ന്യൂയോർക്ക്: രോഗികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആശ്വാസത്തിനും ക്ഷേമത്തിനും ആരോഗ്യത്തിനും മുൻഗണന നൽകി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (ഐനാനി) നഴ്സസ് ദിനം ആഘോഷിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രൊമോഷൻ, നഴ്സിംഗ് പ്രൊഫെഷന്റെ മികവിനുള്ള അംഗീകാരം, വിദ്യാഭ്യാസ നേട്ടങ്ങൾക്കുള്ള ബഹുമതി, നഴ്സിംഗ് സംബന്ധമായ പ്രൊഫെഷണൽ സാഹിത്യ മികവിനുള്ള ബഹുമതി എന്നീ ഗൗരവമായ കാര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടുതന്നെ വർണ ശബളമായ പരിപാടികൾ ഒരുക്കി.
ഫ്ളോറൽ പാർക്കിലെ ടൈസണ് സെന്ററിലായിരുന്നു നഴ്സസ് ദിനാഘോഷം നടന്നത്. സംഗീതത്തിന്റെയും ചെണ്ടയുടെയും അകന്പടിയിൽ അസോസിയേഷന്റെ നേതൃത്വ കമ്മിറ്റി ആഘോഷ ഹാളിൽ വന്നതോടെ പരിപാടികൾ ആരംഭിച്ചു. ബീന വിനോജ് ന്ധഷാവേഴ്സ് ഓഫ് ബ്ലസിംഗ്സ്’ എന്ന പ്രാർഥനാഗാനം പാടി. ക്രിസ്റ്റൽ ഷാജൻ അമേരിക്കൻ ദേശീയ ഗാനവും സോമി മാത്യു ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. സെക്രട്ടറി ജെസ്സി ജെയിംസ് സ്വാഗതം ആശംസിച്ചു. ഇക്കഴിഞ്ഞ കാലഘട്ടത്തിൽ നഴ്സിംഗ് കമ്മ്യൂണിറ്റിക്കും ഇന്ത്യൻ സമൂഹത്തിനും മുഖ്യധാരാ സമൂഹത്തിന്റെ ആരോഗ്യ ക്ഷേമത്തിനും വേണ്ടി ഐനാനി ചെയ്തിട്ടുള്ള കാര്യങ്ങളെ വിവരിച്ചു കൊണ്ടുള്ളതായിരുന്നു പ്രസിഡന്റ് ഡോ. അന്നാ ജോർജിന്റെ അധ്യക്ഷ പ്രസംഗം.
പകർച്ചവ്യാധിയുടെ തീവ്രതയിലും സൂപ് കിച്ചണിൽ പോയി സമൂഹത്തിൽ സാന്പത്തിക പിന്നോക്കം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും ഐനാനി നഴ്സുമാർ സമയം കണ്ടെത്തിയിരുന്നു. ആരോഗ്യമേഖലയിലെ വിദഗ്ദ്ധരെ സംഘടിപ്പിച്ചു വെർച്വൽ ആയി പല സെമിനാറുകളും ഐനാനി നടത്തിയിരുന്നു. ഈയിടെ ലോംഗ് ഐലൻഡിൽ നടത്തിയ ഹെൽത്ത് ഫെയർപ്രാദേശിക സമൂഹത്തിലെ രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള ഇൻഷുറൻസ് ഇല്ലാത്തവർക്കും മറ്റു പരിമിതികൾ ഉള്ളവർക്കും സേവനമായിരുന്നു. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസും നോർത്ത് വെൽ ഹെൽത്തും നാസാവ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററും ഐനാനിക്ക് പിന്തുണയും സഹായവും പങ്കാളിത്തവമായി വന്നത് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ സേവന പ്രാമുഖ്യത്തെ സ്ഥിരീകരിക്കുന്നതിന്റെ ഉദാഹരണം ആണെന്ന് ഡോ. ജോർജ് ചൂണ്ടിക്കാട്ടി.
ഐനാനിയുടെ ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ് താരാ ഷാജൻ സദസിലെ നഴ്സുമാർക്ക് പുനർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കീനോട്ട് സ്പീക്കർ അമേരിക്കയിലെ ഏറ്റവും വലിയ പബ്ലിക് ഹെൽത്ത് കെയർ സിസ്റ്റമായ ന്യൂയോർക്ക് സിറ്റി ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽസിലെ നോർത്ത് സെൻട്രൽ ബ്രോങ്ക്സിലെ ചീഫ് നഴ്സിംഗ് ഓഫീസർ ഡോ. നീന ഫിലിപ് ആയിരുന്നു.
തിരി കൊളുത്തലിനു തുടക്കമിട്ടത് ആഘോഷത്തിന്റെ ഗ്രാൻറ് സ്പോണ്സർ അറ്റ്ലാന്റിക് ഡയാലിസിസ് മാനേജ്മന്റ് സെർവീസസിന്റെ ഉടമസ്ഥനും നെഫ്രോളജിസ്റ്റും ഗവേഷകനും ക്വീൻസ് കൊറിയർ പത്രത്തിന്റെ ’കിംഗ് ഓഫ് ക്വീൻസ്’ അവാർഡ് ജേതാവുമായ ഡോ. ഗണേഷ് ഭട്ട് ആയിരുന്നു. മംഗലാപുരത്തുകാരനായ തനിക്കു മലയാളീ നഴ്സുമാർ ചെയ്യുന്ന മഹത്തായ കാര്യങ്ങളിൽ പറഞ്ഞറിയിക്കാനാകാത്ത അഭിമാനം ആണുള്ളത്. ഭാവിയിലും തന്റെ പിന്തുണയും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.
അവാർഡ് ദാന ചടങ്ങുകൾക്ക് കമ്മിറ്റി ചെയർ ഗ്രേസ് അലക്സാൻഡർ നേതൃത്വം വഹിച്ചു. മുൻ പ്രസിഡന്റ് ശോശാമ്മ ആൻഡ്രൂസ്, നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്കയുടെ മുൻ പ്രസിഡന്റും ഐനാനിയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ ഡോ. സോളിമോൾ കുരുവിള നേഴ്സ് എക്സെലെൻസ് അവാർഡ് നേടിയ ലൈസി അലെക്സിനും ഡോ. ഷൈല റോഷിനും അവാർഡുകൾ നൽകി. സിസിലി ജോയ് സ്റ്റുഡൻറ് സ്കോളർഷിപ്പും, ഈ വർഷം ഗ്രാജുവെറ്റ് ചെയ്തവർക്കുള്ള ബഹുമതികളും കൊടുത്തു. ലേഖന മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചത് ഡോക്ടർ ദീപ്തി നായർക്ക് ആയിരുന്നു. റണ്ണേഴ്സ് അപ്പ് നേടിയത് ജയാ തോമസിനും ഡോ. ജെസ്സി കുര്യനും. അവർക്ക് പോൾ പനയ്ക്കൽ അവാർഡുകൾ നൽകി.
തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സംഘടിപ്പിച്ച ഹെൽത് ഫെയറിലൂടെ ചെയ്ത ആരോഗ്യ സഹായങ്ങൾക്ക് ന്യൂയോർക്ക് സെനറ്റിലെ ആദ്യത്തെ ഇന്ത്യൻ അംഗമായ മലയാളി സെനറ്റർ കെവിൻ തോമസ് അഭിനന്ദിച്ചു.
അലീന വാതപ്പള്ളി, ജെസ്ലിൻ ആന്റണി, ലിസ് മനൂപറന്പിൽ, നിക്കോൾ മണലിൽ, ടെസ്സ ലാൽസണ് എന്നിവരുടെ സമൂഹ ഗാനവും ഷൈനി സേവിയർ, ജെസ്സി ബോബ്, റ്റെസ് ജോണ്, സിസ്സി റോയ്, വിൻസ് ജോണ്സണ്, സിന്ധു സന്തോഷ്, ജെയ് വാഴപ്പള്ളിൽ, ജെയ് മനൂപറന്പിൽ, എന്നീ നഴ്സുമാരുടെ സംഘനൃത്വവും റോഷിൻ മാമ്മൻ, സോമിജോയ് ദന്പതികളുടെ ഗാനവും ആഷ്വിൻ ആന്റണിയുടെ ഇൻസ്ട്രുമെന്റൽ മ്യൂസിക്കും ആഘോഷത്തിന് ഇന്പവും മനോഹാരിതയും ഹരവും പകർന്നു. കെൽട്രോണ് ടാക്സ് കോർപറേഷന്റെ ടോം ജോർജ്, ബാബു പാലയ്ക്കൽ ഹെഡ്ജ് സജി, സാബു ലൂക്കോസ്, എന്നീ സ്പോന്സര്മാരുടെ പിന്തുണയ്ക്കും സഹകരണത്തിനും ഐനാനിയുടെ മുൻ പ്രെസിഡന്റും അഡ്വൈസറി കൗണ്സിൽ അംഗവുമായ മേരി ഫിലിപ് പുകഴ്ത്തി. ഏലിയാമ്മ മാത്യു, ഡോളമ്മ പണിക്കർ, ഡോക്ടർ ജെസ്സി കുരിയൻ എന്നിവർ റാഫിൾ വിതരണവും നറുക്കെടുപ്പും നടത്തി. ജോയിന്റ് സെക്രട്ടറി ഏലിയാമ്മ അപ്പുകുട്ടൻ നന്ദി പ്രകടനം നടത്തി.
പോൾ ഡി പനയ്ക്കൽ
|