• Logo

Allied Publications

Middle East & Gulf
റിയാദിൽ വസന്തോത്സവമൊരുക്കി കേളി
Share
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അന്യം നിന്നുപോകുന്ന നാടൻ കളികളും കലകളും ഉൾപ്പെടുത്തി "വസന്തം 2022' എന്ന പേരിൽ മുഴുദിന പരിപാടി അരങ്ങേറി.

അൽഹയറിലെ അൽ ഒവൈദ ഗ്രൗഡിലും ഓഡിറ്റോറിയത്തിലുമായി നടന്ന പരിപാടി രാവിലെ ഒന്പതു മുതൽ രാത്രി എട്ടു വരെ നീണ്ടു നിന്നു.

കുട്ടികൾക്കായി മിട്ടായി പെറുക്കൽ, ലെമൺ ഗാതറിംഗ്, താവളച്ചാട്ടം, ബിസ്കറ്റ് ബൈറ്റിംഗ്, കുല കുല മുന്തിരി എന്നീ മത്സരപരിപാടികളും, വനിതകൾക്കായി കൊത്തങ്കല്ലുകളി, കക്കുകളി, കലം പൊട്ടിക്കൽ, ഗ്ലാസ് അറൈഞ്ചിംഗ്, ആപ്പിൾ ബൈറ്റിങ്, പുരുഷന്മാർക്കായി ചാക്കിലോട്ടം, തലയണയടി, കുട്ടിയും കോലും, വട്ടംകറങ്ങിയോട്ടം, ഫുട്ബോൾ ഷൂട് ഔട്ട്, കാരിക്കേച്ചർ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

പൂരക്കളി, പരുന്താട്ടം, തെയ്യം നാടോടിനൃത്തം, വിപ്ലവഗാനങ്ങൾ, വടിപ്പയറ്റ്, തനത് കലാരൂപങ്ങൾ എന്നീ കലാപരിപാടികളും അരങ്ങേറി. കേളിയുടെ 12 ഏരിയകളും കുടുംബ വേദിയും ത‌യാറാക്കിയ വിവിധ കലാരൂപങ്ങളും ചെണ്ട മേളവും തെയ്യവും പരുന്താട്ടവും ബദിയ ഏരിയ നിർമിച്ച ആനയും വെഞ്ചാമരവും മുത്തുകുടകളും എന്നിങ്ങനെ ഒട്ടനവധി നിശ്ചല ദൃശ്യങ്ങൾ അടങ്ങിയ സാംസ്കാരിക ഘോഷയാത്രയും അരങ്ങേറി.

പരിപാടിയോടനുബന്ധിച്ചു നടന്ന സാംസകാരിക സമ്മേളനത്തിന്‍റെ ഉദ്‌ഘാടനം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ ഓൺലൈനിൽ നിർവഹിച്ചു. കേളി ആക്ടിംഗ് സെക്രട്ടറി ടി.ആ.ർ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം.സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ വിവരണം നൽകി. ദമാം നവോദയ രക്ഷാധികാരി സമിതി അംഗം രഞ്ജിത് വടകര മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് കണ്ണപുരം നന്ദി പറഞ്ഞു. തുടർന്നു മത്സര വിജയികൾക്കുള്ള സമ്മാനദാനവും കുട്ടികൾക്കുള്ള പ്രോത്സാഹന സമ്മാന വിതരണവും നടന്നു.

സംഘാടക സമിതി കൺവീനർ സുരേഷ് കണ്ണപുരം, ചെയർമാൻ ജോഷി പെരിഞ്ഞനം, പ്രോഗ്രാം കൺവീനർ സതീഷ് കുമാർ വളവിൽ, വോളണ്ടിയർ ക്യാപ്റ്റൻ ഹുസൈൻ മണക്കാട്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു.
അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു.
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി.
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു.