• Logo

Allied Publications

Americas
ചാ​ർ​ലി അ​ങ്ങാ​ടി​ച്ചേ​രി​ലി​ന് ഭ​ര​തം പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Share
ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത നാ​ട​ക അ​ഭി​നേ​താ​വും സം​വി​ധാ​യ​ക​നു​മാ​യ ചാ​ർ​ലി അ​ങ്ങാ​ടി​ച്ചേ​രി​ലി​ന് നാ​ട​ക രം​ഗ​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശി​ഷ്ട സം​ഭാ​വ​ന​ക​ളെ ആ​ദ​രി​ച്ചു​കൊ​ണ്ട് ഭ​ര​ത​ക​ലാ തീ​യ​റ്റേ​ഴ്സ് ’ഭ​ര​തം’ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഭ​ര​ത​ക​ലാ തീ​യേ​റ്റേ​ഴ്സി​ന്‍റെ സ്ഥാ​പ​ക​ഭാ​ര​വാ​ഹി​ക​ളാ​യ ഹ​രി​ദാ​സ് ത​ങ്ക​പ്പ​നും അ​ന​ശ്വ​ർ മാ​ന്പി​ള്ളി​യും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് പ്ര​ശ​സ്തി ഫ​ല​കം ന​ൽ​കി​യും പൊ​ന്നാ​ട അ​ണി​യി​ച്ചു​മാ​ണ് ആ​ദ​രി​ച്ച​ത്.

കൈ​ര​ളി തീ​യ​റ്റേ​ഴ്സ്, ഭ​ര​ത​ക​ല തീ​യ​റ്റേ​ഴ്സ്, വി​ദേ​ശം​വി​ചി​ത്രം ടെ​ലി​സീ​രീ​സ് തു​ട​ങ്ങി​യ​വ​യി​ലൂ​ടെ അ​നേ​ക വ​ർ​ഷ​ങ്ങ​ളാ​യ് അ​ഭി​നേ​താ​വാ​യും സം​വി​ധാ​യ​ക​നാ​യും ച​മ​യ​ക​ലാ​വി​ദ​ഗ്ധ​നാ​യും മ​ല​യാ​ള നാ​ട​ക​ടെ​ലി​ഫി​ലിം രം​ഗ​ങ്ങ​ളി​ൽ ശോ​ഭി​ക്കു​ന്ന ചാ​ർ​ളി അ​ങ്ങാ​ടി​ച്ചേ​രി​ൽ ഭ​ര​ത​ക​ല​യു​ടെ പ്ര​ധാ​ന​നാ​ട​ക​മാ​യ ലോ​സ്റ്റ് വി​ല്ല​യു​ടെ സം​വി​ധാ​യ​ക​നും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​രാ​ളു​മാ​ണ്.

ഗാ​ർ​ല​ൻ​ഡ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ വ​ച്ച് മേ​യ് 7 ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ഭ​ര​ത​ക​ലാ തി​യേ​റ്റേ​ഴ്സി​ന്‍റെ കു​ടും​ബ​സു​ഹൃ​ത്സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചാ​ണ് അ​വാ​ർ​ഡ് ന​ൽ​ക​പ്പെ​ട്ട​ത്. വൈ​കി​ട്ട് 5 30ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ഭ​ര​ത​ക​ലാ തീ​യേ​റ്റേ​ഴ്സി​ന്‍റെ അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു. ഡാ​ള​സ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ട​ക​സ​മി​തി​യാ​യ ഭ​ര​ത​ക​ലാ തീ​യേ​റ്റേ​ഴ്സ് ഇ​തു​വ​രെ അ​ഞ്ച് നാ​ട​ക​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​നേ​ക​വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ലോ​സ്റ്റ് വി​ല്ല, പ്ര​ണ​യാ​ർ​ദ്രം, പ്രേ​മ​ലേ​ഖ​നം, സ​യ്ല​ൻ​റ്റ് നൈ​റ്റ്, സൂ​ര്യ​പു​ത്ര​ൻ തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളും ദി ​ഫ്ര​ണ്ട്ലൈ​ൻ, പ്ര​ണ​യാ​ർ​ദ്രം എ​ന്നീ ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും ഭ​ര​ത​ക​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

ഭ​ര​ത​ക​ലാ തീ​യേ​റ്റേ​ഴ്സി​ന്‍റെ നാ​ട​ക​ങ്ങ​ളി​ൽ അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലും പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും ച​ട​ങ്ങി​ൽ ട്രോ​ഫി​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ഭ​ര​ത​ക​ല തീ​യേ​റ്റേ​ഴ്സി​ന്‍റെ അ​ഭ്യു​ദ​യ​കാം​ഷി​ക​ളാ​യ സി​ജു വി. ​ജോ​ർ​ജ് (ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​സി​ഡ​ന്‍റ്), ഷി​ജു എ​ബ്ര​ഹാം (സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ) എ​ന്നി​വ​ർ അ​നു​മോ​ദ​ന പ്ര​സം​ഗ​ങ​ൾ നി​ർ​വ​ഹി​ച്ചു.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.