• Logo

Allied Publications

Americas
ഒഐസിസി യുഎസ്എ വെസ്റ്റേൺ റീജണിനു പുതിയ നേതൃത്വം
Share
ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എ വെസ്റ്റേൺ റീജൺ ഭാരവാഹികളെ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ഔദ്യോഗിക അംഗീകാരത്തോടെ ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികളായി ജോസഫ് ഔസോ, ലോസ് ആഞ്ചലസ്‌ (ചെയർമാൻ) ഇ.സാം ഉമ്മൻ, ലോസ് ആഞ്ചലസ്‌ (പ്രസിഡന്‍റ്), : രാജേഷ് മാത്യു, ഫീനിക്സ് (ജനറൽ സെക്രട്ടറി), ജെനു മാത്യു, ഫീനിക്സ് (ട്രഷറർ).

വൈസ് ചെയർമാന്മാർ: ഫിലിപ്പ് എബ്രഹാം ( ലോസ് ആഞ്ചലസ്‌), ജോൺസൺ ചീക്കമ്പാറയിൽ (ലോസ് ആഞ്ചലസ്‌), ജോൺ ജോർജ് (ലോസ് ആഞ്ചലസ്‌) ബെന്നി സെബാസ്റ്റ്യൻ ( ലാസ് വെഗാസ്)

വൈസ് പ്രസിഡന്‍റുമാർ: ലാജോ ലോന (ലോസ് ആഞ്ചലസ്‌) തോമസ് മത്തായി (ഫീനിക്സ്) സാറാമ്മ ടൈറ്റസ് (ഡൂഡു സിയാറ്റിൽ)

സെക്രട്ടറിമാർ : സാക് ഇടക്കര (ലോസ് ആഞ്ചലസ്‌), ബോബി ജോസ് (ഫീനിക്സ്) സജി ചേന്നോത്ത് (സാൻ ഫ്രാൻസിസ്‌കോ), ജോയിന്‍റ് ട്രഷറർ : തോമസ് കെ.സി ( ഫീനിക്സ്), ചെയർ പേഴ്സൺസ്: സുജ ഔസോ, ലോസ് ആഞ്ചലസ്‌ (വനിതാ വിഭാഗം) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഡോ. ഷൈനി ജോൺസൻ, മത്തായി ചാക്കോ, സജി കപ്പാട്ടിൽ ബിന്ദു ചാക്കോ, ഡോ. രശ്മി കപ്പാട്ടിൽ, റോയ് മാത്യു, ജോൺസൻ വി. ജോസഫ്, സാറ ജോർജ്, റോസമ്മ.ജെ. ജോസഫ്, തോമസ് വർഗീസ് (ബോബി) എന്നിവരേയും തെരഞ്ഞെടുത്തു.

ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി കോൺഗ്രസ് പ്രസ്ഥാനത്തിനു ശക്തി പകരുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങൾ അമേരിക്കയിലും ആരംഭിക്കുന്നതിനും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നാഷണൽ. സൗത്ത്, നോർത്ത്, വെസ്റ്റേൺ റീജിയൻ കമ്മിറ്റികൾ രൂപീകരിക്കാൻ സഹായിച്ച എല്ലാ കോൺഗ്രസ് പ്രവർത്തകരെയും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ അഭിനന്ദിച്ചു.

അമേരിക്കയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നൽകാൻ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റിയോടൊപ്പം വെസ്റ്റേൺ റീജൺ ഭാരവാഹികൾക്ക് കഴിയട്ടെയെന്നു ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് ആശംസിച്ചു.

ഒഐസിസി യുഎസ്എ നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ പുതിയ ഭാരവാഹികളെ അനുമോദിച്ചു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.