• Logo

Allied Publications

Americas
പ​തി​മൂ​ന്നു​കാ​രി​യെ 47കാ​ര​ന് വി​വാ​ഹം ചെ​യ്തു ന​ൽ​കി; മാ​താ​വി​ന് 30 വ​ർ​ഷം ത​ട​വ്
Share
റി​ച്ച്മോ​ണ്ട് (ടെ​ക്സ​സ്): പ​തി​മൂ​ന്നു വ​യ​സു​ള്ള മ​ക​ളെ 47കാ​ര​ന് വി​വാ​ഹം ചെ​യ്തു കൊ​ടു​ത്ത മാ​താ​വ് കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ഫോ​ർ​ട് ബെ​ൻ​ഡ് കോ​ട​തി വി​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഈ ​അ​സാ​ധാ​ര​ണ വി​ധി ന​ട​പ്പി​ലാ​ക്കി​യ​ത്. ചെ​റി പെ​യ്ട​ണ്‍ എ​ന്ന 43കാ​രി​യാ​യ മാ​താ​വി​ന് 30 വ​ർ​ഷ​മാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തെ​ന്ന് ഫോ​ർ​ട് ബെ​ൻ​ഡ് കൗ​ണ്ടി ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി ഓ​ഫീ​സ് അ​റി​യി​ച്ചു.

2017ലാ​ണ് ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​യാ​യ കു​ട്ടി ഡോ​ക്ട​റോ​ട് വി​വ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്. കു​ട്ടി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മാ​താ​വ് ത​ന്‍റെ സ​മ്മ​ത​പ്ര​കാ​ര​മാ​യി​രു​ന്നു വി​വാ​ഹ​മെ​ന്നും, അ​ത് ത​ന്‍റെ മ​ത​വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​റി​യി​ച്ചു.

അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ വി​വാ​ഹ​ത്തി​നു ഒ​രു വ​ർ​ഷം മു​ൻ​പു ത​ന്നെ പ്രാ​യ​മു​ള്ള​യാ​ളു​ടെ ഭാ​ര്യ​യാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യെ​ന്ന് പ്രോ​സി​ക്യൂ​ട്ടേ​ഴ്സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ടെ​ക്സ​സി​ൽ നി​യ​മ​പ​ര​മാ​യ വി​വാ​ഹ​പ്രാ​യം 18 വ​യ​സാ​ണ്. എ​ന്നാ​ൽ ചി​ല പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി 16 വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്കും വി​വാ​ഹി​ത​രാ​കു​ന്ന​തി​ന് ടെ​ക്സ​സ് നി​യ​മം അ​നു​മ​തി ന​ൽ​കു​ന്നു​ണ്ട്.

ഈ ​സം​ഭ​വ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്ത 47കാ​ര​നാ​യ സ്റ്റീ​വ​ൻ കാ​ർ​ട്ടി​യെ​യും നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 2017 ജൂ​ണ്‍ 22 നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.