• Logo

Allied Publications

Middle East & Gulf
പ്രസംഗ മത്സരം
Share
കുവൈറ്റ് സിറ്റി : ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് വാർഷിക പ്രസംഗ മത്സരം സംഘടിപ്പിച്ചു. അന്താരാഷ്ട്ര പ്രഭാഷണം, നിമിഷ പ്രസംഗം, നർമ പ്രഭാഷണം, മൂല്യനിർണയ പ്രഭാഷണം എന്നീ നാലു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ക്ലബ് അംഗങ്ങൾ മാറ്റുരച്ചു.

ക്ലബ് അധ്യക്ഷ ഷീബ പ്രമുഖ് മുഖ്യ സംഘാടകയായ മത്സരത്തിൽ ജോർജ് മേലാടൻ (ഒമാൻ), ശബരി പ്രസാദ് ( ഖത്തർ ) എന്നിവർ മുഖ്യ വിധികർത്താക്കളായി. ബീത ജോൺസൺ , സിബി ജോസഫ്, സുനിൽ തോമസ്, കുമാർ ആന്‍റണി എന്നിവർ വിവിധ മത്സരങ്ങളുടെ അധ്യക്ഷന്മാരായിരുന്നു.

ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ മത്സരത്തിൽ താഴെ പറയുന്നവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

അന്താരാഷ്ട്ര പ്രഭാഷണം

1. ജോൺ മാത്യു പാറപ്പുറത്ത്
2. പ്രമുഖ് ബോസ്
3. സാജു സ്റ്റീഫൻ

നിമിഷ പ്രസംഗം

1. പ്രമുഖ് ബോസ്
2. സാജു സ്റ്റീഫൻ
3. റോസ്മിൻ സോയൂസ്

നർമ്മ പ്രഭാഷണം

1. പ്രതിഭ ഷിബു
2. റോസ്മിൻ സോയൂസ്
3. സാജു സ്റ്റീഫൻ

മൂല്യനിർണയ പ്രഭാഷണം

1. പ്രമുഖ് ബോസ്
2. സാജു സ്റ്റീഫൻ
3. പ്രതിഭ ഷിബു

വിജയികളിൽ ഒന്നാം സ്ഥാനക്കാർ കുവൈറ്റിനെ പ്രതിനിധീകരിച്ച് ലോകമലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് മത്സരങ്ങളിൽ പങ്കെടുക്കും.

അംഗങ്ങളിൽ പ്രഭാഷണ കല, ആശയവിനിമയം , നേതൃപാടവം എന്നിവ പാഠ്യപദ്ധതി വഴി പരിശീലിപ്പിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻർനാഷ‌ണലിലെ ഏക മലയാളം ക്ലബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്. ക്ലബിൽ അംഗത്വം എടുക്കാൻ താത്പര്യമുള്ളവർ ഷീബ പ്രമുഖ് 96722173, പ്രതിഭ ഷിബു 96682853 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അ​ബ്ബാ​സി​യ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
അ​ബ്ബാ​സി​യ: കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ(KERA) അ​ബ്ബാ​സി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ 2023 24 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പു​തി​യ
ടി​ജോ തോ​മ​സി​ന് കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി: ജോ​ലി​യാ​വ​ശ്യാ​ർ​ഥം ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് യാ​ത്ര​യാ​കു​ന്ന കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യും കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം അ​ബ്ബ
കെ​ജെ​പി​എ​സ് സൗ​ഹൃ​ദ സം​ഗ​മം സ​മാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ കൊ​ല്ലം ജി​ല്ലാ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് "ദേ​ശിം​ഗ​നാ​ട് സൗ​ഹൃ
ഫോ​ക്ക​സ് കു​വൈ​റ്റ് മ​ങ്ക​ഫ് യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് ഫോ​ക്ക​സ് കു​വൈ​റ്റ് മ​ങ്ക​ഫ് യൂ​ണി​റ്റ് വാ​ർ​ഷി​ക യോ​ഗം ക​ൺ​വീ​ന​ർ കു​മാ​റി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ
ഫോ​ക്ക​സ് കു​വൈ​റ്റ് സാ​ൽ​മി​യ യൂ​ണി​റ്റ് പ​തി​മൂ​ന്നി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ് കു​വൈ​റ്റ് സാ​ൽ​മി​യ യൂ​ണി​റ്റ് പ​തി​മൂ​ന്നി​ന്‍റെ വാ​ർ​ഷി​ക യോ​ഗം ജി​ജി കെ.