വം
Share
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷനു (എച്ച്ആർഎ) പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ (രക്ഷാധികാരി), ഫാ. ഏബ്രഹാം സഖറിയ (ജെക്കു അച്ചൻ), ജോയ് മണ്ണിൽ, ജീമോൻ റാന്നി (ഉപരക്ഷാധികാരികൾ), ബാബു കൂടത്തിനാലിൽ (പ്രസിഡന്‍റ്), മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സഖറിയ, സി.ജി.ദാനിയേൽ, റോയ് തീയാടിക്കൽ (വൈസ് പ്രസിഡന്‍റുമാർ), ബിനു സഖറിയ കളരിക്കമുറിയിൽ (ജനറൽ സെക്രട്ടറി), വിനോദ് ചെറിയാൻ, ഷീജ ജോസ് (സെക്രട്ടറിമാർ), ജിൻസ് മാത്യു കിഴക്കേതിൽ (ട്രഷറർ) എന്നിവരെയും മെവിൻ ജോൺ പാണ്ടിയെത്ത്, മെറിൽ ബിജു സഖറിയ എന്നിവരെ പ്രോഗ്രാം ആൻഡ് യൂത്ത് കോർഡിനേറ്റർമാരായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ആഷാ റോയ്, അനില സന്ദീപ്, ജിജി ബാലു, ജോൺ. സി.ശാമുവേൽ, ജോളി തോമസ്, മീരാ സഖറിയ, മിന്നി ജോസഫ്, രാജു.കെ.നൈനാൻ, റീന സജി, റജി ചിറയിൽ, സജി ഇലഞ്ഞിക്കൽ, സന്ദീപ് തേവർ വേലിൽ, ഷൈബു വർഗീസ്, ഷിജു തച്ചനാലിൽ, സ്റ്റീഫൻ തേക്കാട്ടിൽ, സഖറിയ ഏബ്രഹാം.എന്നിവരെയും തെരഞ്ഞെടുത്തു.

മേയ് 14 നു സ്റ്റാഫോർഡിലുള്ള ദേശി റസ്റ്ററന്‍റിൽ ചേർന്ന വാർഷിക യോഗത്തിൽ പ്രസിഡന്‍റും മാധ്യമപ്രവർത്തകനുമായ ജീമോൻ റാന്നി അധ്യക്ഷത വഹിച്ചു അസോസിയേഷന്‍റെ കഴിഞ്ഞ ഒരുവർഷത്തെ ചാരിറ്റിയുൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട് പ്രസിഡന്‍റ് അവതരിപ്പിച്ചു. സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു യോഗം ഉദ്ഘാടനം ചെയ്തു. 2009 മുതൽ ഹൂസ്റ്റണിൽ സജീവ സാന്നിധ്യമായ അസോസിയേഷന്‍റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും പ്രത്യേകിച്ച് 2018 ൽ കേരളത്തിലുണ്ടായ പ്രളയദുരന്ത സമയത്ത് അസോസിയേഷൻ മുൻകൈയെടുത്തു നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശ്ലാഘ നീയമാണെന്നും മറ്റു സാമൂഹ്യ സാംസ്കാരിക സംഘടനകൾക്ക് അസോസിയേഷൻ
ഒരു മാതൃകയാണെന്നും കെൻ മാത്യു പറഞ്ഞു.

ജനറൽ സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ വാർഷിക റിപ്പോർട്ടും ട്രഷറർ റോയ് തീയാടിക്കൽ കണക്കും അവതരിപ്പിച്ചു. തുടർന്നു പുതിയ ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തു.

അസോസിയേഷന്‍റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ മൂന്നിനു (ശനി) രാവിലെ 11 നു വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു. സെക്രട്ടറി ബിനു സഖറിയ സ്വാഗതവും .ജിൻസ് മാത്യു നന്ദിയും പറഞ്ഞു.

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​