• Logo

Allied Publications

Americas
ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടീം ​ജേ​താ​ക്ക​ളാ​യി
Share
ഡാ​ള​സ്: ഗാ​ർ​ല​ൻ​ഡ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ മേ​യ് 8 ഞാ​യ​റാ​ഴ്ച രാ​ത്രി​യും പ​ക​ലു​മാ​യി ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഫ്ര​ണ്ട്സ് ഓ​ഫ് ക്രി​ക്ക​റ്റ് ടീം ​നാ​ലാ​മ​ത് ഫ് ​ഓ​ഡി ക​പ്പ് ക്രി​ക്ക​റ്റ് ജേ​താ​ക്ക​ള​യി. സി​ക്സ്ഴ്സ് ക്രി​ക്ക​റ്റ് ടീ​മി​നെ 68 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി കൊ​ണ്ടാ​യി​രു​ന്നു ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടീം ​വി​ജ​യി​ക​ളാ​യ​ത്.

ആ​ദ്യം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ടീം 20 ​ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട്ട​ത്തി​ൽ 168 റ​ണ്‍​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ സി​ക്സ്ഴ്സ് ടീം 100 ​റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ പ​ന്ത്ര​ണ്ടാ​മ​ത്തെ ഓ​വ​റി​ൽ എ​ല്ലാ ബാ​റ്റ്സ്മാ·ാ​രും ഒൗ​ട്ട് ആ​കു​ക​യാ​യി​രു​ന്നു. ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടീ​മി​നു​വേ​ണ്ടി സ​ന്തോ​ഷ് വ​ട​ക്കേ​കു​റ്റി, വൈ​സ് ക്യാ​പ്റ്റ​ൻ. അ​ല​ൻ ജെ​യിം​സ് എ​ന്നി​വ​ർ വ​ള​രെ മ​നോ​ഹ​ര​മാ​യ തു​ട​ക്ക​മാ​യി​രു​ന്നു ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശി​വ​ൻ സു​ബ്ര​ഹ്മ​ണ്യം, പ്രി​ൻ​സ് ജോ​സ​ഫ്, ജോ​ഷ്വ ഗി​ല്ഗാ​ൽ തു​ട​ങ്ങി​യ​വ​ർ ടീ​മി​നെ ശ​ക്ത​മാ​യി നി​ല​യി​ലേ​ക്ക് എ​ത്തി​ച്ചു. ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി, ഫി​ല​ഡ​ൽ​ഫി​യ തു​ട​ങ്ങി​യ സ്റ്റേ​റ്റു​ക​ളി​ൽ നി​ന്നും വ​ന്ന ക​ളി​ക്കാ​രി​ൽ ആ​യി​രു​ന്നു സി​ക്സ്ഴ്സ് ടീ​മി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ. എ​ന്നാ​ൽ ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടീ​മി​ലെ ആ​ശി​ഷ് മാ​ത്യു, റെ​നി ജോ​ണ്‍, ബി​നു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ ബൗ​ളിം​ഗി​നു മു​ന്നി​ൽ സി​ക്സ്ഴ്സ് ടീം ​ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു.

ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത് മെ​ട്രോ പ്ളേ​ക്ൾ​സി​ൽ ഉ​ള്ള ഇ​രു​ന്നൂ​റി​ൽ​പ്പ​രം ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ ഫൈ​ന​ൽ മ​ത്സ​രം കാ​ണു​വാ​ൻ ഗ്രൗ​ണ്ടി​ൽ തി​ങ്ങി കൂ​ടി​യി​രു​ന്നു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നാ​യി ശി​വ​ൻ സു​ബ്ര​ഹ്മ​ണ്യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടൂ​ർ​ണ​മെ​ൻ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് റ​ണ്‍​സ് നേ​ടി​യ ക​ളി​ക്കാ​ര​നാ​യി ടോ​ണി അ​ല​ക്സാ​ണ്ട​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടൂ​ർ​ണ​മെ​ൻ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റു​ക​ൾ നേ​ടി ആ​ശി​ഷ് മാ​ത്യു ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി.

ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്കോ​ട്ട് ലേ​മെ​യ്, ഡി​സ്ട്രി​ക് ഫോ​ർ കൗ​ണ്‍​സി​ല​ർ മെ​ന്പ​ർ ബി. ​ജെ. വി​ല്യം​സ്, ഡി​സ്ട്രി​ക് ഫൈ​വ് കൗ​ണ്‍​സി​ൽ മെ​ന്പ​ർ റി​ച്ഛ് അ​പ്യൂ​ണ്‍, ഗാ​ർ​ലാ​ൻ​ഡ് സി​റ്റി യൂ​ത്ത് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് ജോ​തം സൈ​മ​ണ്‍, ടൂ​ർ​ണ​മെ​ൻ​റ് സ്പോ​ണ്‍​സ​ർ ജ​സ്റ്റി​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

വി​ജ​യി​ക​ൾ​ക്ക് വേ​ണ്ടി ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ടീം ​ക്യാ​പ്റ്റ​ൻ അ​ജു മാ​ത്യു, വൈ​സ് ക്യാ​പ്റ്റ​ൻ അ​ല​ൻ ജെ​യിം​സ് എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ ഏ​റ്റു​വാ​ങ്ങി. ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടീം ​മേ​നേ​ജ​ർ, ഡോ. ​ഷി​ബു ശാ​മു​വേ​ൽ ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്കും വി​ജ​യി​ക​ൾ​ക്കും ആ​ശം​സ​ക​ളും ന​ന്ദി​യും അ​റി​യി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ