• Logo

Allied Publications

Americas
"ലിറ്റിൽ പ്രിൻസ് ആൻഡ് പ്രിൻസസസ്' ; പ്രീത വിശാഖംതറ പ്രോഗ്രാം ചെയർ
Share
ന്യൂയോർക്ക്: ഇൻഡ്യാനപോലിസിലെ ക്നായി തോമാ നഗറിൽ ജൂലൈ 21 മുതൽ 24 വരെ നടക്കുന്ന കെസിസിഎൻഎ. കണ്‍വൻഷന്‍റെ ഭാഗമായി കെസിഡബ്ല്യുഎഫ്എൻഎയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലിറ്റിൽ പ്രിൻസ് ആൻഡ് പ്രിൻസസസ് പരിപാടിയുടെ ചെയറായി പ്രീത വിശാഖംതറയെയും കോചെയറായി സോണിയ ഓട്ടപ്പള്ളി, സുമ പുറയംപള്ളിയിൽ, സുനിത അപ്പോഴി, ഷീന കിഴക്കേപ്പുറത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

കെസിഡബ്ല്യുഎഫ്എൻഎ പ്രസിഡന്‍റ് ഡോ. ദിവ്യ വള്ളിപ്പടവിലാണ് പരിപാടിയുടെ . ലെയ്സണായി പ്രവർത്തിക്കുന്നത്. ക്നാനായ കണ്‍വൻഷനിൽ പങ്കെടുക്കുന്ന എട്ടു വയസു മുതൽ 14 വയസുവരെയുള്ള കുട്ടികൾക്കുള്ള വിവിധങ്ങളായ പരിപാടികളാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നത്. കെസിഡബ്ല്യുഎഫ്എൻഎയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ പരിപാടി കണ്‍വൻഷനിലെ ഒരു മുഖ്യ ആകർഷണമാണ്. കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവരും ജൂണ്‍ 15നു മുന്പായി പരിപാടിയിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രോഗ്രാം ചെയർ പ്രീത വിശാഖംതറ അഭ്യർഥിച്ചു.

വിവരങ്ങൾക്ക് : പ്രീത വിശാഖംതറ 845 537 9810, സോണിയ ഓട്ടപ്പള്ളി 708 715 1102, സുമ പുറയംപള്ളിൽ 813 407 3335, സുനിത അപ്പോഴി 818378 9975, ഷീന കിഴക്കേപ്പുറം 647 853 6985, ഡോ. ദിവ്യ വള്ളിപ്പടവിൽ 281 797 6362 എന്നിവരുമായി ബന്ധപ്പെടണമെന്ന് കെസിസിഎൻഎ എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി കെസിസിഎൻഎ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ അഭ്യർഥിച്ചു.

എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍.
ഫ്‌ളോറിഡ : തോക്കെടുത്തു കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം.
ട്രക്കില്‍ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു.
സാന്‍ അന്റോണിയോ (ടെക്സസ്): സാന്‍ അന്റോണിയോ ട്രക്കില്‍ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം 51 ആയെന്ന് ബെക്സര്‍ കൗണ്ടി കമ്മീഷണര്‍ റെബേക്ക ക്ലെ ചൊവ്വാഴ്
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു.
ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ജൂൺ 26 ഞായറാഴ്ച രാവിലെ പത്തിന്‍റെ വിശുദ്ധ കുർബാനയ്ക്
സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാളിന് കൊടിയേറി.
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ
സിപിഎം സംഘപരിവാർ ശക്തികളുടെ ഗാന്ധിനിന്ദക്കെതിരെ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി.
ഡാളസ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന സിപിഎം, സംഘപരിവാർ ശക്തികളുടെ നടപടിയിൽ ഒഐസിസിസി യുഎസ്എ നാഷണൽ കമ്മിറ്റി പ്രതിഷേധിച്ചു.