• Logo

Allied Publications

Europe
യുക്മ ചാരിറ്റി ഫൗണ്ടേഷൻ "സ്നേഹക്കൂട്" പദ്ധതിയിൽ രണ്ടു വീടുകൾക്ക് തറക്കല്ലിട്ടു
Share
ലണ്ടൻ: യുക്മ ചാരിറ്റി ഫൗണ്ടേഷൻ പണിതുയർത്തുന്ന രണ്ട് വീടുകൾക്ക് തറക്കല്ലിട്ടു. കഴിഞ്ഞ ദിവസം നടന്ന ഗംഭീരമായ ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട എം.പി ആന്‍റോ ആന്‍റണി കല്ലിടൽ കർമം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ് സജിമോൻ, വൈസ് പ്രസിഡന്‍റ് ജെസി ജോസ്, വാർഡ് മെമ്പർമാർ മറ്റ് സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഔപചാരികമായി നിലവിൽ വന്നതിന് ശേഷം 2017 ലെ പ്രളയത്തെ തുടർന്ന് ജന്മനാടിനെ സഹായിക്കുവാൻ സമാഹരിച്ച തുകയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനക്ക് ശേഷം ഉണ്ടായിരുന്ന തുക ഉപയോഗിച്ചാണ് ഭവന നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.

കോവിഡിന്‍റെ പശ്ചാത്തലവും, ഏറ്റവും അർഹതയുള്ള ഗുണഭോക്താവിനെ കണ്ടെത്തുന്നതിലുള്ള താമസവും കാരണമാണ് ഭവന നിർമ്മാണത്തിന് കാലതാമസം ഉണ്ടായത്. യുക്മ അംഗ അസോസിയേഷനുകൾ ഭവന നിർമ്മാണത്തിനായി ശേഖരിച്ച തുക ഉപയോഗിച്ച് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍റെ മേൽനോട്ടത്തിൽ നിർമ്മിച്ച വീടുകൾ പൂർത്തീകരിച്ച് നേരത്തേ തന്നെ ഗുണഭോഗക്താക്കൾക്ക് താക്കോൽ കൈമാറിയിരുന്നു.

യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് യോഗം ചേർന്നാണ് അർഹരായ ഗുണഭോക്താവിനെ കണ്ടെത്തി വീടുകൾ നിർമ്മിക്കുവാൻ തീരുമാനിച്ചത്. യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാരായ മനോജ് കുമാർ പിള്ള, അലക്സ് വർഗീസ്, എബി സെബാസ്റ്റ്യൻ, ഷാജി തോമസ്, ടിറ്റോ തോമസ്, ബൈജു തോമസ്, വർഗീസ് ഡാനിയേൽ തുടങ്ങിയവർ പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.

അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുവാൻ ട്രസ്റ്റി ബോർഡ് യോഗം ഷാജി തോമസിനെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെട്ട് പ്രളയത്തിൽ വീട് വാസയോഗ്യമല്ലാത്ത വിധം നശിച്ചുപോയതും, സ്വന്തമായി ഭവനം നിർമ്മിക്കാൻ ഒരു നിവൃത്തിയുമില്ലാത്ത 3 കുടുംബങ്ങളെ ഗവൺമെൻ്റിൻ്റെ ലിസ്റ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു. അതിൽ നിന്നുമുള്ള ആദ്യത്തെ രണ്ട് വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ട് ഭവനങ്ങൾ പൂർത്തിയാകുന്ന മുറക്ക് മൂന്നാമത്തെ ഭവനത്തിന്‍റേയും നിർമ്മാണം ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ''സ്നേഹക്കൂട്'' പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.

മനോജ് കുമാർ പിള്ള 07960357679, അലക്സ് വർഗീസ് 07985641921, എബി സെബാസ്റ്റ്യൻ 07702862186, ഷാജി തോമസ് 07737736549

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം