• Logo

Allied Publications

Middle East & Gulf
ഒമാനിൽ വാഹനാപകടത്തിൽ മരണപ്പെട്ട ഷേബാ മേരിയുടെ സംസ്കാരം ചൊവ്വാഴ്ച
Share
മസ്കറ്റ് മെയ് ദിനത്തിൽ ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിൽ നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ട കായംകുളം സ്വദേശി രാജു സജിമോന്‍റെ ഭാര്യയും ചേപ്പാട് പള്ളിത്തേക്കാത്തിൽ തോമസ് മറിയാമ്മ ദമ്പതികളുടെ പുത്രിയുമായ ഷേബാ മേരി തോമസിന്‍റെ (32) മൃതദേഹം ചൊവ്വാഴ്ച 10/05/2022 രണ്ട് മണിക്ക് ചേപ്പാട് തിരുഹൃദയ പള്ളി സിമിത്തേരിയിൽ സംസ്കരിക്കും.

അപകടത്തിൽപെട്ട വാഹനത്തിൽ സജിമോന്‍റെ കുടുംബം ഉൾപ്പെടെ ഏഴ് പേരാണുണ്ടായിരുന്നത്. പരിക്ക് പറ്റിയ മക്കളായ എവ്‌ലിനെയും, എഡ്വിനെയും നിസ്വ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. യുഎഇ യിൽ നിന്ന് ഈദ് അവധിക്ക് സലാലയിലുള്ള പിതൃ സഹോദരൻ മാത്യൂസ് ദാനിയേലിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു.

അബുദാബിയിലെ ക്ളേവിലെൻഡ് ക്ലിനിക്കിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന ഷേബ അവിടുത്തെ മലങ്കര സമൂഹത്തിന്റ കൂട്ടായ്മയിൽ സജീവമായിരുന്നു. കാത്തലിക്ക് മദേഴ്‌സ് ഫോറം സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു.

ഹൈമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഞായറാഴ്ച തലസ്ഥാനമായ മസ്‌കറ്റിലെ ഖുറം റോയൽ ഒമാൻ പോലീസ് ആശുപത്രയിൽ എംബാമിങ് നടത്തി, മറ്റ് നിയമ നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കൊച്ചിയിൽ എത്തിക്കും.

മോർച്ചറിയിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് റൂവി സെന്റ്സ് പീറ്റർ ആൻഡ് പോൾ കത്തോലിക്കാ പള്ളി സഹ വികാരി റെവ. ഫാ. ഫിലിപ്പ് നെല്ലുവിള നേതൃത്വം നൽകി. ഒമാനിലെ മലങ്കര കത്തോലിക്കാ കൂട്ടായ്മ ഷേബയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
നിബു മാത്യു, ഡോ. ജോൺ പി മാത്യു, ജിജി വർഗീസ്, ബാബു മാത്യു, ജോസഫ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്