• Logo

Allied Publications

Americas
വെസ്‌ചെസ്റ്റർ മലയാളി അസോസിയേഷൻ വീടു വച്ചുനൽകുന്നു
Share
പെൻസിൽവാനിയ: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റും പ്രധാന പ്രവർത്തകരിൽ ഒരാളുമായിരുന്ന കൊച്ചുമ്മൻ ജേക്കബിന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷനും ടെറൻസൺ തോമസ് നേതൃത്വം നൽകുന്ന കാരുണ്യ ചാരിറ്റബിൾ കുട്ടയ്മയും സംയുക്തമായി കേരളത്തിലെ നിർധനനായ ഒരാൾക്ക് വീട് വച്ചു നൽകുന്നു.

നമ്മുടെ ചെറിയ കേരളത്തിൽ നൂറ് കണക്കിനു നിർധന കുടുംബങ്ങളാണ് സ്വന്തമായി ഒരു കിടപ്പാടം ഇല്ലാതെ അന്തിയുറങ്ങാൻ വിഷമിക്കുന്നത്. ചിലർ കൈകുഞ്ഞുങ്ങളുമായി കോരിച്ചൊരിയുന്ന മഴയത്തും , വെയിലത്തും കടത്തിണ്ണകളിൽ ആണ് ജീവിക്കുന്നത് . അങ്ങനെ അതിജീവനത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന സഘടനകളിൽ മുഖ്യ സ്ഥാനമാണ് വെസ്‌ചെസ്റ്റർ മലയാളീ അസോസിയേഷൻ.

വീടു നിർമാണത്തിനായി സ്വന്തമായി കഴിയാത്ത ആളുകളെ ലക്ഷ്യമിട്ട് വീടു വച്ചു നൽകുവാനുള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും അർഹരായ ഒരു കുടുംബത്തിന് ആദ്യമായി ഒരു ഭവനം അനുവദിക്കുക എന്നതാണ് അസോസിയേഷന്‍റെ ഇപ്പോഴത്തെ ലക്‌ഷ്യം.

വിടില്ലാത്തവരുടെ "സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതവും മുന്നോട്ട് കൊണ്ടുപോകുവാൻ കൈത്താങ്ങു ആവുക എന്നതാണ് അസോസിയേഷന്‍റെ ലക്ഷ്യം. നിസ്വാർഥമായി ചാരിറ്റി പ്രവർത്തനം നടത്തുന്ന സംഘടനകളുളിൽ എന്നും മുഖ്യസ്ഥാനമാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷനുള്ളത് .

വ്യക്തി രാഷ്ട്രീയ മത ചിന്തകൾക്കതീതമായി മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന നേതൃത്വവും അതിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രവർത്തകരുമാണ് വെസ്‌ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ശക്തിയും ഊർജവും. സാമൂഹിക പ്രതിബദ്ധതയുള്ള പല കാര്യങ്ങളും ചെയ്യാൻ ഈ അസോസിയേഷന് കഴിഞ്ഞിട്ടുണ്ട്. നിസ്വാർഥരായ കാരുണ്യപ്രവർത്തകർക്ക് സമൂഹം നൽകി വരുന്ന അംഗീകാരമാണ് അസോസിയേഷന്‍റെ എപ്പോഴത്തേയും കരുത്ത്.

കൊച്ചുമ്മൻ ജേക്കബ് വളരെ അധികം ചാരിറ്റി പ്രവർത്തങ്ങൾ നടത്തുകയും പാവപ്പെട്ടവരുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു. രണ്ടു തവണ പ്രസിഡന്‍റും അസോസിയേഷന്‍റെ ചാരിറ്റി പ്രവർത്തങ്ങൾക്ക് എന്നും നേതൃത്യം നൽകുകയും പലർക്കും വീടുകൾ വച്ചു നൽകുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ ചരമ വാർഷികത്തിൽ ഇങ്ങനെ ഒരു പ്രവർത്തനത്തിന് നേതൃത്വം നൽകുവാൻ ടെറൻസൺ തോമസിനെ അസോസിയേഷൻ ചുമതലപ്പെടുത്തുകയായിരുന്നു.

കൊച്ചുമ്മൻ ജേക്കബിന്‍റെ സ്മരണ അസോസിയേഷന്‍റെ പ്രവർത്തങ്ങളിൽ എന്നും ഉണ്ടാകുമെന്നും അദ്ദേഹത്തിന്‍റെ ചരമ വാർഷികത്തിൽ ഇതിനേക്കാൾ ഉപരി മറ്റൊരു ചാരിറ്റി പ്രവർത്തനം നടത്താനില്ലന്നും പ്രസിഡന്‍റ് ഡോ. ഫിലിപ്പ് ജോർജ് , വൈസ് പ്രസിഡന്‍റ് തോമസ് കോശി , സെക്രട്ടറി ഷോളി കുമ്പളവേലിൽ, ട്രഷർ ഇട്ടൂപ് ദേവസ്യ , ജോയിന്‍റ് സെക്രട്ടറി കെ.ജി . ജനാർദ്ധനൻ , ട്രസ്റ്റീ ബോർഡ് ചെയർമാൻ എം.വി . കുര്യൻ എന്നിവർ അഭിപ്രായപ്പെട്ടു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ