• Logo

Allied Publications

Europe
ജി7 വിദേശമന്ത്രിമാരുടെ യോഗം ജര്‍മനിയില്‍ തുടങ്ങി
Share
ബെര്‍ലിന്‍: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ ഉണ്ടായ ആഗോള പ്രതിസന്ധിയെക്കുറിച്ച് ജി 7 വിദേശകാര്യ മന്ത്രിമാര്‍ ജര്‍മനിയില്‍ കൂടിക്കാഴ്ച നടത്തി.

വടക്കന്‍ ജര്‍മനിയിലെ ബാള്‍ട്ടിക് സീ റിസോര്‍ട്ട് പട്ടണമായ വെയ്സെന്‍ഹോസിലാണ് ത്രിദിന ഉച്ചകോടി. യുദ്ധത്തിന്‍റെ ഫലമായുണ്ടായ ആഗോള ഭക്ഷ്യക്ഷാമം, യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള യുക്രെയ്നിന്‍റെ പ്രതീക്ഷകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരാണ് മൂന്നു ദിവസത്തേക്ക് യോഗം ചേരുന്നത്.

കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാരെയും മോള്‍ഡോവ, യുക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അതിഥികളെയും ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് സ്വാഗതം ചെയ്തു.

യുക്രെയ്നില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഇതിനകം തന്നെ ഒരു "ആഗോള പ്രതിസന്ധി' ആയി വളര്‍ന്നുവെന്ന് ബെയര്‍ബോക്ക് പറഞ്ഞു. "ഇരുപത്തിയഞ്ച് ദശലക്ഷം ടണ്‍ ധാന്യം നിലവില്‍ യുക്രേനിയന്‍ തുറമുഖങ്ങളില്‍, പ്രത്യേകിച്ച് ഒഡെസയില്‍ കെട്ടികിടക്കുകയാണ്.

അതേസമയം ഫിന്‍ലന്‍ഡിന്‍റെ തീരുമാനത്തെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സ്വാഗതം ചെയ്തു. പ്രസിഡന്‍റ് നിനിസ്റേറായുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍, ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ പൂർമ പിന്തുണ ഫിന്‍ലന്‍ഡിനു നല്‍കിയതായി ഒലാഫ് ഷോള്‍സ് അറിയിച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.