• Logo

Allied Publications

Americas
ഗ​ർ​ഭഛി​ദ്രാ​നു​കൂ​ലി​ക​ളു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി ടെ​ക്സ​സ് ഗ​വ​ർ​ണ​ർ സ്ഥാ​നാ​ർ​ഥി
Share
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ൽ ഗ​ർ​ഭ​ചി​ദ്ര​ത്തി​നു നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന നി​ല​വി​ലു​ള്ള റൊ. ​വി വേ​ഡ് നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു യു​എ​സ് സു​പ്രീം കോ​ട​തി നീ​ങ്ങി​യ​തോ​ടെ രാ​ജ്യ​ത്താ​ക​മാ​നം ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ടെ​ക്സ​സ് ഹൂ​സ്റ്റ​ണി​ൽ 100 ക​ണ​ക്കി​നു ഗ​ർ​ഭഛി​ദ്രാ​നു​കൂ​ലി​ക​ൾ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നു ടെ​ക്സ​സ് ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ബെ​റ്റൊ ഒ. ​റൂ​ർ​ക്കെ നേ​തൃ​ത്വം ന​ൽ​കി.


ശ​നി​യാ​ഴ്ച ഹൂ​സ്റ്റ​ണ്‍ ഡൗ​ണ്‍​ടൗ​ണ്‍ പാ​ർ​ക്കി​ൽ തി​ങ്ങി​നി​റ​ഞ്ഞ പ്ര​തി​ഷേ​ധ​ക്കാ​രെ ബെ​റ്റൊ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ഹൂ​സ്റ്റ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ന​ത്ത ചൂ​ടി​നെ അ​വ​ഗ​ണി​ച്ചാ​ണു പ്ര​ക​ട​ന​ക്കാ​ർ ത​ങ്ങ​ളെ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന​തി​നു പാ​ർ​ക്കി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. ടെ​ക്സ​സ് സം​സ്ഥാ​നം മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ​ക്കു മാ​തൃ​ക​യാ​യ ശ​ക്ത​മാ​യ ഗ​ർ​ഭ​ചി​ദ്ര നി​രോ​ധ​ന നി​യ​മം ന​ട​പ്പാ​ക്കി​യ​തു ഗ​ർ​ഭഛി​ദ്ര​ത്തെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ മു​ക്ത​ക​ണ്ഠ പ്ര​ശം​സ​ക്ക് അ​ർ​ഹ​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ധി​കാ​രം ജ​ന​ങ്ങ​ളു​ടെ കൈ​ക​ളി​ലാ​ണെ​ന്നും അ​ടു​ത്തു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചെ​യ്ത് ഇ​തു തെ​ളി​യി​ക്ക​ണ​മെ​ന്നും ബെ​റ്റോ അ​ഭ്യ​ർ​ഥി​ച്ചു. സ്ത്രീ​ക​ളു​ടെ വി​വേ​ച​ന​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​ത്തെ നി​ഷേ​ധി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ ഗ​ർ​ഭ​ചി​ദ്ര വി​ഷ​യം അ​ടു​ത്ത മി​ഡ്ടേം തി​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സ്വാ​ധീ​ന​വും ചെ​ലു​ത്തു​ക​യി​ല്ലെ​ന്നു ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രേ​ഗ് ഏ​ബ​ട്ട് പ്ര​തി​ക​രി​ച്ചു. ടെ​ക്സ​സി​ൽ എ​ന്നും റി​പ്പ​ബ്ലി​ക്ക​ൻ തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ച്ച പാ​ര​ന്പ​ര്യ​മാ​ണ് ഉ​ള്ള​തെ​ന്നും ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.