• Logo

Allied Publications

Americas
ലീ​ലാ മാ​രേ​ട്ട് ടീ​മി​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ന്യൂ​ജേ​ഴ്സി പെ​ൻ​സി​ൽ​വാ​നി​യ റീ​ജ​ണു​ക​ളി​ലെ സം​ഘ​ട​ന​ക​ൾ
Share
ന്യൂ​ജേ​ഴ്സി : ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ലീ​ലാ മാ​രേ​ട്ടി​നും ടീ​മി​നും ഉ​റ​ച്ച പി​ന്തു​ണ​യു​മാ​യി ന്യൂ​ജേ​ഴ്സി പെ​ൻ​സി​ൽ​വാ​നി​യ റീ​ജ​ണു​ക​ളി​ലെ സം​ഘ​ട​ന​ക​ൾ. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റാ​യി ലീ​ല മാ​രേ​ട്ട് എ​ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് ന്യൂ​ജേ​ഴ്സി പെ​ൻ​സി​ൽ​വാ​നി​യ റീ​ജ​ണു​ക​ളി​ലെ സം​ഘ​ട​ന നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലീ​ല മാ​രേ​ട്ട് പ്ര​സി​ന്‍റാ​യാ​ൽ ഫൊ​ക്കാ​ന​യി​ൽ പു​തി​യ ച​രി​ത്രം ര​ചി​ക്ക​പെ​ടു​മെ​ന്നും നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദ​ശ​ക​ങ്ങ​ളാ​യി ഫൊ​ക്കാ​ന​യി​ൽ നി​സ്വാ​ർ​ത്ഥ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ലീ​ലാ മാ​രേ​ട്ട് എ​തി​രി​ല്ലാ​തെ വി​ജ​യി​ക്കാ​ൻ ഏ​റ്റ​വും അ​ർ​ഹ​ത​യു​ള്ള വ​നി​താ നേ​താ​വാ​ണെ​ന്ന് ഫൊ​ക്കാ​ന ന്യൂ​ജേ​ഴ്സി റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും മ​ല​യാ​ളി അ​സോ​സി​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (മ​ഞ്ച്) ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ ഷാ​ജി വ​ർ​ഗീ​സ് പ​റ​ഞ്ഞു. ലീ​ല​യു​ടെ ടീ​മി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന ഷാ​ജി മ​ഞ്ചി​ന്േ‍​റ​തു​ൾ​പ്പെ​ടെ ന്യൂ​ജേ​ഴ്സി​യി​ലെ എ​ല്ലാ സം​ഘ​ട​ന​ക​ളു​ടെ​യും പി​ന്തു​ണ ലീ​ല പ്ര​സി​ഡ​ന്‍റാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന ടീ​മി​നാ​ണെ​ന്ന് അ​സ​ന്നി​ഗ്ദ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ചു.

ഫൊ​ക്കാ​ന​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി ട്ര​ഷ​റ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്, വി​മ​ൻ​സ് ഫോം ​ചെ​യ​ർ​പേ​ഴ്സ​ണ്‍, ആ​ർ.​വി.​പി. തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​ത്മാ​ർ​ത്ഥ​മാ​യി പ്ര​വ​ർ​ത്തി​ച്ച ശേ​ഷ​മാ​ണ് ലീ​ല മാ​രേ​ട്ട് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തെ​ന്ന് പെ​ൻ​സി​ൽ​വാ​നി​യ റീ​ജ​ണ​ൽ ആ​ർ. വി​പി​യാ​യി മ​ത്സ​രി​ക്കു​ന്ന ഷാ​ജി സാ​മു​വേ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പെ​ൻ​സി​ൽ​വാ​നി​യ റീ​ജ​ണ്‍ മു​ഴു​വ​നും ലീ​ല​ക്കൊ​പ്പ​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫൊ​ക്കാ​ന​യി​ലെ സ്ത്രീ ​ശാ​ക്തീ​ക​ര​ണം അ​നി​വാ​ര്യ​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​കാ​രം. അ​ത് സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ൽ ലീ​ല മാ​രേ​ട്ടി​നെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് മ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ.​ഷൈ​നി രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലീ​ല പ്ര​സി​ഡ​ന്‍റാ​യും ഡോ. ​ക​ല ഷ​ഹി സെ​ക്ര​ട്ട​റി​യാ​യും നേ​തൃ​ത്വം ന​ൽ​കു​ന്ന ടീ​മി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ഞ്ചി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഷാ​ജി വ​ർ​ഗീ​സും യൂ​ത്ത് ബോ​ർ​ഡ് മെ​ന്പ​റാ​യി ടോ​ണി ക​ല്ല​കാ​വു​ങ്ക​ലും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. മ​ഞ്ചി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ ലീ​ല​യ്ക്കും ടീ​മി​നും നേ​ര​ത്തെ​ത​ന്നെ ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്നും ഡോ. ​ഷൈ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ വ​നി​ത​ക​ൾ വ​രു​ന്നി​ല്ലെ​ന്ന് പ​രി​ഭ​വം പ​റ​യു​ന്ന​വ​ർ ത​ന്നെ ക​ർ​മ്മ​രം​ഗ​ത്തേ​ക്കു വ​രു​ന്ന വ​നി​ത​ക​ളു​ടെ മു​ന്നി​ൽ ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നു​ള്ള ഫൊ​ക്കാ​ന​യു​ടെ ഏ​റ്റ​വും ത​ല​മു​തി​ർ​ന്ന നേ​താ​വും കെ​സി​എ​ഫി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യും ഫൊ​ക്കാ​ന അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ ടി.​എ​സ്. ചാ​ക്കോ പ​റ​ഞ്ഞു. മൂ​ന്ന് ദാ​ശാ​ബ്ധ​ത്തി​ൽ ഏ​റെ​യാ​യി വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ സ​ന്പ​ത്തു​ള്ള നേ​താ​വാ​ണ് ലീ​ലാ മാ​രേ​ട്ട് എ​ന്ന് അ​സോ​സി​യേ​റ്റ് ന്യൂ ​സെ​ക്ര​ട്ട​റി​യാ​യി മ​ത്സ​രി​ക്കു​ന്ന കെ.​സി​എ​ഫി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജോ​യി ച​ക്ക​പ്പ​ൻ പ​റ​ഞ്ഞു. മു​ൻ​പ് ര​ണ്ട​വ​സ​ര​ങ്ങ​ളി​ൽ നേ​രി​യ വ്യ​ത്യാ​സ​ത്തി​ന് പ്ര​സി​ഡ​ന്‍റ് പ​ദം ന​ഷ്ട്ട​മാ​യ ലീ​ല​യ്ക്ക് ഇ​ത്ത​വ​ണ അ​തു​ണ്ടാ​വ​രു​തെ​ന്ന് ന്യൂ​ജേ​ഴ്സി റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന ദേ​വ​സി പാ​ലാ​ട്ടി പ​റ​ഞ്ഞു. 45 അം​ഗ​ങ്ങ​ളു​ള്ള ശ​ക്ത​മാ​യ ഒ​രു ടീ​മു​മാ​യാ​ണ് രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന ലീ​ല​യു​ടെ ജ​ന​പി​ന്തു​ണ ഈ ​തെ​രെ​ഞ്ഞെ​ടു​പ്പി​ൽ തെ​ളി​യി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് കെ​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് കോ​ശി കു​രു​വി​ള വ്യ​ക്ത​മാ​ക്കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ക​ലാ ഷാ​ഹി​യും രം​ഗ​ത്തു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​ഘ​ട​ന​യി​ൽ വ​നി​താ നേ​തൃ​ത്വം കൊ​ണ്ടു​വ​രാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​യി ഇ​തി​നെ കാ​ണ​ണ​മെ​ന്ന് ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡി​ൽ യൂ​ത്ത് പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്ന ടോ​ണി ക​ല്ല​ക്കാ​വു​ങ്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന്യൂ​ജേ​ഴ്സി പെ​ൻ​സി​ൽ വാ​നി​യ റീ​ജി​യ​ണു​ക​ളി​ൽ നി​ന്ന് ലീ​ല​യു​ടെ ടീ​മി​ൽ 6 പേ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർ​ഗീ​സ്(​മ​ഞ്ച്), അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ജോ​യി ചാ​ക്ക​പ്പ​ൻ (കെ.​സി.​എ​ഫ് ), ബോ​ർ​ഡ് മെ​ന്പ​ർ (യൂ​ത്ത് ) ടോ​ണി ക​ല്ല​ക്കാ​വു​ങ്ക​ൽ(​മ​ഞ്ച്), നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ഏ​ലി​യാ​സ് പോ​ൾ (മാ​പ്പ് ), പെ​ൻ​സി​ൽ​വാ​നി​യ ആ​ർ.​വി.​പി ഷാ​ജി സാ​മു​വേ​ൽ(​മാ​പ്പ്), ന്യൂ​ജേ​ഴ്സി ആ​ർ.​വി.​പി. ദേ​വ​സി പാ​ലാ​ട്ടി (കെ.​സി.​എ​ഫ്) എ​ന്നി​വ​രാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.