• Logo

Allied Publications

Delhi
ബിഷപ് അന്തോണിയോസ് 30 നു ചുമതലയേൽക്കും
Share
ന്യൂഡൽഹി: മലങ്കര കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഡൽഹി രൂപത ബിഷപ് തോമസ് മാർ അന്തോണിയോസ് മേയ് 30നു (തിങ്കൾ) ചുമതലയേൽക്കും. ഡൽഹി നേബ് സരായിയിലുള്ള സെന്‍റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു ശേഷമാകും ഗുഡ്ഗാവ് രൂപതയുടെ രണ്ടാമത്തെ സാരഥിയായി അദ്ദേഹം ചുമതലയേൽക്കുക.

ഡൽഹിയിലെത്തിയ മലങ്കര കത്തോലിക്കാ സഭയുടെ പൂന രൂപതയുടെ പ്രഥമ മെത്രാനായ തോമസ് മാർ അന്തോണിയോസിന് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. ഗുഡ്ഗാവ് രൂപത അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് വിനയാനന്ദ് ഒഐസി, ചാൻസിലർ ഫാ. ജോണ്‍ ഫെലിക്സ് ഒഐസി, പ്രൊക്യുറേറ്റർ ഫാ. ഫിലിപ്സ്, റെക്ടർ ഫാ. അജി തോമസ്, അത്മായ പ്രതിനിധികൾ എന്നിവർ ചേർന്നു മെത്രാനെ സ്വീകരിച്ചു.

ഗുഡ്ഗാവ് രൂപത ആസ്ഥാനത്തെത്തിയ ബിഷപ് പിന്നീട് വൈദികർ, കന്യാസ്ത്രികൾ, വിശ്വാസികൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.

പൂന ബിഷപ് തോമസ് മാർ അന്തോണിയോസിനെ കഴിഞ്ഞ ശനിയാഴ്ചയാണ് ഗുഡ്ഗാവ് രൂപതയുടെ മെത്രാനായി നിയമിച്ചത്. പകരം സംവിധാനം ഉണ്ടാകുന്നതുവരെ പൂന രൂപതയുടെ ചുമതലയിൽ മെത്രാൻ തുടരും. ഗുഡ്ഗാവ് രൂപതയുടെ പ്രഥമ മെത്രാൻ ജേക്കബ് മാർ ബർണബാസിന്‍റെ അകാലത്തിലുള്ള മരണത്തെ തുടർന്നായിരുന്നു മാർ അന്തോണിയോസിന്‍റെ നിയമനം.

റവ. ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി) അച്ചന് യാത്രയയപ്പ് നൽകി.
നൃുഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ്‌ ഇടവകയിലെ വികാരി റവ. ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി) അച്ചന് യാത്രയയപ്പ് നൽകി.
ദിൽഷാദ് ഗാർഡൻ യുവജനപ്രസ്ഥാനം പ്രവർത്തനോദ്ഘാടനം.
ന്യൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ യുവജനപ്രസ്ഥാനത്തിന്‍റ് 202223 വർഷത്തേക്കുള്ള
ഗുരുദേവ പൂജയും പ്രാർത്ഥനയും ജൂലൈ മൂന്നിന്.
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര, ഡൽഹിയുടെ ദ്വാരക സെക്ടർ 7ലെ ശ്രീനാരായണ ഗുരു ആത്മീയസാംസ്‌കാരിക സമുച്ചയത്തിൽ പ്രതിമാസ പൂജയുടെ ഭാഗമായി ദൈവദശക ആലാപനവും ഗുര
സാമൂഹ്യ സേവനത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി.
ഡൽഹി: ലോകോത്തര കായിക താരം ദീപ മല്ലിക്കിൽ നിന്നും സാമൂഹ്യ സേവനത്തിനുള്ള അവാർഡ് ഡൽഹി ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡന്‍റ് ഡേവിഡ് ബാബു ഏറ്റുവാങ്ങി.