• Logo

Allied Publications

Middle East & Gulf
വ​നി​താ​വേ​ദി കു​വൈ​റ്റ് പു​തി​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
Share
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ പ്ര​ധാ​ന വ​നി​താ​സം​ഘ​ട​ന​യാ​യ വ​നി​താ​വേ​ദി കു​വൈ​റ്റ് പു​തി​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. ഹ​വ​ല്ലി​യി​ലാ​ണ് വ​നി​താ​വേ​ദി കു​വൈ​റ്റി​ന്‍റെ എ​ട്ടാ​മ​ത്തെ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച​ത്. ഹ​വ​ല്ലി യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ ഗി​രീ​ഷി​ന്‍റെ വ​സ​തി​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വ​നി​താ​വേ​ദി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജി​ത സ്ക​റി​യ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്ത്രീ​ക​ൾ ഒ​രി​ക്ക​ലും പി​റ​കോ​ട്ടു നി​ൽ​ക്കേ​ണ്ട​വ​ര​ല്ലെ​ന്നും സ്വ​ന്ത​മാ​യ ഇ​ടം നേ​ടി​യെ​ടു​ക്കേ​ണ്ട​വ​രാ​ണെ​ന്നും ഉ​ദ്ഘ​ട​ക അ​ഭി​പ്രാ​യ​പെ​ട്ടു. സം​ഘ​ട​ന ബോ​ധം, സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം ജീ​വ​കാ​രു​ണ്യ, സാം​സ്കാ​രി​ക, ക​ല, സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ൽ വ​നി​താ​വേ​ദി കു​വൈ​റ്റ് ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടു​ള്ള മു​ന്നേ​റ്റ​ങ്ങ​ൾ എ​ന്നി​വ​യെ പ​റ്റി ഉ​ദ്ഘാ​ട​ക പ്ര​തി​പാ​ദി​ച്ചു. വ​നി​താ​വേ​ദി കു​വൈ​റ്റ് വൈ​സ്പ്ര​സി​ഡ​ന്‍റ് അ​മീ​ന അ​ജ്നാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശാ ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​തം അ​ർ​പ്പി​ച്ചു. ക​ണ്‍​വീ​ന​റാ​യി അ​ജി​ത രാ​ജേ​ഷ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ഴ്സ് ആ​യി ശ​കു​ന്ത​ള ശി​വ​ദാ​സ​ൻ, ജി​നി ഗി​രീ​ഷ് എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.​കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ശു​ഭ ഷൈ​ൻ പു​തി​യ ക​ണ്‍​വീ​ന​ർ​ക്കു മി​നി​റ്റ്സ് കൈ​മാ​റി.

ക​ലാ​കു​വൈ​റ്റ് ട്രെ​ഷ​റ​ർ അ​ജ്നാ​സ്മു​ഹ​മ്മ​ദ് , പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രാ​യ നി​സാ​ർ, രാ​ജേ​ഷ്, ഗി​രീ​ഷ്, നാ​സ​ർ, ര​മേ​ശ് ക​ണ്ണ​പു​രം എ​ന്നി​വ​ർ പു​തി​യ യൂ​ണി​റ്റി​നും ഭാ​ര​വാ​ഹി​ക​ൾ​ക്കും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. വ​നി​താ വേ​ദി കു​വൈ​റ്റ് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത