• Logo

Allied Publications

Europe
രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ.ഫാ.ഷൈജു നടുവത്താനിയും , ബ്ര. സന്തോഷ് കരുമത്രയും നയിക്കും
Share
ലണ്ടൻ: ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററിൽ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നടക്കും . സെഹിയോൻ യുകെ മിനിസ്ട്രിയിലൂടെ അനേകായിരങ്ങൾക്ക് ക്രൈസ്തവവിശ്വത്തിന്‍റെ പുത്തൻ ഉണർവ്വ് സമ്മാനിച്ച രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവൻഷൻ കോവിഡ് ലോക്ക്ഡൗണിനു ശേഷം ശനിയാഴ്ച മുതൽ വീണ്ടും ബെഥേൽ കൺവെൻഷൻ സെന്‍ററിൽ ആരംഭിക്കുമ്പോൾ അത് അനേകരുടെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ദൈവം നൽകുന്ന ഉത്തരമായി മാറുന്നു.

കഴിഞ്ഞ കാലങ്ങളിൽ യൂറോപ്പിന്‍റെ നാനാഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ.ഫാ സോജി ഓലിക്കൽ 2009ൽ തുടക്കമിട്ട ഈ കൺവെൻഷനിൽ പങ്കുചേർന്നിരുന്നത് .

മെയ് 14 ന് സെഹിയോൻ യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തകൻ കാനൻ ജോൺ യൂഡ്രിസ്‌ , സഭയുടെ ആനുകാലിക ശബ്ദം ഷെക്കീനായ് മിനിസ്ട്രി , ലൈവ് ടി വി .എന്നിവയുടെ സ്ഥാപകനും പ്രമുഖ സുവിശേഷ പ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്ര എന്നിവർ പങ്കെടുക്കും .

കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്‍റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .സെഹിയോൻ ബുക്ക് മിനിസ്‌ട്രി "എൽഷദായ് "കൺവെൻഷൻ സെന്റെറിൽ പ്രവർത്തിക്കും .
>>>>>>>>>>>>>>>>>>>>>>>>>>> അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ ‭+44 7506 810177‬, അനീഷ് ‭07760 254700‬, ബിജുമോൻ മാത്യു ‭07515 368239‬.

കൺവെൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നുമുള്ള വാഹന യാത്രാ സൗകര്യങ്ങൾക്ക് വിളിക്കുക: ബിജു എബ്രഹാം 07859 890267, ജോബി ഫ്രാൻസിസ് 07588 809478.

ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും.
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി 2022 ന്‍റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്.
നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും.
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി.