• Logo

Allied Publications

Americas
അമേരിക്കയില്‍ ഗര്‍ഭഛിദ്ര നിരോധനം വരുന്നു; കാനഡയിലേക്ക് സ്വാഗതമെന്ന് ട്രൂഡോ സര്‍ക്കാര്‍
Share
ഒട്ടാവ (ഒന്‍റാരിയോ): അമേരിക്ക പൂര്‍ണ്ണമായും ഗര്‍ഭഛിദ്ര നിരോധന നിയമത്തിനു കീഴില്‍ വരുമെന്ന സൂചന ലഭിക്കുകയും, നിരവധി പ്രമുഖ സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്രം പൂര്‍ണമായും നിരോധിക്കുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ നീക്കവുമായി കാനഡ. ഗര്‍ഭഛിദ്രം ആവശ്യമുള്ള അമേരിക്കക്കാര്‍ ഉള്‍പ്പെടെ എല്ലാവരേയും കാനഡയിലെ ട്രൂഡോ സര്‍ക്കാര്‍ സ്വാഗതം ചെയ്തു.

അമേരിക്കന്‍ സുപ്രീം കോടതി നിലവിലുള്ള ഗര്‍ഭഛിദ്ര അനുകൂലനിയമം (റോ. വി. വേയ്‌സ്) മാറ്റുന്നതോടെ കൂടുതല്‍ ആളുകളെ ഇവിടെ നിന്നും കാനഡയിലേക്ക് ആകര്‍ഷിക്കാമെന്ന് കാനഡയിലെ മുതിര്‍ന്ന മന്ത്രിമാരുടെ സമ്മേളനം അഭിപ്രായപ്പെടുകയും ചെയ്തു.

ഗര്‍ഭഛിദ്രം ആവശ്യമുള്ളവര്‍ക്കു കാനഡയിലേക്ക് പ്രവേശനം നല്‍കുന്നതിനുള്ള നിയമങ്ങള്‍ ലഘൂകരിക്കുന്നതിനെ കുറിച്ചും യാത്ര സുഗമമാക്കുന്നതിനെക്കുറിച്ചും കാനഡ ബോര്‍ഡര്‍ സര്‍വീസും ഏജന്‍സികളുമായി പബ്ലിക്ക് സേഫ്റ്റി മിനിസ്റ്റര്‍ മര്‍ക്കൊ മെന്‍സിസിനൊ ചര്‍ച്ച നടത്തി.

ഗര്‍ഭഛിദ്ര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള ഫീസ് നല്‍കേണ്ടി വരും. കാനഡയില്‍ ആരോഗ്യസംരക്ഷണം ഗവണ്‍മെന്റില്‍ നിക്ഷിപ്തമായതിനാല്‍ സൗജന്യ ചികിത്സയാണ് ലഭിക്കുക. എന്നാല്‍, അമേരിക്കയില്‍ നിന്നും വരുന്നവര്‍ക്ക് പണം കൊടുക്കേണ്ടിവരുമെന്ന് കുടുംബ മന്ത്രി കരീന ഗൗള്‍സ് പറഞ്ഞു.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.