കുവൈറ്റ് സിറ്റി: കെ.എൽ കുവൈറ്റ് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. ക്യാന്പ് സിറാജ് കടയ്ക്കൽ ഉദ്ഘാടനം ചെയ്തു. വിജയൻ ഇന്നാസ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി. സെർജിമോൻ സ്വാഗതം പറഞ്ഞു.അനിൽ ആനാട്, മുബാറക്ക് കാന്പ്രത്ത്, സമീർ കാസിം, അനിയൻകുഞ്ഞ് പാപ്പച്ചൻ, ഷാമോൻ പൊൻകുന്നം എന്നിവർ സംസാരിച്ചു.
ഷാനവാസ് ബഷീർ ഇടമണ്‍, നിസാം കടയ്ക്കൽ, മിഥുൻ വിശ്വനാഥ്, വനജ രാജൻ, റഫീഖ് ഒളവറ, പ്രകാശ് ചിറ്റേഴത്ത്, റിയാസ് പുതുക്കുടി, ശ്യാംലാൽ, സിതോജ്, എന്നിവർ രക്തദാന ക്യാന്പ് നടപടികൾ നിയന്ത്രിച്ചു. നൗഷാദ് ചന്തേര, രഹിന ഷാനവാസ്, സി.പി. ടിബാനിയ, എം.സി. അബ്ദുല്ല, ഷാഫി മുഫാസ്, താജുന്നിസ, റെജി, വിനയ്, രശ്മി, ബേഡി ഫിലിപ്പ്, മുഹമ്മദ് ബഷീർ എന്നിവർ രജിസ്ട്രേഷൻ നിയന്ത്രിച്ചു. പൊടിക്കാറ്റിന്റെ പ്രതികൂല സാഹചര്യത്തിലും കബ്ദിൽ നിന്നുപോലും ജാബിരിയയിലെത്തി രക്തം നൽകിയവരടക്കം എല്ലാവർക്കും കെ.എൽ കുവൈത്ത് ടീം നന്ദി അറിയിച്ചു.
|