• Logo

Allied Publications

Americas
പി എം എഫ് ജി സി സി കോൺഫെറൻസും ഗ്ലോബൽ ഫെസ്റ്റും: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Share
ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2022 മേയ് 20 വെള്ളിയാഴ്ച ഖത്തറിൽ വെച്ച് നടക്കുന്ന പി എം എഫ് ജി സി സി കോൺഫെറൻസിന്റെയും ഗ്ലോബൽ ഫെസ്റ്റിന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പി എം എഫ് ഗ്ലോബൽ പ്രസിഡണ്ടും പരിപാടിയുടെ മുഖ്യ കോർഡിനേറ്ററും ആയ എം പീ സലീം അറിയിച്ചു.

സമ്മേളനത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഖത്തറിലെ ക്രോയേഷ്യൻ അംബാസഡർ ഡ്രാഗോ ലോവറിക് , ഖത്തറിലെ ഇന്ത്യൻ അംബാസ്സഡർക്ക് വേണ്ടി സെക്കൻഡ് സെക്രട്ടറി, സോനാ സുമൻ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ഞാന തപസ്വി, നോർക്ക ഡയറക്ടർ സി.വി റപ്പായി, നോർക്ക ഡയറക്ടർ ജെ കെ മേനോൻ, ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ ഡയറക്ടർ ബോർഡ് ജോർജ് പടികകുടി, സാബു ചെറിയാൻ,. ബിജു കർണൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് സാജൻ പട്ടേരി,ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ പി പി ചെറിയാൻ , വിവിധ ജി സി സി നേതാക്കൾ, ഖത്തറിലെ സാംസ്‌കാരിക സാമൂഹ്യ നേതാക്കൾ, ഗ്ലോബൽ ഡയറക്ടർ ബോർഡ് നേതാക്കൾ വിവിധ മേഖലയിലെ അബ്യുദയകാംക്ഷികൾ, ആരോഗ്യ പ്രവർത്തകർ, സ്കൂൾ വിദ്യാർഥികൾ എന്നിവർ പങ്കെടുക്കുന്നു.
.
ഗാന്ധി ജയന്തിയോടനുബന്ധിച്ചു പി എം എഫ് ഗ്ലോബൽ സർഗവേദി 2021 നടത്തിയ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്നേഹപൂർവ്വം ബാപ്പുജി എന്ന പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്ക് ഇന്ത്യൻ അംബാസിഡർ അവാർഡുകൾ വിതരണം ചെയ്യും.

ഖത്തറിലെ പി എം എഫ് അംഗങ്ങൾക്ക് ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള ലൈഫ്മെഡിക്കൽ ഇൻഷുറൻസിന്റെ അംഗത്വ വിതരണ കാമ്പയിനും നോർക്ക ഐ ഡി കാമ്പയിനും നടക്കും, മറ്റു ജി സി സി രാജ്യങ്ങളിലെ സംഘടന പുനഃക്രമീകരണവും, ഡിജിറ്റൽ ഐ ഡി വിതരണവും ഉണ്ടായിരിക്കും .

അതോടൊപ്പം കോവിഡ് കാലത്തു സംഘടനക്കൊപ്പം നിന്ന് പ്രവർത്തിച്ചവരെയും, ആരോഗ്യ പ്രവർത്തകരെയും, ഉക്രൈനിലെ വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനു സമാനതകൾ ഇല്ലാത്ത പ്രവർത്തനം നടത്തിയവരെയും പ്രത്യേകം ആദരിക്കുകയും ചെയ്യും., പി എം എഫ് അംഗങ്ങൾക്കുള്ള ഇൻഷുറൻസ് സ്‌കീം ഉത്ഘാടനം ഉണ്ടായിരിക്കും.

ഗ്ലോബൽ ഫെസ്റ്റിനോടനുബന്ധിച്ചു നൃത്ത നൃത്യങ്ങളും, പി എം എഫ് ഷോർട്ഫിലിം, ഗസൽ സംഗീത സദസും അരങ്ങേറുന്നതാണ്, പി എം എഫ് ജിസിസി കോൺഫറൻസിനും, ഗ്ലോബൽ ഫെസ്റ്റിനും സംബന്ധിക്കാൻ എല്ലാസഹൃദയരും ഖത്തറിലേക്ക് എത്തണമെന്ന് ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽപ്രസിഡണ്ട് എം പീ സലീം, ഗ്ലോബൽ ജനറൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയംഎന്നിവർ അറിയിച്ചു.
പി പി ചെറിയാൻ (പി എം എഫ്ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.