• Logo

Allied Publications

Americas
ട്രാന്‍സ്പോര്‍ട്ട് ബസ് തട്ടിയെടുത്ത് രക്ഷപ്പെട്ട ജയില്‍ പുള്ളിക്കുവേണ്ടി തെരച്ചല്‍ തുടരുന്നു
Share
സെന്‍റര്‍വില്ല (ടെക്സസ്): ജയില്‍ പുളളികളുമായി പോയിരുന്ന ടെക്സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ജസ്റ്റിസിന്റെ ട്രാന്‍സ്പോര്‍ട്ട് ബസിലെ ഡ്രൈവറെ മര്‍ദ്ദിച്ചു വാഹനവുമായി രക്ഷപ്പെട്ട പ്രതിക്കുവേണ്ടി ലിയോണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് അന്വേഷണം ശക്തമാക്കി. പ്രതിയെകുറിച്ചു വിവരം ലഭിക്കുന്നവര്‍ 911 വിളിച്ചോ, ഷെരീഫ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മെയ് 12 വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ബസില്‍ ഉണ്ടായിരുന്ന ജയില്‍ പുള്ളി ഗൊണ്‍സാലൊ ലോപസ് (46), ബസിന്‍റെ ഡ്രൈവറെ മര്‍ദിച്ചു നിയന്ത്രണം ഏറ്റെടുത്തു. അതിവേഗത്തില്‍ മുന്നോട്ടുപോയ വാഹനം സെന്‍റര്‍ വില്ലയ്ക്കു രണ്ടു മൈല്‍ ദൂരെ അപകടത്തില്‍പെട്ടു. ഉടന്‍ ബസില്‍ നിന്നും ഇറങ്ങി മരങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശത്തിലൂടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ബസിലുണ്ടായിരുന്ന മറ്റു പ്രതികള്‍ ആരും രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. ഇയാൾക്ക് കാര്യമായ പരിക്കുകളും ഉണ്ടായിരുന്നില്ല.

ഹിഡന്‍ഗൊ കൗണ്ടിക്കു പുറത്തുവച്ച് നടത്തിയ കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വന്നിരുന്ന പ്രതി വെബ് കൗണ്ടിയിലെ മറ്റൊരു കൊലപാതക കേസില്‍ വിചാരണ നേരിട്ടു വരികയാണ്.

രക്ഷപ്പെട്ട പ്രതി അപകടകാരിയാണെന്നും, ഇയാളെ കണ്ടെത്തിയാല്‍ നേരിട്ടു പിടികൂടാന്‍ ശ്രമിക്കരുതെന്നും, പോലീസിനെ അറിയിക്കണമെന്നും ലിയോണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക