• Logo

Allied Publications

Americas
യുസി കോളേജ് പുർവ വിദ്യാത്ഥി സംഗമം അവിസ്മരണീയമായി
Share
ഡാളസ്: ആലുവ യു സി കോളേജ് 1976 1978 പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് വിദ്യാത്ഥികളുടെ 44 വർഷത്തിനുശേഷം മേയ് 9.ശനിയാഴ്ച വൈകിട്ട് ആലുവ സൂര്യ റെസ്റ്റോറന്‍റിൽ കൂടിയ സംഗമം വളരെ ഹൃദ്യവും അവിസ്മരണീയവുമായി.

അമേരിക്കയിലെ ഡാളസ്സിൽ കഴിഞ്ഞ 40 വർഷമായി സ്ഥിരതാമസമാക്കിയിട്ടുള്ള സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജീവിതത്തിന്‍റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.

ദീർഘ വർഷങ്ങൾക്കു ശേഷം പരസ്പരം കണ്ടുമുട്ടിയപ്പോൾ പലരുടെയും സ്മരണകളിൽ തങ്ങിനിന്നിരുന്ന കോളേജ് പഠനകാലത്തെ രസകരമായ അനുഭവങ്ങൾക്ക് ചിറകുമുളച്ചു.എല്ലാവരെയും ഒരു കുടക്കീഴിൽ കോർത്തിണക്കാൻ മുൻകൈ എടുത്തതു് ശ്രീ.കൃഷ്ണ കുമാറും, അനിത ഈരാളിയുമായിരുന്നു

സഹപാഠിയും പ്രശസ്ത സാഹിത്യകാരനുമായ റ്റി.ഡി.രാമകൃഷ്ണന്‍റെ സാഹിത്യ രംഗത്തെ സംഭാവനകൾ പ്രത്യേകം അഭിനന്ദനമർഹിക്കുന്നുവെന്നു സണ്ണി മാളിയേക്കൽ അഭിപ്രായപ്പെട്ടു .അമേരിക്കയിൽ നിന്നും ജോർജ്ജ് വർഗീസും, കാനഡയിൽ നിന്നും സുരേഷ് അരങ്ങത്തും, കുവൈറ്റിൽ നിന്നും അനിത ഈരാളിയും സൂം പ്ലാറ്റഫോമിലൂടെ പങ്കെടുത്തു .

എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍.
ഫ്‌ളോറിഡ : തോക്കെടുത്തു കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം.
ട്രക്കില്‍ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു.
സാന്‍ അന്റോണിയോ (ടെക്സസ്): സാന്‍ അന്റോണിയോ ട്രക്കില്‍ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം 51 ആയെന്ന് ബെക്സര്‍ കൗണ്ടി കമ്മീഷണര്‍ റെബേക്ക ക്ലെ ചൊവ്വാഴ്
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു.
ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ജൂൺ 26 ഞായറാഴ്ച രാവിലെ പത്തിന്‍റെ വിശുദ്ധ കുർബാനയ്ക്
സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാളിന് കൊടിയേറി.
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ
സിപിഎം സംഘപരിവാർ ശക്തികളുടെ ഗാന്ധിനിന്ദക്കെതിരെ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി.
ഡാളസ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന സിപിഎം, സംഘപരിവാർ ശക്തികളുടെ നടപടിയിൽ ഒഐസിസിസി യുഎസ്എ നാഷണൽ കമ്മിറ്റി പ്രതിഷേധിച്ചു.