• Logo

Allied Publications

Americas
കാഞ്ചിന്‍റെ മാതൃദിനാഘോഷം മേയ് 14ന്; ന്യൂയോർക്ക് കോൺസുലാർ മുഖ്യാതിഥി
Share
ന്യൂജേഴ്സി: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കാഞ്ചിന്‍റെ (കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി) മാതൃ ദിനാഘോഷം വിവിധ പരിപാടികളോടെ ന്യൂജേഴ്‌സി റോസൽ പാർക്കിലെ കാസ ഡെൽ റെയിൽ ഇന്നു നടക്കും.

ന്യൂയോർക്ക് ഇന്ത്യൻ കോൺസുലാർ കമ്മ്യൂണിറ്റി അഫയേഴ്സ് തലവൻ എ.കെ. വിജയകൃഷ്ണൻ, പ്രശസ്ത പിന്നണി ഗായകൻ സുദീപ് കുമാർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.

ഓരോ മനുഷ്യന്‍റേയും വഴികാട്ടിയും, ആശ്രയവുമാണ് മാതാവ്. അമ്മയെ സ്നേഹിക്കുകയും പരിചരിക്കുകയും ആദരിക്കുകയും അവരുടെ ജീവിതകാലം കൂടെ ചേർത്തു നിർത്തുകയും ഓരോ മനുഷ്യന്‍റേയും കടമയും ദൗത്യവുമാണ്. അളവുകളില്ലാത്ത, അതിരുകളില്ലാത്ത സ്നേഹത്തിന്‍റെ,കരുതലിന്‍റെ ആദ്യത്തെയും അവസാനത്തെയും വാക്കാണ് അമ്മ. അമ്മമാരെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്കായി 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്നു അന്ന റീവെസ് ജാര്‍വിസ് തുടക്കമിട്ട മാതൃദിനം മുന്പ് എന്നത്തേക്കാളും പ്രത്യേകതയും പ്രാധാന്യവും അർഹിക്കുന്നു.

മാലിനി നായരും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക കലാവിരുന്ന്, മയൂര സ്‌കൂൾ ഓഫ് ആർട്ട്സ്, ഫനാ സ്‌കൂൾ ഓഫ് ഡാൻസ് എന്നിവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ, കാഞ്ചിന്‍റെ യുവജന വിഭാഗം അവതരിപ്പിക്കുന്ന പ്രത്യേക കലാവിരുന്ന്, യുവ പ്രതിഭകളുടെ ഫാഷൻ പ്രദർശനം, സ്നേഹ വിനോയ്, റോഷൻ മാമ്മൻ, അർജുൻ വീട്ടിൽ തുടങ്ങിയവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഡി ജെ നെറ്റും ചടങ്ങിനു മിഴിവേകും. ചടങ്ങിൽ
അമ്മമാർക്കായി പ്രത്യേക സർപ്രൈസ് വിരുന്നും ഉണ്ടാകും. ജോയ് ആലുക്കാസ് ആണ് പരിപാടിയുടെ പ്രായോജകർ.

എല്ലാ മലയാളി സുഹൃത്തുക്കളും അമ്മമാരും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്‍റ് ജോസഫ് ഇടിക്കുള, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു ഈട്ടുങ്ങൽ, വൈസ് പ്രസിഡന്‍റ് വിജേഷ് കാരാട്ട്‌, ജോയിന്‍റ് സെക്രട്ടറി വിജയ് കെ. പുത്തൻവീട്ടിൽ, ജോയിന്‍റ് ട്രഷറർ നിർമൽ മുകുന്ദൻ, പ്രീത വീട്ടിൽ, (കൾച്ചറൽ അഫയേഴ്സ്), സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ബെവൻ റോയ് ( യൂത്ത് അഫയേഴ്സ്),എക്സ് ഒഫീഷ്യൽ ജോൺ ജോർജ് തുടങ്ങിയവർ അറിയിച്ചു.

വിശദ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് KANJ.ORG സന്ദർശിക്കണമെന്ന് ട്രഷറർ ബിജു ഈട്ടുങ്ങൽ, ജോയിന്‍റ് ട്രഷറർ നിർമൽ മുകുന്ദൻ എന്നിവർ അറിയിച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ