• Logo

Allied Publications

Middle East & Gulf
കേളി കുടുംബവേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Share
റിയാദ് : റമദാൻ മാസത്തിൽ പൊതുജനങ്ങൾക്കായി കേളി കലാസാംസ്‌കാരിക വേദി ഒരുക്കിയ 2022ലെ സമൂഹ നോമ്പുതുറയുടെ ഭാഗമായി കേളി കുടുംബവേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കേളി കുടുംബവേദി സംഘടിപ്പിച്ചിരുന്ന ഇഫ്താർ സംഗമങ്ങൾ കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നടത്തപ്പെട്ടിരുന്നില്ല.

മലാസ് ലുലു ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ നിരവധി പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. ലുലു ഹൈപ്പർ മാർക്കറ്റ്, സോന ജ്വല്ലറി, റിയാദ് വില്ലാസ്, ന്യൂ കാലിക്കറ്റ് ട്രാവൽസ്, ക്രസന്‍റ് ഇന്‍റർനാഷണൽ സ്‌കൂൾ, അറബ്‌കോ ലോജിസ്റ്റിക്സ്, പ്രസാദ് വഞ്ചിപ്പുര, അഫ്സൽ ഗ്രൂപ്പ്, മാർകോം, മുസ്കാൻ പാർലർ, ടിഎസ്ടി മെറ്റൽസ് എന്നിവർ സ്പോൺസർ ചെയ്ത ഇഫ്താർ സംഗമത്തിൽ അഞ്ഞൂറിലധികം ആൾക്കാർ പങ്കെടുത്തു.

സംഘാടക സമിതി അംഗങ്ങളായ സീബ കൂവോട്, പ്രിയ വിനോദ്, ശ്രീഷ സുകേഷ്, ഫസീല നസീർ, സീന സെബിൻ, ദീപ ജയകുമാർ, ഗീത ജയരാജ്, ദീപ വാസുദേവ്, സജീന വി എസ്, സന്ധ്യ രാജ്, അഞ്ജു സുജിത്, വിജില ബിജു, ജിജിത രജീഷ്, ലീന കൊടിയത്ത്, ഡോ.നജീന, ലക്ഷ്മിപ്രിയ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

സുനിൽ, നസീർ, സെബിൻ, സിജിൻ, ജയരാജ്, അനിരുദ്ധൻ, സുജിത്, രജീഷ്, സുനിൽ, സുകേഷ്, വിനോദ് എന്നിവർ ഇഫ്താറിന്‍റെ വിജയത്തിനായി സഹകരിച്ച് പ്രവർത്തിച്ചു. കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെപിഎം സാദിഖ്, കേളി ആക്ടിംഗ് സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ, പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത്, കേളി സെക്രട്ടറിയേറ്റ് മെമ്പർ ഷമീർ കുന്നുമ്മൽ, കേളി വളണ്ടിയർ ക്യാപ്റ്റൻ ഹുസൈൻ മണക്കാട്, കേളി സൈബർ വിംഗ് ചെയർമാൻ ബിജു തായമ്പത്ത് എന്നിവർ സംഗമത്തിൽ സന്നിഹിതരായിരുന്നു.

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്