• Logo

Allied Publications

Americas
അനിത പണയപറന്പിൽ കൾച്ചറൽ പ്രോഗ്രാം കോഓർഡിനേറ്റർ
Share
ഷിക്കാഗോ: ഇൻഡ്യാന പോളിസിലെ ക്നായി തോമാ നഗറിൽ ജൂലൈ 21 മുതൽ 24 വരെ നടക്കുന്ന കെസിസിഎൻഎ കണ്‍വൻഷന്‍റെ കൾച്ചറൽ പ്രോഗ്രാം ചെയറായി നാഷണൽ കൗണ്‍സിൽ അംഗം അനിത പണയപറന്പിലിനെ തെരഞ്ഞെടുത്തു.

മുൻകാലങ്ങളിൽ കണ്‍വൻഷന്‍റെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുള്ള അനിതയുടെ പ്രവർത്തനപരിചയം ഇത്തവണത്തെ കെസിസിഎൻഎ കണ്‍വൻഷന്‍റെ കൾച്ചറൽ പ്രോഗ്രാമിന് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് കണ്‍വൻഷൻ കമ്മറ്റിക്കുവേണ്ടി കെസിസിഎൻഎ ലെയ്സണ്‍ സാബു മുളയാനിക്കുന്നേൽ അഭിപ്രായപ്പെട്ടു.

കമ്മിറ്റിയുടെ കോചെയറായി ജോസ് നെടുമാക്കൻ, ജയിൻ കണ്ണച്ചാൻപറന്പിൽ, ജസ്ലി പുത്തൻപുരയിൽ എന്നിവരും കെസിസിഎൻഎ ലെയ്സണായി സാബു മുളയാനിക്കുന്നേലും പ്രവർത്തിക്കുന്നു.

കണ്‍വൻഷന്‍റെ വിവിധ ദിവസങ്ങളിലായി എല്ലാ യൂണിറ്റുകളിൽനിന്നും വിവിധങ്ങളായ പരിപാടികളാണ് കൾച്ചറൽ പ്രോഗ്രാമിനുവേണ്ടി തയാറാക്കിക്കൊണ്ടിരിക്കുന്നതെന്ന് കെസിസിഎൻഎ പ്രസിഡന്‍റ് സിറിക് കൂവക്കാട്ടിൽ അറിയിച്ചു.

കണ്‍വൻഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ എണ്ണം അനുസരിച്ച് ഷിക്കാഗോ, ന്യൂയോർക്ക്, യൂണിറ്റുകൾക്ക് 75 മിനിറ്റും ഹൂസ്റ്റണ്‍, ടാന്പാ യൂണിറ്റുകൾക്ക് 45 മിനിറ്റും ഡാളസ്, കാനഡ, മയാമി, സാൻഹൊസെ യൂണിറ്റുകൾക്ക് 30 മിനിറ്റും സാൻ അന്‍റാണിയോ, ഡിട്രോയിറ്റ്, അറ്റ്ലാന്‍റ, സാക്രമെന്‍റോ, ഫിലഡൽഫിയ, അരിസോണ, ലാസ്വേഗാസ്, വാഷിംഗ്ടണ്‍, മിനിസോട്ട, ഒഹായോ, ലോസ് ആഞ്ചലസ്, ബോസ്റ്റണ്‍ യൂണിറ്റുകൾക്ക് 15 മിനിറ്റ് സമയവുമാണ് പരിപാടികൾ അവതരിപ്പിക്കുന്നതിന് അനുവദിച്ചിരിക്കുന്നതെന്ന് അനിതാ പണയപറന്പിൽ അറിയിച്ചു.

വിവരങ്ങൾക്ക്: അനിതാ പണയപറന്പിൽ 630 248 9724, ജോസ് നെടുമാക്കൽ 832 755 1094, ജയിൻ കണ്ണച്ചാൻപറന്പിൽ 248 251 2256, ജസ്ലി പുത്തൻപുരയിൽ 647 717 9376 എന്നിവരുമായി ബന്ധപ്പെടണമെന്ന് കണ്‍വൻഷൻ കമ്മറ്റിക്കുവേണ്ടി കെസിസിഎൻഎ സെക്രട്ടറി ലിജോ മച്ചാനിക്കൽ അഭ്യർഥിച്ചു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​